Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡോഫീലിയ വെള്ള പൂശലിനെ ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ച് വിടി ബൽറാം! രൂക്ഷ വിമർശനം

കോഴിക്കോട്: ബലാത്സംഗത്തേയും ബാലപീഡനത്തേയും വരെ നോര്‍മ്മലൈസ് ചെയ്യുകയെന്നത് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ കൃത്യമായ അജണ്ട വെച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. പത്ത് വയസ്സുകാരിയോട് കാമം തോന്നുന്നുവെന്നും അവള്‍ക്ക് മഞ്ച് വാങ്ങി നല്‍കാറുണ്ടെന്നും പറഞ്ഞ് പീഡോഫീലിയ ന്യായവാദ ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ച മുഹമ്മദ് ഫര്‍ഹാദ് മുതല്‍ സ്വവര്‍ഗ ലൈംഗികത പോലെ സ്വാഭാവികമാണ് ബാലപീഡനവും എന്ന് പറയുന്ന പിടി ജാഫര്‍ വരെ അക്കൂട്ടത്തിലുണ്ട്.

പീഡോഫീലിയയെ വെള്ളപൂശുന്ന പിടി ജാഫറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചാ വിഷയം. ഫേസ്ബുക്കിലെ സജീവ സാന്നിധ്യമായ തൃത്താല എംഎല്‍എ വിടി ബല്‍റാം ഈ പോസ്റ്റിനെ ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. പീഡോഫീലിയ ന്യായവാദങ്ങളോട് നേരത്തെ തന്നെ മൃദുസമീപനം സ്വീകരിക്കുന്ന ആളാണ് എംഎല്‍എ എന്ന് ആരോപണം നിലനില്‍ക്കെയാണ് പുതിയ വിവാദം. ബൽറാമിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

എകെജിയെ ബാലപീഡകനാക്കിയ ബൽറാം

എകെജിയെ ബാലപീഡകനാക്കിയ ബൽറാം

കമ്മ്യൂണിസ്‌ററ് നേതാവ് എകെ ഗോപാലനെ യാതൊരു വിധ വസ്തുതകളുടേയും അടിസ്ഥാനം ഇല്ലാതെ ബാലപീഡകനാക്കി ചിത്രീകരിച്ചിട്ടുണ്ട് വിടി ബല്‍റാം എംഎല്‍എ. 'നാട്ടിലെ വളരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് കൂടുതല്‍ മമത തോന്നി' എന്ന് എകെജി തന്റെ ആത്മകഥയില്‍ എഴുതിയത് വിടി ബല്‍റാം വായിച്ചത് 'വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു' എന്നാണ്. ബല്‍റാമിന്റെ കണ്ടത്തല്‍ പൊള്ളയാണെന്ന് തെളിഞ്ഞുവെങ്കിലും ആരോപണം പിന്‍വലിക്കാനോ മാപ്പ് പറയാനോ തയ്യാറാവാഞ്ഞത് സോഷ്യല്‍ മീഡിയയിലെ പീഡോ ന്യായവാദികള്‍ക്ക് ഊര്‍ജം പകർന്നു.

ബാലപീഡനത്തിനും ന്യായം

ബാലപീഡനത്തിനും ന്യായം

പീഡോ ന്യായവാദ ചർച്ചകൾ ഇതോടെ കൂടുതൽ കൊഴുത്തു. യൂത്ത് കോണ്‍ഗ്രസുകാരനെന്ന് പറയപ്പെടുന്ന വിആര്‍ അനൂപ് എകെജി വിവാദത്തില്‍ ബല്‍റാമിനെ ന്യായീകരിക്കാന്‍ ചാനലുകള്‍ കയറി ഇറങ്ങിയിട്ടുള്ള വ്യക്തിയാണ്. ബാലപീഡനത്തെ ന്യായീകരിക്കുന്ന നിലപാടുള്ള ഇയാളെ അടക്കമുള്ളവരെ ഇതുവരെ തള്ളിപ്പറയാനും ബല്‍റാം തയ്യാറായിട്ടില്ല. മാത്രമല്ല മുഹമ്മദ് ഫർഹാദിനെ പോലുള്ളവരുടെ നിലപാടിനോട് യോജിപ്പുള്ള വ്യക്തിയാണ് ബൽറാമെന്ന് വരെ അനൂപ് ഫേസ്ബുക്കിലെ ചർച്ചയിൽ കമന്റ് ഇട്ടിട്ടുണ്ട്. ഇതിനെക്കുറിച്ചും ബൽറാം ഇതിവരെ വാ തുറന്നിട്ടില്ല.

