• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എജ്ജാതി ടൈമിംഗ് , ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങൾക്കെ പറ്റൂ..... സിപിഎം ഇസ്തമെന്ന് വി ടി ബൽറാം

  • By Desk

ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ ലൈംഗാക ആരോപണ വിഷയമാണ് കേരളത്തിലെ ചൂടുള്ള ചർച്ച. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കാൻ നേതാക്കാൾ തയാറായില്ല എന്ന ആരോപണവും യുവതി ഉന്നയിക്കുന്നുണ്ട്. സിപിഎമ്മിന്റെ ശക്തയായ വനിതാ നേതാവ് വൃദ്ധ കാരാട്ട് പോലും വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു എന്നാണ് വിമർശനം.

ജപ്പാനെ പിടിച്ചുകുലുക്കി 'ജെബി'... സുനാമിയിലും കുലുങ്ങാത്തവർ ശരിക്കും അടിപതറി; കാൽ നൂറ്റാണ്ടിനിടെ...

സിപിഎം നിലപാടിനെ വിമർശിച്ച് മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്തെത്തിയിരുന്നു. എംഎൽഎയെ സംരക്ഷിക്കാൻ പാർട്ടി ഒത്തുകളിക്കുന്നുവെന്നാണ് ആരോപണം. വിഷയത്തിൽ മൗനം പാലിക്കുന്ന മഹിളാ അസോസിയേഷനെ വിമർശിച്ചാണ് വി. ടി ബൽറാം എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദന്തഡോക്ടറുടെ മകൻ പാകിസ്ഥാന്റെ പുതിയ പ്രസിഡന്റ്; ഡോ. ആരിഫ് അൽവി...

പരിഹാസം

പരിഹാസം

രാജ്യത്ത് വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾക്കെ അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദില്ലിയിൽ നടത്തിയ പ്രതിഷേധ മാർച്ചിനെ പരാമർശിച്ചുകൊണ്ടാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എംഎൽഎയ്ക്കെതിരെ ഉയർന്ന ലൈംഗീകാരോപണത്തിൽ മൗനം പാലിച്ചുവെന്ന ആരോപണം ചൂടുപിടിച്ചു നിൽക്കുമ്പോഴാണ് മഹിളാ അസോസിയേഷന്റെ പ്രതിഷേധ മാർച്ച്.

ഏജ്ജാതി ടൈമിംഗ്

ഏജ്ജാതി ടൈമിംഗ്

ഇത്ര പെട്ടെന്ന് ദേശീയ തലത്തിൽ തന്നെ ഒരു പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന സിപിഎമ്മിന്റെ വനിതാ സംഘടനയുടെ മികവ് അംഗീകരിച്ചേ പറ്റു എന്നാണ് വിടി ബൽറാമിന്റെ പരിഹാസം.

പ്രതിഷേധം

പ്രതിഷേധം

സിപിഎം എം എൽ എയ്ക്കെതിരെ ആരോപണം ഉയർന്നു വന്നപ്പോൾ തന്നെ ദേശീയ തലത്തിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നത് എജ്ജാതി ടെംമിഗാണ്. സിപിഎം ഇസ്തംമെന്നുമെഴുതിയാണ് ബൽറാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വൃദ്ധാ കാരാട്ടും

വൃദ്ധാ കാരാട്ടും

മഹിളാ അസോസിയേഷന്റെ പ്രതിഷേധം മുമ്പിൽ നിന്ന് നയിക്കുന്നത് വൃദ്ധാകാരാട്ടാണ്. മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ 34 ശതമാനം വർദ്ധിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധ റാലി.

നേതാവിന്റെ പരാതി

നേതാവിന്റെ പരാതി

മണ്ണാർക്കാട് പാർട്ടി ഓഫീസിൽ വെച്ച് പി കെ ശശി എംഎൽഎ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് കാട്ടിയായിരുന്നു ഡിവൈഎഫ്ഐ നേതാവായ യുവതി പരാതി നൽകിയത്. പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് പോലീസിന് കൈമാറിയില്ലെന്ന് മഹിളാ സംഘടനാ നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ വൃദ്ധാ കാരാട്ട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

നടപടിയില്ല

നടപടിയില്ല

എംഎൽഎക്കെതിരെ ഓഗസ്റ്റ് പതിനാലാം തീയതിയാണ് യുവതി പിബി അംഗത്തിനും സംസ്ഥാന നേതൃത്വത്തിനും സെക്രട്ടേറിയേറ്റിലെ ചില പ്രമുഖ നേതാക്കൾക്കും പരാതി നൽകിയത്. എന്നാൽ പരാതിയിൽ യാതൊരു നടപടിയും ഇല്ലാത്തതിനെ തുടർന്ന് യുവതി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു. യെച്ചൂരി ഇടപെട്ടതോടു കൂടിയാണ് സംഭവത്തിൽ അന്വേഷണത്തിന് വഴി തുറന്നത്.

+

ഫേസ്ബുക്ക് പോസ്റ്റ്

വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
vt balram fb post on allegations against shornur mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more