കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിപിഎമ്മേ, മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന പണി മാത്രമേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നുണ്ടോ?

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിനെതിരെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. സിപിഎം മുഖപച്രമായ ദേശാഭിമാനിയില്‍ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ വിമര്‍ശനം. അടുത്ത തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയെ വെട്ടാന്‍ ഗൂഡാലോചന നടത്തുന്നു എന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.

vt balram

'മുസ്ലിം തീവ്രവാദ സംഘടനകളുടെ ഏകോപന'മുണ്ടാക്കുന്നു എന്നും വാര്‍ത്തയില്‍ പറയുന്നതായി ബല്‍റാം ചൂണ്ടിക്കാണിക്കുന്നു. സത്യത്തില്‍ സിപിഎമ്മേ, ഇങ്ങനെ പരദൂഷണം പറഞ്ഞ് മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന പണി മാത്രമേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നുണ്ടോ? എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

സിപിഎം എന്ന അഖിലേന്ത്യാ മതേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒരു ദിവസം പറയുന്നു രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കം നടക്കുന്നു എന്ന്. ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണെന്ന് വ്യക്തം. പക്ഷേ, സാമാന്യയുക്തിക്ക് നിരക്കാത്ത ആ പ്രചരണം ക്ലച്ച് പിടിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ ഒരു സീനിയര്‍ പിബി അംഗം മുന്‍പ് ആര്‍എസ്എസ് ശാഖാ നടത്തിപ്പുകാരനായിരുന്നു എന്ന സത്യം ചര്‍ച്ചയാവുകയും ചെയ്തു- ബല്‍റാം വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം

സിപിഎം എന്ന അഖിലേന്ത്യാ മതേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒരു ദിവസം പറയുന്നു രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കം നടക്കുന്നു എന്ന്. ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണെന്ന് വ്യക്തം. പക്ഷേ, സാമാന്യയുക്തിക്ക് നിരക്കാത്ത ആ പ്രചരണം ക്ലച്ച് പിടിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ ഒരു സീനിയര്‍ പിബി അംഗം മുന്‍പ് ആര്‍എസ്എസ് ശാഖാ നടത്തിപ്പുകാരനായിരുന്നു എന്ന സത്യം ചര്‍ച്ചയാവുകയും ചെയ്തു.

ഇപ്പോഴിതാ അതേ പാര്‍ട്ടിയുടെ മുഖപത്രം വെണ്ടക്കാ അക്ഷരത്തില്‍ വാര്‍ത്ത കൊടുക്കുന്നു രമേശ് ചെന്നിത്തലയെ വെട്ടാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തി 'മുസ്ലിം തീവ്രവാദ സംഘടനകളുടെ ഏകോപന'മുണ്ടാക്കുന്നു എന്ന്. ഇത്തവണത്തെ ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണെന്നും വ്യക്തം.

Recommended Video

cmsvideo
Ramesh chennithala's black humour went wrong | Oneindia Malayalam

സത്യത്തില്‍ സിപിഎമ്മേ, ഇങ്ങനെ പരദൂഷണം പറഞ്ഞ് മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന പണി മാത്രമേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നുണ്ടോ?

തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കം, കിഴക്കമ്പലം മോഡലിൽ തിരഞ്ഞെടുപ്പ് മുന്നണി; അദാനിക്കായി കൂട്ടായ്മതിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കം, കിഴക്കമ്പലം മോഡലിൽ തിരഞ്ഞെടുപ്പ് മുന്നണി; അദാനിക്കായി കൂട്ടായ്മ

കാത്തിരിപ്പിന് അവസാനം..! സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിലേക്ക്, അടുത്തമാസം, ജനങ്ങൾക്ക് ലഭ്യമാക്കി റഷ്യകാത്തിരിപ്പിന് അവസാനം..! സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിലേക്ക്, അടുത്തമാസം, ജനങ്ങൾക്ക് ലഭ്യമാക്കി റഷ്യ

English summary
VT Balram MLA criticize cpm over deshabhimani news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X