വെള്ളപൂശുന്ന പോസ്റ്റ്

വെള്ളപൂശുന്ന പോസ്റ്റ്

അത് കൂടാതെയാണ് ബാലപീഡനത്തെ വെള്ളപൂശുന്ന പിടി ജാഫറിന്റെ പോസ്റ്റിനുള്ള ലൈക്കും. ലൈംഗികതയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന കൗതുകങ്ങളുടെ പേരിലാണ് പിടി ജാഫര്‍ ബാലപീഡനത്തെ വെളുപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. പിടി ജാഫറിന്റെ വിവാദ ഫേസ്ബുക്ക് പോസ്‌ററ് ഇതാണ്: ഈയിടെ നിരന്തരമായി കേൾക്കുന്ന ഒരു സാധനമാണ് റേപ്പിനെ നോർമലൈസ് ചെയ്യുന്നു, റേപ്പിന് വേണ്ടി ന്യായീകരണം നടത്തുന്നു. സത്യത്തില്‍ ഞാനെന്ന,വ്യക്തി ഒരു കാരണവശാലും റേപ്പിനെയൊ, ഉപദ്രവത്തയൊ നോർമലൈസ് ചെയ്യില്ല. അത് വയലന്‍സ് എന്ന് തന്നെ ഊന്നി ഊന്നി പറയും.പക്ഷെ ഞാൻ നോർമലൈസ് ചെയ്യുന്നത് സെക്സിനെയാണ്.

സെക്സ് നോർമൽ കാര്യമാണ്

സെക്സ് നോർമൽ കാര്യമാണ്

സെക്സ് എന്നത് പാപ ബോധത്തിൽ മാത്രം കേട്ടും കണ്ടും പരിശീലിച്ച ഒരു സദാചാര ആകുലത തലമുറക്ക് സെക്സ് നോർമൽ കാര്യമാണ് എന്ന് പറഞ്ഞാലെ പൊള്ളും.അതിൻെറ നൂറു നൂറു അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുള്ളതോണ്ട് എനിക്ക് നിശ്ചയമുണ്ട്. ഹൈസ്ക്കൂളിൽ പഠിക്കുമ്പൊ, ഈൻറർവെൽ സമയത്ത് പെൺകുട്ടികൾ വരാന്തയിൽ ഇറങ്ങി നിൽക്കുന്നതിലുള്ള വിലക്ക്. പ്ളസ് ടുവിൽ പഠിക്കുമ്പൊ,പെൺകുട്ടികളെ ബ്രെസ്റ്റ് മറയ്ക്കാൻ നിർബന്ധിച്ച് ഷാൾ ഉപയോഗിപ്പിക്കുന്നത്, ഇറക്കം കുറഞ്ഞ പാവാടയോടുള്ള അതൃപ്തി, പെൺകുട്ടിയുടെ ഒച്ചയിലുള്ള ചിരി അടക്കൽ, കാലകത്തി ഇരിക്കുന്നതിലെ വിലക്ക്, അങ്ങനെ എത്രയൊ സെക്സ് ആകർഷണ വിലക്കുകളാണ് സൊസൈറ്റി നിയന്ത്രിച്ച് ഉത്തരവാദിത്വത്തോടെ പോറ്റി പോരുന്നത്. ഇതൊക്കെ സ്വാഭാവികമായിട്ടുള്ള സെക്സിനെ അബ്നോർമലാക്കുന്നതാണ്.

