Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനും കാവ്യയ്ക്കും പിന്നാലെ രഹസ്യവിവാഹം: സഖാക്കള്‍ക്ക് വിടി ബല്‍റാമിന്റെ ക്ലാസിക്ക് മറുപടി!

തനിക്കെതിരായ ആക്രോശങ്ങളെയും കല്ലേറുകളെയുമെല്ലാം ഒരൊറ്റ ദിവസം കൊണ്ട് പൂമാലയാക്കിയിരിക്കുകയാണ് തൃത്താല എം എല്‍ എ വി ടി ബല്‍റാം. അതിന് കളമൊരുക്കിക്കൊടുത്ത സഖാക്കള്‍ക്ക് സ്വയം ശപിച്ചിരിക്കാം. വീട്ടിലിരിക്കുന്ന അച്ഛനെയും അമ്മയെയും കൂടി ചേര്‍ത്താണ് അസഹിഷ്ണുക്കളായ സഖാക്കള്‍ വി ടി ബല്‍റാമിനെ തെറി പറഞ്ഞത്. അതും ഒരുവശത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി കൊടി പിടിക്കുമ്പോള്‍ തന്നെ.

Read Also: ശോഭന മുതല്‍ സരിത നായര്‍ വരെ.. മദ്യപാനം മുതല്‍ പരസ്ത്രീബന്ധം വരെ.. മോഹന്‍ലാല്‍ ഉത്തരം പറയേണ്ട കാര്യങ്ങള്‍!

ദിലീപും കാവ്യ മാധവനും വിവാഹിതരായതിന് പിന്നാലെ വി ടി ബല്‍റാമും രഹസ്യമായി വിവാഹിതനായി എന്നായിരുന്നു സഖാക്കളുടെ കളിയാക്കല്‍. വി ടി ബല്‍റാമിനെ മാത്രമല്ല ബല്‍റാമിനൊപ്പം പോസ് ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതളിനെയും സഖാക്കള്‍ ക്രൂരമായി അപമാനിച്ചു. എന്നാല്‍ ശീതളിനൊപ്പമുളള തന്റെ ചിത്രം പ്രൊഫൈലാക്കിയാണ് ബല്‍റാം സഖാക്കള്‍ക്ക് മറുപടി നല്‍കിയത്. ആരും കയ്യടിച്ചുപോകുന്ന നീക്കം.

രശ്മി നായരുടെ ഫോട്ടോ

രശ്മി നായരുടെ ഫോട്ടോ

കിസ് ഓഫ് ലവ് സമരനായികയായ രശ്മി നായരുടെ ഫോട്ടോ വരെ ബല്‍റാമിന്റെ പേജില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രൊഫൈല്‍ പിക്ചറാക്കി ആഘോഷിക്കുന്നവരുണ്ട്. ഇത് മാത്രമല്ല ബല്‍റാമിന്റെ പല ചിത്രങ്ങളും ഇങ്ങനെ വികൃതമാക്കി പ്രചരിപ്പിക്കുന്നുണ്ട്.

ദിലീപും കാവ്യയും ഒളിച്ചോടിയതല്ല

ദിലീപും കാവ്യയും ഒളിച്ചോടിയതല്ല

വി ടി ബല്‍റാമിനോടുള്ള രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ ദിലീപിനെയും കാവ്യ മാധവനെയും ഉദാഹരിക്കുന്ന സഖാക്കള്‍ ആദ്യം മനസിലാക്കേണ്ട കാര്യം ദിലീപും കാവ്യ മാധവനും ഒളിച്ചോടിപ്പോയതല്ല എന്നതാണ്. അവര്‍ രഹസ്യമായി വിവാഹം കഴിച്ചതും അല്ല. വേണ്ടപ്പെട്ടെവരെയെല്ലാം അറിയിച്ച് പരസ്യമായി, ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ സഖാക്കള്‍ക്ക് കൊതിക്കെറുവുണ്ടാരേണ്ട കാര്യമില്ല.

 വി ടി ബല്‍റാമിനെ പറഞ്ഞത്

വി ടി ബല്‍റാമിനെ പറഞ്ഞത്

തൃത്താലയിലെ പ്രമുഖ ഊത്തനും കാമുകിയും. ദിലീപ് - കാവ്യ വിവാഹത്തിന് പിന്നാലെ ഇവരും അതീവ രഹസ്യമായി വിവാഹം കഴിച്ചു എന്നാണ് വെള്ളാങ്കുണ്ട് സഖാക്കള്‍ എന്ന പേജ് ഫേസ്ബുക്കില്‍ ഇട്ട ചിത്രം. വി ടി ബല്‍റാമിനൊപ്പം ഈ ചിത്ത്രിലുളളത് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമാണ്. തികച്ചും അപലനീയമായ ഒരു പ്രവൃത്തിയായിപ്പോയി ഇത്.

