ബല്‍റാമിന്റെ ബാല്യം മാത്രമല്ല, കൗമാരവും യൗവ്വനവും വാര്‍ദ്ധക്യവും പകച്ചുപോയി!!!
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്കില്‍ സജീവമാണ്. നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും എതിരെ തന്റെ നിലപാടുകള്‍ ഫേസ്ബുക്കില്‍ ഉറക്കെ വിളിച്ച് പറയുന്ന ആളാണ് ബല്‍റാം.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിലാണ് 'അച്ഛേ ദിന്‍' എന്ന മുദ്രാവാക്യം ഉയര്‍ന്ന് കേട്ടത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ നല്ല ദിനങ്ങള്‍ വരും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത് 'അച്ഛേ ദിന്‍' വരണമെങ്കില്‍ 25 വര്‍ഷമെങ്കിലും പിടിയ്ക്കുമെന്നാണ്. ഇത് കേട്ടപ്പോഴാണ് ബല്‍റാമിന്റെ ഓരോ കാലവും പകച്ചുപോയത്!!

സംഘിക്കുഞ്ഞുങ്ങളുണ്ടായാലും
ഇപ്പോഴുള്ള സംഘികളും സംഘിണികളും വിവാഹം കഴിച്ച് ആര്‍ഷ ഭാരത സംസ്‌കാര പ്രകാരമുള്ള മാതൃകാകുടുംബങ്ങളുണ്ടാക്കി അവര്‍ക്ക് പുതിയ സംഘിക്കുഞ്ഞുങ്ങളുണ്ടായി, അവര്‍ പ്രായപൂര്‍ത്തിയായാലും അച്ഛേ ദിന്‍ വരില്ലെന്നാണ് അമിത് ഷാ പറഞ്ഞത് എന്നാണ് ബല്‍റാമിന്റെ അഭിപ്രായം.

അമിട്ട് ഷാജി, ഡംഭുമാമ
ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അമിട്ട് ഷാജിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡംഭുമാമന്‍ എന്നുമാണ് വിശേഷിപ്പിച്ചിരിയ്ക്കുന്നത്.
|
പകച്ചുപോയ ബാല്യം
ബല്‍റാമിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്.

അമിത് ഷാ പറഞ്ഞത് വളച്ചൊടിച്ചു?
അച്ഛേ ദിന്‍ സംബന്ധിച്ച് അമിത് ഷാ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറയുന്നത്. ബല്‍റാമിന് അതിനുമുണ്ട് മറുപടി.

ചപ്പാത്തി കഴിയ്ക്കാറില്ല
ഞങ്ങള്‍ ചപ്പാത്തി കഴിയ്ക്കാറില്ല, അതുകൊണ്ട് ഹിന്ദും അറിയാന്‍ പാടില്ലെന്നാണ് ഇത്തവണ ബല്‍റാമിന്റെ പരിഹാസം.

എന്ന് വരുമെന്ന് പറഞ്ഞാല്‍ മതി
ഹിന്ദി നന്നായി അറിയാവുന്ന കാര്യാലയത്തിലെ പ്രാന്ത പ്രമുഖന്‍മാരോ പ്രമുഖ പ്രാന്തന്‍മാരോ അമിട്ട് ഷാജിയോട് നേരിട്ട് ചോദിച്ച് അച്ഛേ ദിന്‍ എന്നാണ് വരികയെന്ന് പറഞ്ഞാല്‍ മതിയത്രെ!
|
ഏതാണ്ടൊരു ഡേറ്റ്
കൃത്യമായിട്ടല്ലെങ്കിലും ഏതാണ്ടൊരു ഡേറ്റ് പറഞ്ഞാല്‍ മതി, അതുവരെ പിന്നെ ചോദിയ്ക്കില്ല. ഉറപ്പ്- രണ്ടാമത്തെ പോസ്റ്റ് അവസാനിയ്ക്കുന്നത് ഇങ്ങനെ

വിവാദം പുകയുന്നു
പതിവ് പോലെ ബല്‍റാമിന്റെ പോസ്റ്റുകള്‍ക്ക് താഴെ അനുകൂലികളും പ്രതികൂലികളും തമ്മിലുളള വാഗ്വാദങ്ങള്‍ തുടരുന്നുണ്ട്.












Click it and Unblock the Notifications