കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് സിപിഎമ്മിനെതിരെ? നയം വ്യക്തമാക്കി വിടി ബല്‍റാം, കൂട്ടിന് ലാല്‍ജോസും!

  • By Muralidharan
Google Oneindia Malayalam News

കോണ്‍ഗ്രസ് ഗ്രൂപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ഫേസ്ബുക്കിലാകെ പാട്ടായതില്‍ പിന്നെ സോഷ്യല്‍ മീഡിയയിലെ സി പി എം കാരുടെ ഇടയില്‍ വി ടി ബല്‍റാം എം എല്‍ എയ്ക്ക് പഴയ ഇമേജില്ല. സി പി എമ്മിനെതിരെ വി ടി ബല്‍റാം പ്രചാരണം നടത്തുന്നു എന്ന് സഖാക്കള്‍ പറയുകയും അല്ല താന്‍ പറയാനുള്ളത് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് ബല്‍റാം വിശദീകരിക്കുകയും ചെയ്യുന്നതിന്റെ ബഹളമാണ് ഇപ്പോള്‍ കാണുന്നത്.

എന്തായാലും ഈ വിഷയത്തില്‍ തുടരന്‍ പോസ്റ്റുകളിട്ടാണ് വി ടി ബല്‍റാം തന്റെ നയം വ്യക്തമാക്കുന്നത്. ഒരു കാലത്ത് തന്നെ തേനേ, പാലേ എന്നൊക്കെ വിളിച്ചിരുന്നവരാണ് സഖാക്കള്‍ എന്ന് ബല്‍റാം ഓര്‍ത്തെടുക്കുന്നുണ്ട്. ഫേസ്ബുക്കിലെ സി പി എമ്മുകാരെ പ്രതിരോധിക്കാനായി സ്റ്റാലിനെയും സംവിധായകന്‍ ലാല്‍ ജോസിനെയും വരെ കൂട്ടുപിടിക്കുന്നുണ്ട് ബല്‍റാം. എന്തുകൊണ്ട് താന്‍ സി പി എമ്മിനെ വിമര്‍ശിക്കുന്നു എന്നതിന് വി ടി ബല്‍റാം എം എല്‍ എ നല്‍കിയ ഏറ്റവും പുതിയ വിശദീകരണം ഇങ്ങനെയാണ്.

ബല്‍റാം ഗൂഡാലോചന നടത്തുന്നില്ല

ബല്‍റാം ഗൂഡാലോചന നടത്തുന്നില്ല

ഫേസ്ബുക്ക് ഗ്രൂപ്പില്‍ സഹപ്രവര്‍ത്തകര്‍ക്കായി പോസ്റ്റ് ചെയ്ത നാലു വരികളും പൊക്കിപ്പിടിച്ച് ബല്‍റാം സി പി എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നു, ബല്‍റാമിന്റെ പൂച്ച് പുറത്തായി, ഇത്രയും കാലം ബല്‍റാം വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളെല്ലാം തട്ടിപ്പായിരുന്നു എന്നമട്ടില്‍ ആക്ഷേപ, പരിഹാസ പ്രചരണങ്ങളുമായി കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ അരങ്ങുതകര്‍ക്കുകയാണ്. ഇതിനോടുള്ള പ്രതികരണം ക്രോഡീകരിച്ച് ഒന്നുകൂടി പോസ്റ്റുകയാണ്.

സിനിമയിലും കാര്യമുണ്ട്

സിനിമയിലും കാര്യമുണ്ട്

ഇനി ലാല്‍ ജോസിന്റെ കഥാപാത്ര സൃഷ്ടിയുടെ കാര്യത്തിലായാലും അത് അറിയാതെ അംഗീകരിച്ചുപോവുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. സതീശന്‍ കഞ്ഞിക്കുഴി എന്ന ഖദര്‍ ധാരി വിദ്യാര്‍ത്ഥിനേതാവ് ഒരു ദശാബ്ദത്തിനിപ്പുറം പൊതുപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയില്‍ തന്നെ ഉറച്ചുനിന്നുകൊണ്ട് ജനകീയാംഗീകാരമുള്ള ഒരു ജനപ്രതിനിധിയായി മാറുന്നു.

