കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിടി ബല്‍റാം എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അത് തിരുത്താന്‍ തയാറാവണമെന്ന്
മലപ്പുറം: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അത് തിരുത്താന്‍ തയാറാവണമെന്ന് വി.ടി.ബല്‍റാം എംഎല്‍എ. മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ 'ഭരണഘടനാധിഷ്ഠിത സംവരണം'' യൂത്ത് ചാറ്റ് .ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തില്‍ സ്ലാബുകള്‍ തകര്‍ന്നു അപകടം പതിവാകുന്നു, അധികൃതര്‍ക്ക് അനക്കമില്ല
ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ജാതി സംവരണത്തെ തുരങ്കം വെയ്ക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് വേണ്ടിയുള്ള സംരണമെന്ന ആശയം ശുദ്ധ അസംബന്ധമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ജാതി സംവരണം തന്നെയാണ് വേണ്ടത്. ദാരിദ്ര്യം തീര്‍ക്കാനുള്ള ഏര്‍പ്പാടല്ല ജാതി സംവരണം. അത് പ്രാതിനിധ്യത്തിന്റെ പ്രശ്‌നമാണ്. ഇന്നത്തെ സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്ക് കാരണം ജാതിയാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിഹാരം ജാതി സംവരണമാണ്,

മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ 'ഭരണഘടനാധിഷ്ഠിത സംവരണം'' യൂത്ത് ചാറ്റ് .ഉദ്ഘാടനം വി.ടി.ബല്‍റാം എംഎല്‍എ നിര്‍വഹിക്കുന്നു.
സിപിഎം ചെയ്യുന്നത് സംഘ പരിവാര്‍ അജണ്ട നടപ്പിലാക്കുകയെന്നതാണ്. ഇത്ര പരസ്യമായി ആര്‍എസ്എസ് പോലും ഈ സംവരണത്തെ നടപ്പിലാക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല, സിപിഎം ആര്‍എസ്എസിനൊപ്പമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ജാതി സംവരണത്തില്‍ നിന്ന് വ്യതിചലിച്ച് ഒരു സംവരണമാനദണ്ഡത്തെയും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാവരുത് എന്നും ഇതുസംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ച
വേണമെന്നും അദ്ദേഹം പറഞ്ഞു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു, വി.വി.പ്രകാശ്, വി.എ.കരിം, കെ.പി.അബ്ദുള്‍ മജീദ്, വീക്ഷണം മുഹമ്മദ്, പി.ആര്‍.രോഹില്‍ നാഥ്, പി.സി.വേലായുധന്‍ കുട്ടി, പി.കെ.നൗഫല്‍ ബാബു, ജൈസല്‍ എളമരം, പി.നിധീഷ്, സി.കെ.ഹാരിസ്, ദിനേശ് മണ്ണാര്‍മല എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications