• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാര്‍ട്ടിക്ക് മസ്തിഷ്‌കം പണയപ്പെടുത്തിയ അടിമജന്മകള്‍ തകര്‍ക്കുന്നത് ഭരണഘടനയെ; വിമര്‍ശനവുമായി ബല്‍റാം

സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം. പി ശശി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ നല്‍കിയ മറുപടിയാണ് വി ടി ബല്‍റാമിനെ പ്രകോപിതനാക്കിയത്.

എനിക്കെതിരെ ഒരു പീഡനം നടന്നാല്‍ ഞാന്‍ ആദ്യം അറിയിക്കുക പാര്‍ട്ടിയെ ആയിരിക്കും എന്നായിരുന്നു ജോസഫൈന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് വിടി ബല്‍റാം രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ആദ്യം പാര്‍ട്ടിയെ അറിയിക്കും

ആദ്യം പാര്‍ട്ടിയെ അറിയിക്കും

വനിതാ കമ്മീഷന്‍ അംഗമായാലും അധ്യക്ഷയായാലും എനിക്കെതിരെ ഒരു അക്രമം ഉണ്ടായാല്‍ ആദ്യം പാര്‍ട്ടിയെ ആണ് അറിയിക്കുക. എന്റെ ജീവിതം മുഴുവന്‍ ഈ പാര്‍ട്ടിക്ക് വേണ്ടിയാണ് നഷ്ടപ്പെടുത്തിയത് അങ്ങനെ വരുമ്പോള്‍ എന്റെ പാര്‍ട്ടിയോട് പറഞ്ഞിട്ടെ ഞാനത് മുന്നോട്ടുകൊണ്ടുപോവുകയുള്ളു എന്നും എംസി ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിലുള്ള പ്രസ്താവന

ഇത്തരത്തിലുള്ള പ്രസ്താവന

വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി തന്നെ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിന് എതിരേയാണ് വിടി ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്. ഇതുപോലുള്ള അടിമജന്മങ്ങള്‍ തകര്‍ക്കുന്നത് മഹത്തായ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണെന്നാണ് വിടി ബല്‍റാമിന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

എന്ത് സന്ദേശമാണ്

എന്ത് സന്ദേശമാണ്

എന്ത് സന്ദേശമാണ് ഈ സ്ത്രീ പൊതുസമൂഹത്തിന് നല്‍കുന്നത്? സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ അങ്ങേയറ്റം നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണഘടനാ പദവിയില്‍ ഇരുന്നാണ് ഇവര്‍ ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത്!

അടിമജന്മങ്ങള്‍

അടിമജന്മങ്ങള്‍

പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് മസ്തിഷ്‌കം പണയപ്പെടുത്തിയ ഇതുപോലുള്ള അടിമജന്മങ്ങള്‍ തകര്‍ക്കുന്നത് മഹത്തായ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ്.

സ്റ്റാലിനിസ്റ്റ് പാര്‍ട്ടികള്‍

സ്റ്റാലിനിസ്റ്റ് പാര്‍ട്ടികള്‍

നാട്ടിലെ നിയമ സംവിധാനങ്ങള്‍ക്ക് മുകളില്‍ ഓരോ വിഷയത്തിലേയും തെറ്റും ശരിയുമൊക്കെ സ്വയം നിര്‍ണ്ണയിച്ച് വിധിയെഴുതി നടപ്പാക്കുന്ന രീതിയാണ് സിപിഎം പോലുള്ള സ്റ്റാലിനിസ്റ്റ് പാര്‍ട്ടികള്‍ അവര്‍ക്ക് സ്വാധീനമുള്ള എല്ലായിടത്തും എല്ലാക്കാലത്തും നടത്തിപ്പോന്നിട്ടുള്ളത്.

ഖാപ് പഞ്ചായത്തുകളുടെ മാതൃക

ഖാപ് പഞ്ചായത്തുകളുടെ മാതൃക

ഉത്തരേന്ത്യയിലെ ജാതിക്കോടതികളുടേയും ഖാപ് പഞ്ചായത്തുകളുടെയും മാതൃകയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ജനാധിപത്യ കേരളത്തിലെ സിപിഎമ്മിന്റെ ഈ സമാന്തര നീതി വ്യവസ്ഥയും!

നവോത്ഥാന സെലിബ്രിറ്റീസും

നവോത്ഥാന സെലിബ്രിറ്റീസും

ഭരണഘടനയുടെ മഹത്വമൊക്കെപ്പറഞ്ഞ് ഊരുചുറ്റി ക്ലാസെടുക്കുന്ന താത്വിക വിശദീകരണ പടുക്കളും നവോത്ഥാന സെലിബ്രിറ്റീസും ഭരണഘടനയേയും നീതി വ്യവസ്ഥയേയും അട്ടിമറിക്കുന്ന ഈ വക കാര്യങ്ങളൊന്നും കാണുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്യുന്നില്ല എന്നതും ഏറെ കൗതുകകരമായി തോന്നുന്നു.

വനിതാ പ്രവര്‍ത്തകര്‍ക്ക്

വനിതാ പ്രവര്‍ത്തകര്‍ക്ക്

സ്ത്രീകള്‍ക്കിടയിലെ രാഷ്ട്രീയ ശാക്തീകരണത്തിന്റെ പ്രതീകങ്ങളായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന സിപിഎമ്മിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നേര്‍ക്കുണ്ടായ ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെപ്പോലും നാട്ടിലെ നിയമാനുസൃതമുള്ള സ്ത്രീ സുരക്ഷാ സംവിധാനങ്ങളെ സമീപിക്കാന്‍ കഴിയാത്തവണ്ണം ഭയത്തിന്റെ അന്തരീക്ഷമാണ് ആ പാര്‍ട്ടിക്കകത്തെ ഇരുമ്പുമറകള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നതെങ്കില്‍ അതാണ് ഒരു ജനാധിപത്യ സമൂഹമെന്ന നിലയില്‍ നാം തുറന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവേണ്ടത്.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

English summary
vt balram mla against mc josephine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X