Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്റെ സ്‌ക്രീന്‍ഷോട്ടല്ല, എന്റെ സ്‌ക്രീന്‍ഷോട്ട് ഇങ്ങനല്ല: വിടി ബല്‍റാം!

പാര്‍ട്ടി അനുഭാവികളുടെ ഗ്രൂപ്പില്‍ ഇട്ട രഹസ്യ സന്ദേശം പുറത്തായതിനെ തുടര്‍ന്ന് വി ടി ബല്‍റാം ഫേസ്ബുക്കിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് വിട്ടതായി പ്രചാരണം. ഗ്രൂപ്പിന്റെ രഹസ്യസ്വഭാവം പുറത്തായ സ്ഥിതിക്ക് ഞാന്‍ ഗ്രൂപ്പ് വിട്ടുപോകുന്നു എന്ന് പോസ്റ്റിട്ട് ബല്‍റാം ഐഎന്‍സി അറ്റ് ഓണ്‍ലൈന്‍ എന്ന ഗ്രൂപ്പ് വിട്ടതായാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പ്രചാരണം നടക്കുന്നത്.

എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടിട്ടില്ല എന്നും ഈ സ്‌ക്രീന്‍ ഷോട്ട് തന്റേതല്ല എന്നുമാണ് വി ടി ബല്‍റാം പറയുന്നത്. അങ്ങനെ പേടിച്ചോടുന്നവനായി വി ടി ബല്‍റാമിനെ ആരും കരുതേണ്ട എന്നൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. ഫേസ്ബുക്കില്‍ തന്നെ അപഹസിച്ച് നടക്കുന്ന പ്രചാരണങ്ങളോട് വി ടി ബല്‍റാം പ്രതികരിക്കുന്നത് ഇങ്ങനെയാണ് കാണൂ..

ഇതാണാ സ്‌ക്രീന്‍ ഷോട്ട്...

ഇതാണാ സ്‌ക്രീന്‍ ഷോട്ട്...

വി ടി ബല്‍റാം ഐഎന്‍സി അറ്റ് ഓണ്‍ലൈന്‍ എന്ന ഗ്രൂപ്പില്‍ ഇട്ടതായി പറയുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടാണിത്. സങ്കികളുടെയോ സഖാക്കളുടെയോ ചര്‍ച്ച ഇങ്ങനെ ചോരുന്നില്ലല്ലോ എന്ന് വി ടി ബല്‍റാം പരിദേവനം കൊള്ളുന്ന തരത്തിലുള്ള പോസ്റ്റാണ് ഇത്. അവസാനം ഞാന്‍ പുറത്തുപോകുന്നു എന്നും ബല്‍റാം പറഞ്ഞു എന്നാണ് സ്‌ക്രീന്‍ ഷോട്ട് കണ്ടാല്‍ തോന്നുക.

ഇത് സഖാക്കളുടെ തട്ടിപ്പാണ്

ഇത് സഖാക്കളുടെ തട്ടിപ്പാണ്

എന്നാല്‍ ഇത് വ്യാജമാണെന്നും ഇതിന് പിന്നില്‍ തനിക്കെതിരെ സൈബര്‍ യുദ്ധം ചെയ്യുന്ന സഖാക്കളാണ് എന്നും വി ടി ബല്‍റാം പറയുന്നു. സി പി എമ്മിനെതിരെ വി ടി ബല്‍റാം പരസ്യ പോസ്റ്റുകള്‍ ഇട്ടതോടെയാണ് ഇത്തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചുതുടങ്ങിയത്. സമാനമായ രീതിയില്‍ പ്രചരിച്ച ഒരു സ്‌ക്രീന്‍ഷോട്ട് തന്റേത് തന്നെയാണ് എന്ന് വി ടി ബല്‍റാം സമ്മതിച്ചിരുന്നു.

