Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചുമ്മാ തൊലിച്ച് കളയാമെന്നേയുള്ളൂ' കെ സുരേന്ദ്രനെ വീണ്ടും 'ഉള്ളിസുര' ആക്കി ബല്‍റാം, ഭീഷണിക്ക് മറുപടി

തൃത്താല: ബിജെപി നേതാവ് കെ സുരേന്ദ്രനും കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വിടി ബല്‍റാമും തമ്മില്‍ വീണ്ടും സൈബര്‍ യുദ്ധം. ഇത്തവണയും സ്‌കോര്‍ ചെയ്തത് വിടി ബല്‍റാം തന്നെ.

കാമത്തോടും പണത്തോടും ആര്‍ത്തി.. തട്ടിപ്പ് കേസില്‍ പിടിയിലായ മലയാളത്തിലെ മുന്‍നിര നായികമാര്‍

ദേശീയ തലത്തില്‍ കശാപ്പ് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ ശക്തമായ ഭാഷയില്‍ ആയിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഇതിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാല്‍ ബല്‍റാമിനെ യുവാക്കള്‍ കൈകാര്യം ചെയ്‌തേക്കും എന്നായിരുന്നു സുരേന്ദ്രന്റെ ഭീഷണി. അതിന് ഒരു ചീഞ്ഞ ഉള്ളിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

ബല്‍റാമിന്റെ പ്രതികരണം

ഡാ മലരേ... കാളേടെ മോനേ... ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക് എന്നായിരുന്നു ബല്‍റാം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത്. ഇതിനെതിരെ ഫേസ്ബുക്കിലെ സംഘപരിവാര്‍ അനുകൂലികള്‍ ശക്തമായി രംഗത്ത് വന്നിരുന്നു.

സുരേന്ദ്രന്റെ ഭീഷണി

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് വാര്‍ത്താ സമ്മേളനം വിളിച്ചായിരുന്നു സുരേന്ദ്രന്റെ മറുപടി. തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാല്‍ ബല്‍റാമിനെ യുവാക്കള്‍ കൈകാര്യം ചെയ്‌തേക്കും എന്നായിരുന്നു ഭീഷണി.

മാനസികാരോഗ്യ കേന്ദ്രം

ബല്‍റാമിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടയ്ക്കണം എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തിനെതിരേയും രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

കലാപം ഉണ്ടാകും

ബീഫ് ഫെസ്റ്റ് നടത്തിയാല്‍ സാമൂഹികാന്തരീക്ഷ കലുഷിതമാകും എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അങ്ങനെയുണ്ടായാല്‍ തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചുമ്മാ തൊലിച്ച് കളയാമെന്നേയുള്ളൂ

സുരേന്ദ്രന്റെ ഭീഷണിയ്ക്ക് ബല്‍റാം കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു- ചുമ്മാ തൊലിച്ചുകളയാമെന്നേയുള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല!

ഒരു ചീഞ്ഞ ഉള്ളിയുടെ ചിത്രവും കൂടി ബല്‍റാം ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. സുരേന്ദ്രനെ സോഷ്യല്‍ മീഡിയ 'ഉള്ളി സുര' എന്ന പേരില്‍ സ്ഥിരമായി പരിഹസിക്കാറുണ്ട്.

റെക്കോര്‍ഡ് ലൈക്ക്

ബല്‍റാമിന്റെ പോസ്റ്റിന് 24,0000 ല്‍ അധികം ആളുകളാണ് ലൈക്ക് ചെയ്തത്. രണ്ടായിരത്തിലധികം ആളുകള്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മലര് മലരാമന്‍

ബല്‍റാമിനെതിരെ അതിശക്തമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബല്‍റാമിനെ 'മലര് മലരാമന്‍' എന്നൊക്കെയാണ് വിളിക്കുന്നത്.

അസഭ്യ ട്രോളുകള്‍

ബല്‍റാമിനെ നേരിടാന്‍ സംഘി അനുകൂല ട്രോള്‍ ഗ്രൂപ്പുകളും രംഗത്തുണ്ട്. അസഭ്യവര്‍ഷമാണ് പല ട്രോളുകളിലും ഉള്ളത്.

കെ സുരേന്ദ്രനും ഒരു പോസ്റ്റ് ഇട്ടു. അത് ഒരു തുപ്പല്‍ കോളാമ്പിയുടേതായിരുന്നു. 'മാലിന്യ ജല്‍പനം. തുപ്പക്കോളാമ്പി' എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+