 ആദര്‍ശ്ശധീരനായ വീരവിപ്ലവ നേതാവിന് പറ്റിയത്

ആദര്‍ശ്ശധീരനായ വീരവിപ്ലവ നേതാവിന് പറ്റിയത്

എന്നാല്‍ ക്യാമ്പസിലെ ആദര്‍ശ്ശധീരനായ വീരവിപ്ലവ നേതാവിനു ഈ കാലം കൊണ്ടുണ്ടാവുന്ന പരിണാമമെന്നത് മുംബൈ അധോലോകത്തിലെ ഏതോ വലിയ ഡയമണ്ട് വ്യാപാരിയുടെ വലംകൈ എന്ന നിലയിലേക്കാണെന്നത് വെറും യാദൃശ്ചികതയല്ല. യഥാര്‍ത്ഥ ക്വട്ടേഷന്‍ സംഘങ്ങളില്‍ മാത്രമല്ല, സൈബര്‍ ലോകത്തും അതുപോലുള്ള നിരവധി എക്‌സ് വിപ്ലവകാരികളെ നമുക്ക് കാണാന്‍ കഴിയും. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

 സി പി എമ്മിനെ പ്രചാരണം നടത്തും

സി പി എമ്മിനെ പ്രചാരണം നടത്തും

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എന്റെ പ്രാഥമിക ഉത്തരവാദിത്തമാണു പാര്‍ട്ടി കോളേജുകള്‍ തൊട്ട് പാര്‍ട്ടി ഗ്രാമങ്ങള്‍ വരെ എന്നും എവിടേയും അക്രമോത്സുക പ്രവര്‍ത്തനശൈലികള്‍ മാത്രം കൈമുതലാക്കി മുന്നോട്ടുപോകുന്ന സി പി എമ്മിനെതിരെ പ്രചരണം നടത്തുക എന്നത്. അതിനുപകരം സി പി എമ്മിനെ പുകഴ്ത്തി സ്റ്റാറ്റസിടാനാണോ ഞാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടേണ്ടത് - ഇതാണ് ബല്‍റാമിന്റെ ചോദ്യം.

 കോണ്‍ഗ്രസിന് രഹസ്യമൊന്നും ഇല്ല

കോണ്‍ഗ്രസിന് രഹസ്യമൊന്നും ഇല്ല

കോണ്‍ഗ്രസ് പാര്‍ട്ടി രഹസ്യങ്ങള്‍ക്ക് അളവില്‍ക്കവിഞ്ഞ പ്രാധാന്യമൊന്നും നല്‍കുന്ന പാര്‍ട്ടിയല്ല. അതുകൊണ്ടാണു ഫേസ്ബുക്കിലെ ഗ്രൂപ്പിനുള്ളില്‍ ഇട്ട പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് വഴി പുറത്ത് എന്തോ വലിയ കാര്യമെന്ന മട്ടില്‍ പ്രചരിക്കപ്പെട്ടപ്പോള്‍ അതിനെ അവഗണിക്കുകയോ അത് എന്റേതല്ലെന്ന മട്ടില്‍ സംശയമുയര്‍ത്തി നിഷേധിക്കാനുള്ള അവസരം ഉപയോഗിക്കുകയോ ചെയ്യാതെ സ്വമേധയാ അത് അംഗീകരിച്ചത്.

