• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ബക്കറ്റുമായി വിടി ബൽറാം! എകെജിയും സരിതയും ഓർമ്മിപ്പിച്ച് സഖാക്കൾ...

 • By Desk
cmsvideo
  ബിനോയ് കോടിയേരിയെ പരിഹസിച്ച് വി ടി ബൽറാം , തിരിച്ചടിച്ച് സഖാക്കൾ | Oneindia Malayalam

  തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ കലക്കൻ ട്രോളുമായി വിടി ബൽറാം എംഎൽഎ. 13 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിക്കുന്നതും പരിഹസിക്കുന്നതുമായ ഫേസ്ബുക്ക് പോസ്റ്റുമായാണ് വിടി ബൽറാം രംഗത്തെത്തിയിരിക്കുന്നത്.

  കണ്ണീർകടലായി മലബാർ എക്സ്പ്രസ്! വനിതാ ഡോക്ടർ ട്രെയിനിൽ നിന്ന് വീണുമരിച്ചു; അമ്മയെ കാണാതെ കരഞ്ഞുതളർന്ന് മൂന്നു കുട്ടികൾ...

  അച്ഛൻ വ്യാഴാഴ്ച ആശുപത്രി വിടുമെന്ന് വിനീത് ശ്രീനിവാസൻ; അലോപ്പതിയെ പരിഹസിച്ചതിന് ഓർമ്മപ്പെടുത്തലും...

  ഒരു വലിയ ബക്കറ്റിന്റെ ചിത്രവും, അതോടൊപ്പം ''ചില അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വേണ്ടി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് പാർട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്'' എന്ന വാചകവും ചേർത്താണ് വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

  വിടി ബൽറാം...

  വിടി ബൽറാം...

  കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ വിവാദം കത്തിനിൽക്കെയാണ് വിടി ബൽറാമിന്റെ പരിഹാസം കലർന്ന ഫേസ്ബുക്ക് പോസ്റ്റ്. അടുത്തിടെ കോടിയേരി നടത്തിയ ചൈന അനുകൂല പ്രസ്താവനയും, സിപിഎമ്മിന്റെ പതിവു ധനസമാഹരണ രീതിയായ ബക്കറ്റ് പിരിവുമെല്ലാം സംയോജിപ്പിച്ചുള്ള കലക്കൻ ട്രോൾ തന്നെയായിരുന്നു എംഎൽഎ പോസ്റ്റ് ചെയ്ത ചിത്രവും അതിനോടൊപ്പം ചേർത്ത വാചകവും.

  അടിയന്തര സാഹചര്യം നേരിടാൻ...

  അടിയന്തര സാഹചര്യം നേരിടാൻ...

  ''ചില അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വേണ്ടി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് പാർട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്'' എന്ന വാചകത്തോടൊപ്പമാണ് ഒരു വലിയ ബക്കറ്റിന്റെ ചിത്രവും വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ട്രോളുകൾ...

  ട്രോളുകൾ...

  വിടി ബൽറാമിന്റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ അനുകൂലിച്ചും സിപിഎമ്മിനെ കളിയാക്കിയും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മിക്ക കമന്റുകളിലും സിപിഎമ്മിനെ കണക്കിന് കളിയാക്കുന്ന ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

  എകെജി വിവാദം...

  എകെജി വിവാദം...

  അതിനിടെ വിടി ബൽറാമിനെ പഴയ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചുള്ള കമന്റുകളും കാണാമായിരുന്നു. എകെജിക്കെതിരായ വിവാദ പരാമർശത്തിൽ വ്യക്തമായ പ്രതികരണം നൽകാതെ മുങ്ങിയ എംഎൽഎ 'പറഞ്ഞിട്ടേ പോകാവൂ' എന്ന കമന്റുകൾ ബക്കറ്റ് പോസ്റ്റിനുമുണ്ടായി.

  സരിത നായരും...

  സരിത നായരും...

  അതിനിടെ പാർട്ടിക്കെതിരെ ഒരു ആരോപണമുണ്ടായാൽ അതിനെ പ്രതിരോധിക്കേണ്ടത് സൈബർ സഖാക്കളുടെ കടമയാണല്ലോ. അതിനാൽ കോൺഗ്രസിനെ വേട്ടയാടിയ സരിതയും സോളാർ തട്ടിപ്പുമെല്ലാം കമന്റുകളിൽ നിറഞ്ഞുനിന്നു. എംഎൽഎയുടെ പോസ്റ്റിന് നിലവാരമില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

  സാമ്പത്തിക തട്ടിപ്പ്...

  സാമ്പത്തിക തട്ടിപ്പ്...

  കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനി അധികൃതരുടെ ആരോപണം.

  പൊളിറ്റ് ബ്യൂറോയെ

  പൊളിറ്റ് ബ്യൂറോയെ

  പണം തിരിച്ചടക്കാതെ മുങ്ങിയ ബിനോയ്ക്കെതിരെ കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.

   പണം തിരികെ നൽകണം

  പണം തിരികെ നൽകണം

  സംഭവവുമായി ബന്ധപ്പെട്ട് ദുബായിലെ കോടതിയിൽ നടപടികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് പണം ലഭിക്കാനുള്ള അവസാനശ്രമവുമായി കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചത്. ഒന്നുകിൽ പണം തിരികെ നൽകണം, അല്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകണമെന്നുമാണ് കമ്പനിയുടെ ആവശ്യം. പരാതിയിൽ നടപടിയില്ലെങ്കിൽ ഇന്റർപോളിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

  കേസില്ലെന്ന്...

  കേസില്ലെന്ന്...

  എന്നാൽ തന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് കേസില്ലെന്നും, കേസുണ്ടെങ്കിൽ അതിനെ സംബന്ധിച്ച് മകൻ തന്നെ വ്യക്തമാക്കുമെന്നാണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്.

  ഇടപെടില്ല...

  ഇടപെടില്ല...

  ബിനോയ് കോടിയേരിക്കെതിരായി ഉയർന്നുവന്ന വിവാദം പാർട്ടി പ്രശ്നമല്ല. അതിനാൽ തന്നെ വിഷയത്തിൽ പാർട്ടി ഇടപെടേണ്ടതുമില്ല. എന്തെങ്കിലും നിയമനടപടി ഉണ്ടാകുകയാണെങ്കിൽ അതിനു വിധേയനാകാൻ മകൻ തയ്യാറാണെന്നും, കാര്യങ്ങൾ മനസിലാക്കി വേണം മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യേണ്ടതെന്നും കോടിയേരി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

  English summary
  vt balram facebook post regarding with binoy koidyeri controversy.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more