കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് വിടി ബൽറാം.. ടിപി കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
സോളാര്‍ കേസ്; കോണ്‍ഗ്രസിന് കിട്ടിയ പ്രതിഫലമെന്ന് ബല്‍റാം | Oneindia Malayalam

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സോളാര്‍ പൊള്ളിയെരിയുകയാണ് യുഡിഎഫും കോണ്‍ഗ്രസ്സും. ഉമ്മന്‍ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ അഴിമതിക്കും ബലാത്സംഗത്തിനുമാണ് കുരുക്കിലായിരിക്കുന്നത്. നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നു. അതിനിടെ സ്വന്തം പാളയത്തില്‍ നിന്നു തന്നെ ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലേക്ക് വെടി പൊട്ടിച്ചിരിക്കുന്നു വിടി ബല്‍റാം എംഎല്‍എ. ഗുരുതര ആരോപണമാണ് വിടി ബൽറാം ഉന്നയിച്ചിരിക്കുന്നത്. അതും ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്.

കത്തിപ്പടർന്ന സരിതയുടെ നഗ്നദൃശ്യങ്ങൾ.. പുറത്ത് വിട്ടത് അയാൾ.. വെളിപ്പെടുത്തലുമായി സരിത!!കത്തിപ്പടർന്ന സരിതയുടെ നഗ്നദൃശ്യങ്ങൾ.. പുറത്ത് വിട്ടത് അയാൾ.. വെളിപ്പെടുത്തലുമായി സരിത!!

പൃഥ്വിരാജിന്റെ നായികയ്ക്ക് അശ്ലീല സന്ദേശവും വീഡിയോയും.. ഞരമ്പ് രോഗിക്ക് എട്ടിന്റെ പണി കൊടുത്ത് നടി!!പൃഥ്വിരാജിന്റെ നായികയ്ക്ക് അശ്ലീല സന്ദേശവും വീഡിയോയും.. ഞരമ്പ് രോഗിക്ക് എട്ടിന്റെ പണി കൊടുത്ത് നടി!!

കോൺഗ്രസ്സ് പ്രതിരോധത്തിൽ

കോൺഗ്രസ്സ് പ്രതിരോധത്തിൽ

ഉമ്മൻചാണ്ടിയും തമ്പാനൂർ രവിയും ആര്യാടൻ മുഹമ്മദും അടക്കമുള്ള നേതാക്കളാണ് അഴിമതിയും പീഡനവും അടക്കമുള്ള കുറ്റങ്ങൾക്ക് കെണിയിലായിരിക്കുന്നത്. നേരത്തെ തന്നെ ഗ്രൂപ്പ് പോരുള്ള കോൺഗ്രസ്സിൽ ഇതോടെ ചേരിപ്പോര് കടുക്കുകയുമാണ്. അതിനിടെയാണ് ഉമ്മൻചാണ്ടിയുടെ ക്യാമ്പിൽ നിന്ന് തന്നെ വെടി പൊട്ടിയിരിക്കുന്നു.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

ടിപി ചന്ദ്രശേഖരൻ കൊലക്കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് കോൺഗ്രസ്സിനെതിരെ അവരുടെ തന്നെ എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ ആണ് ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം ഉന്നമിട്ടിരിക്കുന്നത്.

ഹീനമായ രാഷ്ട്രീയ വേട്ടയാടൽ

ഹീനമായ രാഷ്ട്രീയ വേട്ടയാടൽ

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്. സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്‌ ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികൾ.

കൊലക്കേസ് ഒത്തുതീർത്തു

കൊലക്കേസ് ഒത്തുതീർത്തു

വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾ വെച്ച്‌ അനുമാനിക്കാൻ കഴിയുന്നതല്ല.ഏതായാലും കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി.

ഇനിയെങ്കിലും അവസാനിപ്പിക്കണം

ഇനിയെങ്കിലും അവസാനിപ്പിക്കണം

ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിച്ച്‌ തോമസ്‌ ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ്‌ നേതാക്കന്മാർ തയ്യാറാകണം.'കോൺഗ്രസ്‌ മുക്ത്‌ ഭാരത്‌' എന്നത്‌ ദേശീയതലത്തിലെ ആർഎസ്‌എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ "കോൺഗ്രസ്‌ മുക്ത കേരളം" എന്നതാണ്‌ ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം.

ബിജെപിയെ സഹായിക്കാൻ

ബിജെപിയെ സഹായിക്കാൻ

ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ്വമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ്‌‌ ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്‌ എന്ന് തിരിച്ചറിഞ്ഞ്‌ തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക്‌ കഴിയേണ്ടതുണ്ട്‌.

പ്രതിക്കൂട്ടിൽ പ്രമുഖർ

പ്രതിക്കൂട്ടിൽ പ്രമുഖർ

ടിപി കേസ് കോൺഗ്രസ് ഒത്തുതീർപ്പാക്കിയെന്ന ആരോപണം പ്രതിക്കൂട്ടിൽ നിർത്തുന്നത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ അടക്കമാണ്. സോളാർ കേസിൽ എൽഡിഎഫ് അന്ന് നടത്തിയ സമരം അഡ്ജസ്റ്റ്മെെന്റ് സമരമാണ് എന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.

ഒത്തുതീർപ്പുണ്ടാക്കിയിട്ടില്ല

ഒത്തുതീർപ്പുണ്ടാക്കിയിട്ടില്ല

വിടി ബൽറാമിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ടിപി വധക്കേസില്‍ തന്റെ അറിവി ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറയുന്നു. ഗൂഢാലോചനക്കാരെല്ലാം പിടിയിലാവുകയും അന്വേഷണം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അന്വേഷിക്കണമെന്ന് രമ

അന്വേഷിക്കണമെന്ന് രമ

ടിപി ചന്ദ്രശേഖരന്‌റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. വിടി ബല്‍റാം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു.

ആരോപണവുമായി വിടി

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
VT Balram against Congress in TP Chandrashekharan murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X