 ഞാന്‍ പറഞ്ഞതിലെന്താണ് തെറ്റ്

ഞാന്‍ പറഞ്ഞതിലെന്താണ് തെറ്റ്

ചാവക്കാട് കൊലപാതകം സി പി എമ്മിന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നില്ല എന്റെ ആഹ്വാനം. ഞങ്ങളുടെ പാര്‍ട്ടി തമ്മിലടിച്ച് പരസ്പരം കൊല്ലുന്നവരുടെ പാര്‍ട്ടിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ സൈബര്‍ സി പി എമ്മുകാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ വസ്തുതകള്‍ നിരത്തി ബദല്‍ പ്രചരണം നടത്താനാണു ഞാന്‍ ആവശ്യപ്പെട്ടത്.

ഇത്തരം കാര്യങ്ങള്‍ ഇനിയും പറയും

ഇത്തരം കാര്യങ്ങള്‍ ഇനിയും പറയും

ഫോട്ടോഷോപ്പിലൂടെ സി പി എമ്മിനെതിരായ വ്യാജരേഖകള്‍ സൃഷ്ടിക്കാനായിരുന്നില്ല, മറിച്ച് നേരിട്ടറിവുള്ള കാര്യങ്ങളും യഥാര്‍ത്ഥ പത്രവാര്‍ത്തകളും കണ്ടെത്തി അവതരിപ്പിക്കാനായിരുന്നു ഞാന്‍ പറഞ്ഞത്. അതില്‍ ഒരു തെറ്റും ഇപ്പോഴും തോന്നുന്നില്ലെന്ന് മാത്രമല്ല, സമാനമായ സാഹചര്യങ്ങളില്‍ ഇനിയുമാവര്‍ത്തിക്കുമെന്ന് പറയുന്നതിനും മടിയില്ല.

മറ്റേ പോസ്റ്റിനെക്കുറിച്ച് മിണ്ടുന്നില്ലല്ലോ

മറ്റേ പോസ്റ്റിനെക്കുറിച്ച് മിണ്ടുന്നില്ലല്ലോ

തനിക്കെതിരെ ഫോട്ടോഷോപ്പ് ചെയ്ത് സൃഷ്ടിച്ച രണ്ടാമത്തെ വ്യാജ സ്‌ക്രീന്‍ഷോട്ടിനെ തെളിവ് സഹിതം തുറന്നുകാട്ടിയിട്ടും അത്തരം നെറികേടുകള്‍ക്കെതിരെ ഒരക്ഷരം പറയാന്‍ കഴിയാതെ കണ്ണടച്ചിരുട്ടാക്കുകയും അതേ നുണ സത്യമെന്നമട്ടില്‍ ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയുമാണു പല മാധ്യമങ്ങളും എന്ന് ബല്‍റാം പറയുന്നു.

വെല്ലുവിളി സി പി എമ്മിനോട്

വെല്ലുവിളി സി പി എമ്മിനോട്

ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ രഹസ്യചര്‍ച്ചകള്‍ പുറത്തുകൊണ്ടുവന്ന് സുതാര്യമായ പ്രവര്‍ത്തനരീതികളോട് ഇത്രയേറെ താത്പര്യം കാണിക്കുന്ന സി പി എം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി തല അന്വേഷണ റിപ്പോര്‍ട്ടും അക്കാലത്തെ പ്രധാന പാര്‍ട്ടി കമ്മിറ്റികളിലെ ചര്‍ച്ചയുടെ മിനിറ്റ്‌സും പുറത്തുവിടാന്‍ തയ്യാറുണ്ടോ? - എന്ന് വി ടി ബല്‍റാം വെല്ലുവിളിക്കുന്നു.

