കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുകാർ കിട്ടാവുന്നിടത്തൊക്കെ പ്രചരിപ്പിച്ചിരുന്ന ഒരാക്ഷേപം, കണക്ക് നിരത്തി മറുപടിയുമായി ബൽറാം

Google Oneindia Malayalam News

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത സർക്കാർ ക്ഷേമ പെൻഷൻ വിതരണം നടത്തിയത് നിരവധി പേർക്ക് ആശ്വാസമായിരുന്നു. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഇടത് അനുകൂലികളും കോൺഗ്രസ് അനുകൂലികളും തമ്മിൽ വലിയ വാക്പോര് നടന്നിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാർ ഏറെക്കാലത്തെ ക്ഷേമപെൻഷൻ കുടിശ്ശിക വരുത്തിയിരുന്നു എന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. എന്നാൽ അത് ശരിയല്ലെന്നെന്ന് കണക്കുകൾ നിരത്തി വാദിക്കുകയാണ് വിടി ബൽറാം എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ക്ഷേമപെൻഷൻ കുടിശ്ശിക

ക്ഷേമപെൻഷൻ കുടിശ്ശിക

'' എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന കാലം മുതൽ സിപിഎമ്മുകാർ കിട്ടാവുന്നിടത്തൊക്കെ പ്രചരിപ്പിച്ചിരുന്ന ഒരാക്ഷേപമാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്തെ ക്ഷേമപെൻഷൻ കുടിശ്ശിക എന്നത്. നാല് മാസത്തെ കുടിശ്ശിക, ആറ് മാസത്തെ, 8 മാസത്തെ, ഒരു കൊല്ലത്തെ, രണ്ട് കൊല്ലത്തെ എന്ന നിലയിൽ ഓരോരുത്തർക്കും വായിൽ തോന്നിയ കണക്കാണ് ഇതേക്കുറിച്ച് പറയാറുണ്ടായിരുന്നത്. ഇന്ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച പിണറായി സർക്കാരിൻ്റെ നാലു വർഷക്കാലത്തെ ഭരണ നേട്ടങ്ങളിലും കഴിഞ്ഞ സർക്കാരിനേക്കുറിച്ച് ഇക്കാര്യത്തിൽ വിമർശനമുണ്ട്.

എന്താണ് യാഥാർത്ഥ്യം?

എന്താണ് യാഥാർത്ഥ്യം?

1389.50 കോടി രൂപ യുഡിഎഫ് കാലത്ത് കുടിശ്ശികയാക്കിയിരുന്നു എന്നും ഇത് ഇപ്പോഴത്തെ സർക്കാരാണ് കൊടുത്തു തീർത്തത് എന്നും ദേശാഭിമാനി പറയുന്നു. 2014 നവംബർ മുതൽ പെൻഷനുകൾ കുടിശ്ശികയായിരുന്നുവത്രേ! എന്നാൽ എന്താണ് യാഥാർത്ഥ്യം? ഈ സർക്കാർ അധികാരത്തിൽ വന്നത് 2016 മേയ് മാസമവസാനത്തിലാണ്. ഏറ്റവുമാദ്യം സർക്കാർ ചെയ്തത് സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയേക്കുറിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കുകയാണ്. 2016 ജൂൺ മാസത്തിൽ പുറത്തിറക്കിയ ആ ധവളപത്രത്തിൽ പുതിയ സർക്കാരിന് മുൻപിലുള്ള അടിയന്തിര സാമ്പത്തിക ബാധ്യതകൾ പേജ് 1.4 ൽ ടേബിൾ 1.2 ആയി നൽകിയിട്ടുണ്ട്.

806 കോടി രൂപ മാത്രം

806 കോടി രൂപ മാത്രം

അതിൽ കൃത്യമായി പറഞ്ഞിരിക്കുന്നത് ക്ഷേമപെൻഷൻ ഇനത്തിൽ സർക്കാർ കൊടുക്കാനുള്ളത് 806 കോടി രൂപ മാത്രമാണ് എന്നാണ്. സർക്കാരിൻ്റെ ഏറ്റവും ആധികാരിക രേഖയായ ധവളപത്രത്തേക്കാൾ വിശ്വാസ്യത ഏതെങ്കിലും കൊട്ടക്കണക്കിന് കൽപ്പിക്കേണ്ട കാര്യമില്ലല്ലോ. യുഡിഎഫിൻ്റെ അവസാന കാലത്ത് 35.5 ലക്ഷമാളുകൾക്കാണ് ക്ഷേമപെൻഷനുകൾ നൽകിയിരുന്നത്. വിഎസ് അച്ചുതാനന്ദൻ സർക്കാരിൻ്റെ കാലത്തുണ്ടായിരുന്ന 12 ലക്ഷത്തിൽ നിന്നാണ് വെറും 5 വർഷം കൊണ്ട് മൂന്നിരട്ടി ആളുകളിലേക്ക് ഉമ്മൻ ചാണ്ടി സർക്കാർ ക്ഷേമപെൻഷൻ വ്യാപിപ്പിച്ചത്.

