• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈർക്കിലി പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്‌ കോണ്‍ഗ്രസ് പ്രസിഡന്‍റിന് വേണ്ട:വിടി ബല്‍റാം

 • By Desk
cmsvideo
  കോടിയേരിക്ക് ചുട്ടമറുപടി നല്‍കി വി.ടി ബല്‍റാം | Oneindia Malayalam

  തിരുവനന്തപുരം: നെഹ്രുകുടംബത്തെ പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുട്ട മറുപടിയുമായി തൃത്താല എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരിക്ക് ചുട്ട മറുപടിയുമായി വിടി ബല്‍റാം രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് നെഹ്രുകുടംബത്തിനെതരെ കോടിയേരിയുടെ പരിഹാസ പ്രസ്താവന അരങ്ങേറിയത്.

  സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന വ്യക്തിയാണ് യുവ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായി ഇടപെടല്‍ നടത്തുന്ന വ്യക്തി കൂടിയാണ് വിടി ബല്‍റാം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ബല്‍റാമിനെ കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോടിയേരിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

  ബിജെപി നേതാക്കള്‍ക്ക് അഭിനന്തനങ്ങളുടെ പൂമൂടല്‍

  ബിജെപി നേതാക്കള്‍ക്ക് അഭിനന്തനങ്ങളുടെ പൂമൂടല്‍

  മുൻ എൽഡിഎഫ്‌ എംഎൽഎ മുന്നണിയെ വഞ്ചിച്ച്‌ ബിജെപിയോടൊപ്പം ചേർന്ന് കേന്ദ്രമന്ത്രിയായാൽ അഭിനന്ദനങ്ങളുടെ പൂമൂടൽ. ബിജെപിയുടെ മുൻ ദേശീയാധ്യക്ഷൻ അവരുടെ എംപിമാരുടെ വോട്ട്‌ കൊണ്ട്‌ സുനിശ്ചിതമായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അപ്പോഴും അഭിനന്ദനങ്ങളുടെ പൂമൂടൽ. എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടാല്‍ പിരഹാസം, പുച്ഛം, അധിക്ഷേപം.

  രക്തസാക്ഷിത്വത്തില്‍ നിന്ന് ശക്തി പകര്‍ന്ന്

  രക്തസാക്ഷിത്വത്തില്‍ നിന്ന് ശക്തി പകര്‍ന്ന്

  ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഒന്നോര്‍ക്കണം, സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നത്. തന്റെ പിന്നലെയുള്ളത് ഒരു നാടിന്റെ പ്രതീക്ഷകളും പിന്നെയൊരുപക്ഷേ ഒരു മരണവുമാണെന്ന് നല്ലവണ്ണം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് പ്രിയപ്പെട്ടവരുടെ രക്തസാക്ഷിത്ത്വത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് അയാള്‍ കടന്നുവരുന്നത്.

  ഫാഷിസത്തിനെതിരെ പോരാടാന്‍

  ഫാഷിസത്തിനെതിരെ പോരാടാന്‍

  ഫാഷിസം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ രാജ്യത്തെ വിഴുങ്ങുന്ന ഒരു കാലത്ത്, മതത്തിന്റെ പേരില്‍ മനുഷ്യന്‍ പച്ചക്ക് ചുട്ടെരിക്കപ്പെടുന്ന കാലത്ത്, ഒരു നാടിന്റെ നിലനില്‍പ്പിനായുള്ള വലിയ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുക എന്ന അങ്ങേയറ്റം ശ്രമകരമായ ഉത്തരവാദിത്തമാണ് സത്യസന്ധതയും വിനയവും മര്യാദയും കൈമുതലായ ആ ചെറുപ്പക്കാരന്‍ ഏറ്റെടുത്തിരിക്കുന്നത്.

  കോണ്‍ഗ്രസ് വിരോധം

  കോണ്‍ഗ്രസ് വിരോധം

  നിങ്ങള്‍ കൂടെ നില്‍ക്കണ്ട, പതിവ് പോലെ കോണ്‍ഗ്രസ് വിരുദ്ധത നൂറ്റൊന്ന് തവണ ആവര്‍ത്തിച്ച് ബിജെപിക്ക് കരുത്ത് പകര്‍ന്നോളൂ. അല്ലെങ്കിലും ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ. കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന സിപിഎം പോളിറ്റ് ബ്യൂറോയെ കളിയാക്കുന്ന രീതിയിലാണ് ബല്‍റാമിന്റെ ഈ വരികള്‍.

  ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരും

  എന്നാല്‍ നിങ്ങളിപ്പോള്‍ ഉന്നയിക്കുന്ന ഈ മട്ടിലുള്ള വ്യക്ത്യധിക്ഷേപങ്ങളും ആസൂത്രിത നുണപ്രചരണങ്ങളും വര്‍ഷങ്ങളോളം അനുഭവിച്ച് അതിനെ സ്വന്തം ആത്മാര്‍ത്ഥത കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മറികടന്നാണ് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അദ്ദേഹം വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്നത്തെ അംഗീകാരം നേടിയെടുത്തതെന്ന് മറക്കണ്ട.

  English summary
  vt balram mlas facebook post against cpm state secretary kodiyeri balakrishnan regarding moking statement on nehru family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more