Get Updates
Get notified of breaking news, exclusive insights, and must-see stories!

താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ പോയങ്ങ് വോട്ട് ചെയ്താ പോരേ? പരിഹാസവുമായി ബൽറാം

ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണയത്തെ പരിഹസച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടവർക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെ മുൻനിർത്തിയാണ് വിടി ബൽറാമിന്റെ പരിഹാസം. ഇന്നസെന്റ്, പി ജയരാജൻ, ജോയ്സ് ജോർജ് തുടങ്ങിയവരുടെ സ്ഥാനാർത്ഥിത്വത്തെ ന്യായികരിക്കുന്ന നേതാക്കളെയും അണികളെയുമാണ് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

കൺമുന്നിൽ വച്ച് സ്വന്തം പിതാവിനെ വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവർക്കും നേരത്തേ അറിയാമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വിടി ബൽറാം വിമർശിക്കുന്നു

 പി ജയരാജൻ

പി ജയരാജൻ

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, കൊലപാതകം --> അക്രമ രാഷ്ട്രീയം --> രക്തസാക്ഷികൾ --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജയരാജന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

പി വി അൻവറിനെതിരെ

പി വി അൻവറിനെതിരെ

കയ്യേറ്റം --> പരിസ്ഥിതിനാശം --> പണം തട്ടിപ്പ് --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് അൻവറിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

ഇന്നസെന്റിനെതിരെ

ഇന്നസെന്റിനെതിരെ

നടിയെ ആക്രമിക്കൽ --> അമ്മ --> സ്ത്രീ പീ‍‍‍ഡനം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ഇന്നസെന്റിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

ജോയ്സ് ജോർജ്

ജോയ്സ് ജോർജ്

കയ്യേറ്റം --> വ്യാജ പട്ടയം --> വനനശീകരണം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജോയ്സ് ജോർജിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

ന്യായികരണങ്ങൾ ഇങ്ങനെ

ന്യായികരണങ്ങൾ ഇങ്ങനെ

ഏതാണ്ട് ഈ മട്ടിലാണ് ഇപ്പോൾ "ഇടതുപക്ഷ" ബുദ്ധിജീവികളുടേയും "നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങൾ തളരുകയാണ്.

ഇതൊക്കെ എല്ലാവർക്കും അറിയാം

ഇതൊക്കെ എല്ലാവർക്കും അറിയാം

ഡേയ്, കൺമുന്നിൽ വച്ച് സ്വന്തം പിതാവിനെ വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവർക്കും നേരത്തേ അറിയാം.

 എന്തിനാണ് ഗീർവ്വാണങ്ങൾ

എന്തിനാണ് ഗീർവ്വാണങ്ങൾ

എന്നാൽപ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേയെന്ന് ചോദിച്ചാണ് വിടി ബൽറാം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ബൽറാമിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് പോസ്റ്റിന് ചുവടെ കമന്റ് ചെയ്യുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+