13 ലക്ഷം ആളുകൾക്ക് പുതുതായി പെൻഷൻ

13 ലക്ഷം ആളുകൾക്ക് പുതുതായി പെൻഷൻ

300 രൂപയായിരുന്ന പെൻഷൻ തുകയും അഞ്ച് വർഷം കൊണ്ട് ഇരട്ടിച്ച് 600ലെത്തി. ഇത് ബേയ്സ് നിരക്ക് മാത്രമാണ്, അർഹതാ മാനദണ്ഡങ്ങൾക്കനുസരിച്ച് 1200 രൂപ വരെ പലർക്കും പെൻഷൻ ലഭിച്ചിരുന്നു. ഈ കണക്കിനെ തള്ളിപ്പറയാൻ സിപിഎമ്മിനും സാധിക്കില്ല. കാരണം ഈ സർക്കാർ വന്നിട്ട് 13 ലക്ഷം ആളുകൾക്ക് പുതുതായി പെൻഷൻ നൽകി എന്ന് ഇതേ ദേശാഭിമാനി വാർത്തയിൽ പറയുന്നു. ഇപ്പോഴത്തെ ആകെ എണ്ണം 48 ലക്ഷത്തോളമാണ് എന്ന് സാമൂഹിക നീതി വകുപ്പ് വെബ്സൈറ്റിൽ പറയുന്നുണ്ട്. 48 ൽ നിന്ന് 13 പോയാലുള്ള 35 ലക്ഷം കഴിഞ്ഞ സർക്കാർ കാലത്തേതാണ്. (കണക്കുകൾ റൗണ്ട് ചെയ്തിട്ടുണ്ട്).

നാല് മാസത്തെ കുടിശ്ശിക പോലും ആകുന്നില്ല

നാല് മാസത്തെ കുടിശ്ശിക പോലും ആകുന്നില്ല

അങ്ങനെ വരുമ്പോൾ ഈപ്പറയുന്ന 806 കോടി എന്നു വച്ചാൽ എത്ര മാസത്തെ കുടിശ്ശികയാണ്? 35 ലക്ഷം പേർക്ക് 600 രൂപ വീതം കൊടുക്കാൻ മാസം 210 കോടി വേണം. അതായത് 806 കോടി എന്നത് നാല് മാസത്തെ കുടിശ്ശിക പോലും ആകുന്നില്ല. 2016 ജൂൺ മാസമാകുമ്പോഴേക്കും വെറും നാല് മാസത്തെ പെൻഷനേ കുടിശിക ആവുന്നുള്ളൂ എന്നുവച്ചാൽ അതിനർത്ഥം മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലേതാണ് ഈപ്പറയുന്ന കുടിശ്ശിക എന്നാണ്. 2016 ഫെബ്രുവരി വരെയുള്ള പെൻഷനുകൾ ഏറിയകൂറും യുഡിഎഫ് സർക്കാർ തന്നെ കൊടുത്തു കഴിഞ്ഞിരുന്നു എന്ന് സാരം.

കുറച്ച് പെൻഷൻ കുടിശ്ശികയായി നിന്നു

കുറച്ച് പെൻഷൻ കുടിശ്ശികയായി നിന്നു

2016 മാർച്ച് 4 നാണ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അന്നുതൊട്ട് പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. അതിന് ശേഷം പെൻഷനുകൾ അടക്കമുള്ള വ്യക്തിഗത ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ല എന്ന് എല്ലാവർക്കുമറിയാം. സ്വാഭാവികമായും കുറച്ച് പെൻഷൻ കുടിശ്ശികയായി നിന്നു. പിന്നെ എങ്ങനെയാണ് യുഡിഎഫ് പെൻഷനുകൾ ഒരുപാട് കുടിശ്ശികയാക്കി എന്ന തെറ്റിദ്ധാരണ പടർന്നത്? യുഡിഎഫ് സർക്കാരിൻ്റെ ആദ്യവർഷങ്ങളിൽ വർഷത്തിൽ മൂന്നോ നാലോ തവണയായിട്ടാണ് പെൻഷനുകൾ വിതരണം ചെയ്തിരുന്നത്, മിക്കപ്പോഴും ഉത്സവസമയങ്ങേളോടനുബന്ധിച്ച് അതുവരെയുള്ള കുടിശ്ശിക മുഴുവൻ തീർത്തു കൊടുക്കും.

പോസ്റ്റൽ വകുപ്പിന് കൈമാറി

പോസ്റ്റൽ വകുപ്പിന് കൈമാറി

എന്നാൽ അവസാന കാലമായപ്പോഴേക്ക് എല്ലാ മാസവും ഗുണഭോക്താക്കൾക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണം നൽകാൻ ആലോചനയുണ്ടായി. ഇതിന് ബാങ്കുകളെയാണോ ആശ്രയിക്കേണ്ടത്, അതോ മറ്റേതെങ്കിലും സംവിധാനം വേണോ എന്ന ചർച്ച ഉയർന്നു. ഒടുവിൽ പോസ്റ്റ് ഓഫീസ് വഴി പെൻഷനെത്തിക്കാനാണ് തീരുമാനിച്ചത്. മറ്റാരെക്കാളും ഇത്തരമൊരു കാര്യത്തിന് മുൻഗണന നൽകേണ്ടത് കേന്ദ്ര സർക്കാർ വകുപ്പായ പോസ്റ്റൽ വിഭാഗത്തിന് തന്നെയാണല്ലോ. എന്നാൽ ക്ഷേമപെൻഷൻ്റെ മുഴുവൻ തുകയും സർക്കാർ പോസ്റ്റൽ വകുപ്പിന് കൈമാറി എങ്കിലും പ്രതീക്ഷിച്ചതിൽ നിന്ന് വിഭിന്നമായി അവർ അത് ആളുകളിലേക്കെത്തിക്കുന്നതിൽ പലയിടത്തും വീഴ്ച വരുത്തി.

 ദേശാഭിമാനി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു

ദേശാഭിമാനി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു

അങ്ങനെ അവസാന മാസങ്ങളിലെ പെൻഷൻ പലർക്കും കിട്ടിയില്ല എന്ന പരാതി ഉണ്ടായി. തെരഞ്ഞെടുപ്പിൽ അത് ഇടതുപക്ഷം നന്നായി ഉപയോഗിക്കുകയും ചെയ്തു.
2014 നവംബർ മുതൽ പെൻഷൻ കുടിശ്ശികയായിരുന്നു എന്നും ദേശാഭിമാനി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. എന്നാലിത് 2014 നവംബർ മുതൽ 2015 ജനുവരി വരെയുള്ള മൂന്ന് മാസങ്ങളിൽ സാങ്കേതിക കാരണങ്ങളാൽ ചിലർക്ക് മാത്രം മുടങ്ങിയ പെൻഷൻ്റെ കാര്യമാണ്. അതിൻ്റെ മുൻപും പിൻപും അവർക്കെല്ലാം പെൻഷൻ ലഭിച്ചിട്ടുണ്ട്. ഈ കുടിശ്ശിക കൂടി കൂട്ടിയിട്ടാണ് 806 കോടി ധവളപത്രത്തിൽ വന്നത്.

മുടങ്ങാതെ പെൻഷൻ

മുടങ്ങാതെ പെൻഷൻ

എല്ലാ മാസവും മുടങ്ങാതെ പെൻഷൻ വീട്ടിലെത്തിച്ച് നൽകും എന്നായിരുന്നു പുതിയ എൽഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപനം. എന്നാൽ ഇക്കഴിഞ്ഞ നാല് വർഷവും അവർക്കതിന് കഴിഞ്ഞിട്ടില്ല. പഴയ പോലെ മൂന്നും നാലും മാസം കൂടുമ്പോൾത്തന്നെയാണ് ഈ സർക്കാരും പെൻഷൻ വിതരണം ചെയ്തു പോന്നിരുന്നത്. അത് പോലും നീണ്ടു പോകുന്ന കാഴ്ചയാണ് ഈയടുത്ത് വരെ നാം കണ്ടത്. 7 മാസം വരെ ക്ഷേമപെൻഷനുകൾ കുടിശ്ശികയായി.

കപട അവകാശവാദങ്ങൾ

കപട അവകാശവാദങ്ങൾ

4200 കോടി രൂപയാണ് ഇങ്ങനെ കുടിശ്ശികയായത്. അതാണിപ്പോൾ കോവിഡ് വന്നതുമൂലം 2 ഗഡുക്കളായി നൽകാൻ സർക്കാർ നിർബ്ബന്ധിതരായത്. ചുരുക്കിപ്പറഞ്ഞാൽ യുഡിഎഫ് ആകെ കുടിശ്ശികയാക്കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷമുള്ള 806 കോടി രൂപ, എൽഡിഎഫ് കാലത്ത് കുടിശ്ശികയായത് 4200 കോടി രൂപ! എന്നിട്ടും ക്ഷേമപെൻഷനുകളേക്കുറിച്ചുള്ള സിപിഎമ്മിൻ്റെ കപട അവകാശവാദങ്ങൾക്ക് യാതൊരു കുറവുമില്ല''.

English summary
VT Balram MLA about Social Welfare Pension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X