കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി ബല്‍റാം ഇനി ഒളിച്ചുനോട്ടക്കാരന്‍; രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത അധ്യായം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുപ്രവര്‍ത്തന രംഗത്തെ പേരുകേട്ട എംഎല്‍എ എന്ന സ്ഥാനത്തുനിന്നും ഇറങ്ങിവന്ന് ഒരു സാദാ അണിയെപോലെ എകെജി അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഇനി ഒളിച്ചുനോട്ടക്കാരന്‍. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി പേരെടുത്ത ബല്‍റാമിന് ഒരൊറ്റ പരാമര്‍ശത്തിന്റെ പേരിലാണ് ആരും ആഗ്രഹിക്കാത്ത വിളിപ്പേര് ലഭിക്കുന്നത്.

എകെജിയെ ബാലപീഡകന്‍ എന്ന് വിളിക്കുകയും എകെജിയുടെ ആത്മകഥയിലെ ഭാഗത്തെ തന്റെ അശ്ലീല ചിന്തയ്‌ക്കൊപ്പം മാറ്റിയെഴുതുകയും ചെയ്ത ബല്‍റാം തന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായം സ്വയം തുറക്കുകയായിരുന്നു. ഇത്തരമൊരു പരാമര്‍ശത്തോടെ ബല്‍റാമിനെ കക്ഷി രാഷ്ട്രീയഭേദമന്യേ പിന്തുണച്ച വലിയൊരു ആള്‍ക്കൂട്ടം കൈയ്യൊഴിഞ്ഞു.

balram

പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലെ എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം ബല്‍റാമിന്റെ പരാമര്‍ശത്തോടും പിന്നീട് നടത്തിയ ന്യായീകരണത്തോടും രൂക്ഷമായാണ് പ്രതികരിച്ചത്. പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി ഒളിച്ചുനോക്കാന്‍ ലജ്ജയില്ലേ എന്ന് ബല്‍റാമിനോട് പരസ്യമായി ചോദിക്കുകയും ചെയ്തു.

എകെജിക്കെതിരെ പരാമര്‍ശം നടത്തിയ ഉടനെ അത് പിന്‍വലിക്കുകയോ ക്ഷമ ചോദിക്കുകയോ ചെയ്തിരുന്നെങ്കില്‍ ബല്‍റാമിന് അത് നേട്ടമാകുമായിരുന്നു. എന്നാല്‍, തന്റെ പരാമര്‍ശം പിന്‍വലിക്കാതെ കൂടുതല്‍ പ്രകോപനപരമായി സംസാരിക്കുകയും ന്യായീകരിക്കുകയും ചെയ്തതോടെ ആ പരാമര്‍ശം ബല്‍റാമിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത നിഴലായി കൂടെയുണ്ടാകും. ബല്‍റാം എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ വായിക്കുമ്പോഴെല്ലാം എകെജിക്കെതിരെ നടത്തിയ അധിക്ഷേപവും വായിക്കാതെ കടന്നുപോകാനാകില്ലെന്നുറപ്പാണ്.

ജെറുസലേം: യുഎന്നിലെ വോട്ട് ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് നെതന്യാഹുജെറുസലേം: യുഎന്നിലെ വോട്ട് ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് നെതന്യാഹു

English summary
VT balram make bad impression After akg comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X