സ്‌ക്രീന്‍ഷോട്ടുകളുടെ സീസണാണോ

സ്‌ക്രീന്‍ഷോട്ടുകളുടെ സീസണാണോ

ഇനിയിപ്പൊ സ്‌ക്രീന്‍ ഷോട്ടുകളുടെ സീസണ്‍ ആയിരിക്കുമെന്ന് തോന്നുന്നു എന്ന് പറഞ്ഞാണ് വി ടി ബല്‍റാം പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. പാര്‍ട്ടി അനുഭാവികളുടെ ഒരു ഗ്രൂപ്പില്‍ ഞാനിട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട് എന്തോ വലിയ രഹസ്യ ഗൂഢാലോചന നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇന്നലത്തെ ആദ്യശ്രമം. ബല്‍റാമിന്റെ വാക്കുകളിലൂടെ...

എന്റെ സ്‌ക്രീന്‍ഷോട്ട് ഇങ്ങനെയല്ല

എന്റെ സ്‌ക്രീന്‍ഷോട്ട് ഇങ്ങനെയല്ല

അത് ഒറിജിനലാണോ അല്ലയോ എന്ന സംശയം പലര്‍ക്കുമുണ്ടായ സാഹചര്യത്തില്‍ ഞാന്‍ സ്വമേധയാ തന്നെ രംഗത്തുവന്നാണു അത് എന്റേത് തന്നെയാണെന്ന് അംഗീകരിച്ചത്. കാരണം Honetsy is the best policy എന്നാണിക്കാര്യത്തില്‍ എന്റെ നിലപാട്. ഞാന്‍ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ ഒരു മടിയുമില്ല. എന്നാല്‍ ഈ സ്‌ക്രീന്‍ ഷോട്ട് തന്റേതല്ല.

ഇത് വെറുതെ പടച്ചിറക്കുന്നത്

ഇത് വെറുതെ പടച്ചിറക്കുന്നത്

എന്നാല്‍ അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തി വീണ്ടും വീണ്ടും ഫോട്ടോഷോപ്പിലൂടെ വ്യാജമായി ഇങ്ങനെ ഓരോന്ന് പടച്ചിറക്കിയാല്‍ അതിനെ നിഷേധിക്കാതെ മാര്‍ഗ്ഗമില്ല. പുതിയ സ്‌ക്രീന്‍ ഷോട്ടില്‍ അതിട്ട സമയം കാണിക്കുന്നത് Just Now എന്നാണെന്ന് പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്.

തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം

തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം

അതായത് ഞാന്‍ പറയുന്നതെന്ന മട്ടില്‍ ഒരു പോസ്റ്റ് ഇടുകയും ഇട്ടയുടന്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയും ചെയ്തിട്ടാണു പിന്നീട് പേരും ഫോട്ടോയുമൊക്കെ ഫോട്ടോഷോപ്പിലിട്ട് മാറ്റിയതെന്നര്‍ത്ഥം.

ഞാനാണെങ്കില്‍ സമ്മതിച്ചേനെ

ഞാനാണെങ്കില്‍ സമ്മതിച്ചേനെ

നേരത്തെ ആദ്യ സ്‌ക്രീന്‍ ഷോട്ട് എന്റേതുതന്നെയാണോ എന്ന സംശയം ചിലര്‍ പ്രകടിപ്പിച്ചപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ എന്റെ പ്രൊഫെയിലില്‍ കാണുന്ന മട്ടില്‍ വേരിഫിക്കേഷന്‍ മാര്‍ക്ക് ഒക്കെ ചേര്‍ത്ത പുതിയൊരെണ്ണം പുറത്തിറക്കിയിരുന്നുവെന്നതും എത്ര ആസൂത്രിതമായിട്ടാണു ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാക്കുന്നു.