സെക്സ് സപ്രസ് ചെയ്യുന്നു

സെക്സ് സപ്രസ് ചെയ്യുന്നു

കാമുകനമൊത്തുള്ള സെക്സ് ലീല മൊബൈലിൽ പകർത്തിയ വീഡിയൊ യൂട്യൂബിലിട്ടതോണ്ട് മാത്രം ആത്മഹത്യ ചെയ്തവരെ കഥ പറഞ്ഞപ്പോൾ പോളിഷ് ഫ്രണ്ട്സ് ഞെട്ടിയിട്ടുണ്ട്. അത്രമാത്രം കുറ്റബോധത്താലാണ് മലയാളി സെക്സിനെ നോക്കിക്കാണുന്നതെന്ന് ആർക്കും വിശ്വാസിക്കാൻ പറ്റില്ല. അത്രമാത്രം സെക്സ് സപ്രസ് ചെയ്ത് വളർന്ന കൗമാരമല്ലെ സകല മലയാളി ആൺകുട്ടികൾക്കും. പ്ളസ് ടുവിലൊക്കെ പഠിക്കണ കാലത്ത് ഒന്നോ രണ്ടൊ ദിവസം സ്വയംഭോഗ ചെയ്യാൻ മറന്നുപോയാൽ , ക്ളാസിലിരിക്കണതിലെ ബുദ്ധിമുട്ട്. അത്ര അനൈശ്ചികമായിട്ടാവും ലിംഗം നമ്മെ ഉണർത്തിച്ചുകൊണ്ടിരിക്കുന്നത്.

അവർക്ക് സെക്സ് നോർമ്മലേ അല്ല

അവർക്ക് സെക്സ് നോർമ്മലേ അല്ല

പഠിക്കാനുള്ള, അനിരുദ്ധൻെറയും ഉഷയുടെയും പ്രേമം. വാസവദത്തയെ കുറിച്ചുള്ള വർണ്ണന, നജാബ് ഹൂസൈൻറെയും ഫാത്തിമയുടെയും ലജ്ജ കലർന്ന പ്രേമം, ഇതൊക്കെ ഒന്ന് വിഭാവനം ചെയ്യാൻ പറ്റാത്ത അത്രയേറെ സംഘർഷം. സ്ക്കൂളില്‍ വെച്ച് സ്വയം ഭോഗം ചെയ്യാനുള്ള വൃത്തിയുള്ള ശുചി മുറിയൊ ,സ്വകാര്യ മുറികളൊ മലയാളി സ്ക്കൂളുകളിലുണ്ടൊ..? സഹപാഠികള്‍ ചിലർ ക്ളാസിൽ നിന്ന് സ്വയം ഭോഗം ചെയ്യണതിനും സാക്ഷിയാകേണ്ടിവരിക, ഓർഗാസ സമയം,ടെസ്ക്കിൽ തല കുമ്പിട്ട് നെടുവീർപ്പിടേണ്ടിവരുന്ന ഗതികേട്. കഷ്ടകാലത്തിന് വല്ല സെക്സ് കഥ പുസ്തകം വായിച്ചാൽ,അത് പിടിച്ചാലൊ രക്ഷിതാവിനെ വിളിച്ചുവരുത്തി അപമാനിക്കൽ, വിവാഹപ്രായമായെന്ന് ചെലപ്പ് നടത്തുന്ന ടീച്ചേസ്. ഇങ്ങനെ ദുരിതത്തിലൂടെ പോയവർക്ക് സെക്സ് നോർമലെ അല്ലാ.

എന്തൊരു ദാരിദ്ര്യം

എന്തൊരു ദാരിദ്ര്യം

Sex നെ നോർമലൈസ് ചെയ്യണ എല്ലാത്തിനേം സമൂഹം നിരാകരിക്കും. സ്നേഹം പ്രകടിപ്പിക്കുന്ന ചുംബനത്തെപോലും നോർമലായി കാണാൻ മലയാളികൾക്ക് പറ്റിയിട്ടുണ്ടൊ..?? ഇത് പറയാനുള്ള കാരണം ട്രാന്‍സ്ജെന്‍ഡറായാ അവന്തിക വിഷ്ണുവിൻെറ ഒരു ലൈവ് വീഡിയൊ കണ്ടതാണ്. സംഭവം ഇത്രയൊള്ളു, ട്രൈനിലെ ബാത്റൂമിലേക്ക് sexന് വിളിക്കുന്ന ഒരു യുവാവ്. അവനറിയാതെ അവന്തിക ലൈവ് ചെയ്യുന്നു. അതിന് ശേഷം ലൈംഗീക ചേഷ്ട കാണിച്ചതിന് കരണത്ത് അടിച്ചു. അത് ധീരപ്രവർത്തിയായി വാർത്തയും, എന്തൊരു ദാരിദ്ര്യം