ബല്‍റാമിന്റെ തകര്‍പ്പന്‍ മറുപടി

ബല്‍റാമിന്റെ തകര്‍പ്പന്‍ മറുപടി

ഫേസ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി, ശീതളിനൊപ്പമുള്ള ചിത്രമിട്ടാണ് വി ടി ബല്‍റാം സഖാക്കളോട് പ്രതികരിച്ചത്. ഇത്തരമൊരു വണ്ടര്‍ഫുള്‍ ചിത്രത്തിന് തനിക്കൊപ്പം പോസ് ചെയ്തതിന് ശീതളിനോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഈ ചിത്രം ബല്‍റാം പോസ്റ്റ് ചെയ്തത്. ഒരു ദിവസത്തില്‍ത്താഴെ സമയം കൊണ്ട് പതിനായിരത്തിലധികം ആളുകളാണ് ഈ ചിത്രം ലൈക്ക് ചെയ്ത് ബല്‍റാമിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

എവിടെനിന്നാണ് ഈ ചിത്രം

എവിടെനിന്നാണ് ഈ ചിത്രം

സഖാക്കള്‍ ആരോപിക്കുന്നത് പോലെ ബല്‍റാമും ശീതളും വിവാഹം ചെയ്ത ഫോട്ടോ അല്ല ഇത്. മറിച്ച് ഈ വര്‍ഷം കോഴിക്കോട് നടന്ന സ്വാഭിമാന റാലിയില്‍ പങ്കെടുത്തപ്പോള്‍ ബല്‍റാമും ശീതളും ഒരുമിച്ച് നിന്നെടുത്ത ഫോട്ടോയാണ് ഇത്. ട്രാന്‍സ്‌ഡെന്‍ഡറുകളെപ്പോലെ സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ട ആളുകളെ സഖാക്കള്‍ എത്ര നിസാരമായിട്ടാണ് കാണുന്നത് എന്നതിന് ഉദാഹരണം കൂടിയായി ഈ ആക്ഷേപം.

എന്നിട്ടും വിടാതെ സഖാക്കള്‍

എന്നിട്ടും വിടാതെ സഖാക്കള്‍

ശീതള്‍ ശ്യാമിനെ ബലിയാടാക്കി രക്ഷപെടാന്‍ നോക്കെണ്ട. വിമര്‍ശനങ്ങളെ പേടിച്ച് പ്രൊഫൈല്‍ പിക് മാറ്റിയ ഭീരു - എന്നൊക്കെ വിളിച്ച് ഇപ്പോഴും കുറെ സഖാക്കള്‍ വി ടി ബല്‍റാമിന്റെ ഫോട്ടോയ്ക്ക് കീഴെ കമന്റിടുന്നുണ്ട്. മറിച്ചെന്തെങ്കിലും അഭിപ്രായം പറയുന്നവരെ എതിര്‍പാര്‍ട്ടിക്കാരാക്കുന്ന അടവാണ് സഖാക്കള്‍ ഇപ്പോള്‍ പയറ്റുന്നത്.

സഖാക്കളുടെ തല കുനിഞ്ഞുപോകുന്നു

സഖാക്കളുടെ തല കുനിഞ്ഞുപോകുന്നു

കാര്യം കമ്മ്യൂണിസ്റ്റ് അനുഭാവി ആണെങ്കിലും ശീതള്‍ ശ്യാമിനോടും താങ്കളോടും പാര്‍ട്ടി ഭക്തന്മാര്‍ കാണിച്ച ചെറ്റത്തരത്തിനു ഇതിലും നല്ല മറുപടി വേറെ ഇല്ല. പുരോഗമനചിന്തകളും സാമൂഹ്യ അനൈക്യങ്ങളോടും പോരാടേണ്ട പാര്‍ട്ടിക്കാര്‍ കാണിക്കുന്ന ചെറ്റത്തരങ്ങള്‍ കണ്ടു തല താഴ്ന്നു പോകുന്നു. - പാര്‍ട്ടി അനുഭാവികളെക്കൂടി നാണം കെടുത്തുന്ന പരിപാടിയാണ് ഇവര്‍ ചെയ്യുന്നത്.

പ്രിന്‍സിപ്പാളാണ് ബല്‍റാം

പ്രിന്‍സിപ്പാളാണ് ബല്‍റാം

അന്തം കമ്മികള്‍ ട്രോളാന്‍ പഠിച്ച സ്‌കൂളിന്റെ പ്രിന്‍സിപ്പാളാണ് പോലും ഈ വി ടി ബല്‍റാം - ബല്‍റാമിന് കയ്യടിക്കാന്‍ ഇഷ്ടം പോലെ ആളുകളുണ്ട് ഇന്ന് ഫേസ്ബുക്കില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+