വി ടി ബല്‍റാം ദുര്‍ബലനല്ല

വി ടി ബല്‍റാം ദുര്‍ബലനല്ല

ഇത്തരം ചീപ്പ് തന്ത്രങ്ങള്‍ നടത്തി വ്യക്തിഹത്യ നടത്തുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം എന്താണെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. 'വി.ടി.ബല്‍റാം ഒരു ദുര്‍ബലനാണു', 'ഞങ്ങളുടെ തിരിച്ചടികളില്‍ ഭയന്നുപോയി', 'ഞങ്ങളെ വിമര്‍ശ്ശിച്ചാല്‍ കളി പഠിപ്പിക്കുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ' എന്നിങ്ങനെയൊക്കെ സ്ഥാപിച്ചെടുക്കാനാണു ശ്രമമെങ്കില്‍ അതത്ര എളുപ്പമാവില്ല.

ആരാണീ മുണ്ടുടുത്ത മുസോളിനി

ആരാണീ മുണ്ടുടുത്ത മുസോളിനി

ഇതിന്റെയൊക്കെപ്പേരില്‍ മുണ്ടുടുത്ത മുസ്സോളിനിയേയും മുറിക്കയ്യന്‍ കുര്‍ത്തയിട്ട ഹിറ്റ്‌ലറേയും വിമര്‍ശ്ശിക്കാന്‍ ഇനിമുതല്‍ ധൈര്യപ്പെടില്ല എന്നാണു പ്രതീക്ഷയെങ്കില്‍ അതും അതിമോഹം മാത്രമായിരിക്കുമെന്ന് ബല്‍റാം താക്കീത് ചെയ്യുന്നു. എന്നാല്‍ ആരെയൊക്കെയാണ് കവി ഉദ്ദേശിക്കുന്നത് എന്നത് ഇവിടെ വ്യക്തമല്ല താനും.

പിണറായി വിജയനെ ആണോ

പിണറായി വിജയനെ ആണോ

അടുത്ത കാലത്തായി ബല്‍റാം വിമര്‍ശിക്കാറുള്ള മോദിയാണ് മുറിക്കയ്യന്‍ കുര്‍ത്തയിട്ട ഹിറ്റ്‌ലര്‍ എന്ന് വേണമെങ്കില്‍ കരുതാം. അങ്ങനെയെങ്കില്‍ മുണ്ടുടുത്ത മുസ്സോളിനി എന്ന പ്രയോഗം ചേരുക പിണറായി വിജയന് ആയിരിക്കും. കാരണം അത്തരത്തിലാണ് ബല്‍റാമിന്റെ പോസ്റ്റിന്റെ പോക്ക്.
ഒരു നാണയത്തിന്റെ രണ്ട് വശങ്ങളേപ്പോലെ പരസ്പര സഹായ സഹകരണ സംഘങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ ഫാഷിസത്തേയും വര്‍ഗ്ഗീയ ഫാഷിസത്തേയും ഒരുപോലെ എതിര്‍ക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണു. ഭയപ്പെടുത്തിയും അപഹസിച്ചും നിശ്ശബ്ദനാക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് വിലപ്പോവില്ല.

സി പി എമ്മിനെ എതിര്‍ക്കും അതില്‍ മാറ്റമില്ല

സി പി എമ്മിനെ എതിര്‍ക്കും അതില്‍ മാറ്റമില്ല

സി പി എം എന്ന എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ വീഴ്ചകളും നെറികേടുകളും തെളിവ് സഹിതം പൊതുജനസമക്ഷം അവതരിപ്പിക്കാന്‍ സഹപ്രവര്‍ത്തകരോടാവശ്യപ്പെട്ടതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ഇപ്പോഴും കരുതുന്നില്ല, അതൊരു രഹസ്യ നിലപാടുമല്ല. എന്റെ പാര്‍ട്ടിയില്‍പ്പെട്ടവരില്‍ നിന്നുണ്ടായ അക്രമരാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്തും തള്ളിപ്പറഞ്ഞും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതിനും ശേഷം മാത്രമാണു എതിര്‍പ്പാര്‍ട്ടിക്കാരുടെ സമാന സാഹചര്യത്തിലുള്ള ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടത് എന്നും വി ടി ബല്‍റാം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+