താൽപര്യമില്ലെങ്കിൽ പറയുക

താൽപര്യമില്ലെങ്കിൽ പറയുക

അവന്തികക്ക് താൽപര്യം ഇല്ല ചേട്ടാ എന്നൊന്ന് പറഞ്ഞാൽ മാത്രം തീരാവുന്ന കേസാണ്. താൽപര്യം ഇല്ലെന്ന് മാന്യവും ബോൾഡായും പറഞ്ഞാൽ പിന്നാലെ വന്ന് ഇത്തരം അഭ്യാസം അധികം പേരും കാണിക്കില്ല. ട്രാന്‍സ്ജെന്‍ഡേഴ്സിനൊക്കെ ലൈംഗീക താൽപര്യം ചേഷ്ടകൾകൊണ്ട് അല്ലാതെ എങ്ങനെ കാണിക്കണമെന്നാണ് അവന്തിക ഉദ്ദേശിച്ചത്. ട്രാന്‍സ്ജെന്‍ഡേഴ്സിനോടും മറ്റും തുറന്ന കാഴ്ചപാടുമായി സ്വൽപമെങ്കിലും സഹകരിക്കുന്നവിടെയാണ് ഇത്തരം സെക്സ് ഫോബിയയുമായി ട്രാന്‍സ്ജെന്‍ഡേഴ്സ് തന്നെ ഇറങ്ങിതിരിക്കണത്.

ചോറുണ്ണുന്നതുപോലെ നോർമൽ

ചോറുണ്ണുന്നതുപോലെ നോർമൽ

മനുഷ്യരെ, Sex ചോറുണ്ണന്നതുപോലെ നോർമലാണ്. അതിനെ ഇങ്ങനെ പേടിച്ച് എങ്ങോട്ടാണ് നിങ്ങ ഓടിയൊളിക്കണത്. പണ്ടൊരു ഫെസ്റ്റിവലിന് 'അമേരിക്കന്‍ ബ്യൂട്ടി'എന്നൊരു സിനിമ കണ്ടു. അതിലെ ഒരു സീനിന് വൻ കയ്യടി ഉണ്ടായിരുന്നു. ഹൈസ്ക്കൂളിൽ പഠിക്കണ പെൺകുട്ടി തൻെറ കൂട്ടുകാരിയുടെ അച്ഛനെ വല്ലാതെ കാമിക്കുന്നു. കൂട്ടുകാരിയോട് പറയാണ്, ''ഹൊ നിൻെറ അച്ഛൻെറ ഡിക് എത്ര വലുതാവും എനിക്ക് അത് കാണാനും സക് ചെയ്യാനും അതിയായ അഗ്രഹമുണ്ടെന്ന്.'' പടം കുറെ ഓസ്കാറും വാരി പോയി.

വിചിത്ര ന്യായവാദം

വിചിത്ര ന്യായവാദം

ഒന്ന് സങ്കൽപ്പിക്കാമൊ പത്താം ക്ളാസിൽ പഠിക്കണ നവ്യനായര് വാദ്ധ്യാരായ മമ്മൂട്ടിയുടെ കഥാപാത്രത്തിൻെറ ലിംഗം കാണാനുള്ള കൊതി പറയുന്നത്, ആ ലിംഗം സക് ചെയ്യാനുള്ള കൊതി പറയുന്നത്. ആ കൊതി അങ്ങ് അമേരിക്കയിൽ മാത്രമാണെന്ന് നിങ്ങൾ കരുതുന്നുണ്ടൊ..? എങ്കില്‍ എനിക്ക് ഇനിയും പറയേണ്ടിവരും സെക്സിനെ നോർമലൈസ് ചെയ്ത് എന്നാണ് പോസ്റ്റ്. ഇതിന് ലൈക്ക് അടിക്കുന്നതിലൂടെ പിന്തുണയല്ല മറിച്ച് ചർച്ചകളെ ഫോളോ ചെയ്യുക എന്ന ഉദ്ദേശം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്ന വിചിത്രവാദവും എംഎൽഎ ഉയർത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

പിടി ജാഫറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+