Get Updates
Get notified of breaking news, exclusive insights, and must-see stories!

വിടി ബല്‍റാമിനെതിരെ കോണ്‍ഗ്രസില്‍ പട; ഒരുമുഴം നീട്ടിയെറിഞ്ഞ് തൃത്താല എംഎല്‍എ

തിരുവനന്തപുരം: തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് യുവ നേതാവുമായ വിടി ബല്‍റാമിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളെപോലും വകവയ്ക്കാതെയുള്ള ബല്‍റാമിന്റെ നിലപാടുകളും പരസ്യമായ വിമര്‍ശനവുമാണ് ഒരുവിഭാഗം നേതാക്കളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

ബല്‍റാമിന് കടിഞ്ഞാടിണമെന്ന് ഈ നേതാക്കള്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സിപിഎം നേതാവ് എകെജിയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് മുന്‍പുതന്നെ ബല്‍റാമിന്റെ 'പാര്‍ട്ടി വിരുദ്ധത' ചൂണ്ടിക്കാട്ടി നേതാക്കള്‍ പരാതിപ്പിട്ടിരുന്നു. എന്നാല്‍, ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല.

balram

കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കും തമ്മിലടിയും സീറ്റുകള്‍ പങ്കിട്ടെടുക്കലുമെല്ലാം ബല്‍റാം പലപ്പോഴും ചോദ്യം ചെയ്തിരുന്നു. അടുത്തിടെ അത് ഫേസ്ബുക്കിലൂടെ ചര്‍ച്ചയ്ക്ക് വെച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ ശത്രുക്കളായി. സോളാര്‍ കേസില്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണവും ബല്‍റാം നടത്തിയതോടെ യുവ നേതാവിനെതിരായ എതിര്‍പ്പ് വര്‍ദ്ധിച്ചു.

സോളാര്‍ കേസില്‍ നടത്തിയ പരാമര്‍ശം ബല്‍റാമിന്റെ രക്ഷകനായ ഉമ്മന്‍ ചാണ്ടിയെ അകറ്റുകയും ചെയ്തു. എകെജി വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി ബല്‍റാമിനെ കൈവിട്ടത് ഇതേ തുടര്‍ന്നാണെന്നാണ് സംസാരം. പിന്നീട് ഉമ്മന്‍ ചാണ്ടിയെ സുഖിപ്പിക്കാനെന്നവണ്ണം പാവങ്ങളുടെ പടത്തലവനാക്കി ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.

എന്തായാലും, പാര്‍ട്ടിയില്‍ ബല്‍റാമിന്റെ സ്ഥാനം ഇപ്പോള്‍ സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കിയ ബല്‍റാം യുവനേതാക്കളെയും സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തകരെയും തനിക്കൊപ്പമാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് സാദാ പാര്‍ട്ടി അനുഭാവികളെ പോലെ ഫേസ്ബുക്കില്‍ വാക്കേറ്റം നടത്തുന്നതും. പാര്‍ട്ടി തന്നെ തഴഞ്ഞാല്‍ സോഷ്യല്‍ മീഡിയയുടെ വലിയൊരു പിന്തുണ ബല്‍റാം ഉറപ്പാക്കിയിട്ടുണ്ട്. ഇതുതന്നെയാകും പാര്‍ട്ടിക്കെതിരായ പ്രതിരോധത്തിന് ബല്‍റാം ആയുധമാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+