മുട്ട് കൂട്ടിയിടിക്കും സഖാക്കളെ

മുട്ട് കൂട്ടിയിടിക്കും സഖാക്കളെ

സി പി എമ്മുകാര്‍ ചര്‍ച്ചചെയ്തിരുന്നത് ഇന്നോവ കാറില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് കൊന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനും അതുവഴി ഒരു വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള വഴികളായിരുന്നിരിക്കും. പോത്തിന്റെ തലയറുത്ത് ക്ഷേത്രമുറ്റത്ത് കൊണ്ടുചെന്നിടാനുള്ള തീരുമാനമെടുത്ത പാര്‍ട്ടി ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തെത്തിയാലും ബഹുരസമായിരിക്കും. ഇങ്ങനെയൊക്കെ ചെയ്യുന്നവരെ ഫ്രോഡ് എന്ന് വിളിക്കാമോ എന്ന് റിപ്പോര്‍ട്ടര്‍ ചാനലിലെ പഴയ എസ് എഫ് ഐക്കാര്‍ക്കും ചിന്തിക്കാവുന്നതാണു, മുട്ടുകൂട്ടിയിടിക്കില്ലെങ്കില്‍ മാത്രം.

പഴയ അഭ്യുദയകാംക്ഷികളോടുമുണ്ട് പറയാന്‍

പഴയ അഭ്യുദയകാംക്ഷികളോടുമുണ്ട് പറയാന്‍

പിന്നെ ഇപ്പോള്‍ അവതരിച്ചിരിക്കുന്ന പുതിയ ചില സ്‌നേഹിതരുണ്ട്. 'മറ്റാരിത് ചെയ്താലും അത്ഭുതമില്ല, പക്ഷേ വി.ടി.ബല്‍റാമില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല', 'നീയൊരു വെറും കോണ്‍ഗ്രസ്സുകാരനാണെന്ന് ഇപ്പോള്‍ തെളിഞ്ഞു', 'ഇത്രയും കാലം ബഹുമാനമുണ്ടായിരുന്നു, ഇപ്പോഴത് പോയിക്കിട്ടി' എന്നൊക്കെയാണു സ്വയം പ്രഖ്യാപിത പഴയ അഭ്യുദയകാംക്ഷികളുടെ വിലാപം. അവരോട് സ്‌നേഹത്തോടെയും വിനയത്തോടെയും പറയട്ടെ, ഞാന്‍ പ്രവര്‍ത്തിക്കുന്നത് എന്റെ ശരികള്‍ക്കനുസരിച്ചാണ്

താന്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍

താന്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍

ഞാന്‍ അന്നും ഇന്നും എന്നും ഒരു കോണ്‍ഗ്രസ്സുകാരന്‍ ആണു. സി പി എമ്മുകാരുടെ ഭാഷയില്‍ 'വെറുമൊരു കോണ്‍ഗ്രസ്സുകാരന്‍'. അങ്ങനെ വിളിക്കുന്നവരുടെ വാക്കുകളിലും മനസ്സിലുമുള്ള പുച്ഛസ്വരം അവര്‍ക്ക് കയ്യില്‍ തന്നെ വെക്കാം. ഒരു കോണ്‍ഗ്രസ്സുകാരന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഒരു വ്യക്തി എന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലുമുള്ള എന്റെ എല്ലാ ഗുണദോഷങ്ങള്‍ക്കും ഞാന്‍ കോണ്‍ഗ്രസ്സിനോട് അഭിമാനപൂര്‍വ്വം കടപ്പെട്ടിരിക്കുന്നു.

സിപിഎമ്മിന്റെ കണ്‍കണ്ട ദൈവം!

സിപിഎമ്മിന്റെ കണ്‍കണ്ട ദൈവം!

അക്രമരാഷ്ട്രീയ വിഷയത്തില്‍ സി പി എമ്മിനെയും അതിലെ കണ്‍കണ്ട ദൈവത്തേയും ഈയിടെ വിമര്‍ശ്ശിച്ചതിനുശേഷമാണല്ലോ അതുവരെ 'താങ്കള്‍ ഒരു സി പി എമ്മുകാരനാവേണ്ട ആളാണു', 'നിങ്ങളെ ഞാന്‍ സഖാവേ എന്ന് വിളിച്ചോട്ടെ' എന്നൊക്കെ പുകഴ്ത്തിയിരുന്ന പലരും ഇപ്പോള്‍ പച്ചത്തെറിയും പരിഹാസവുമായി ഇറങ്ങിയിരിക്കുന്നത്.

കൊടി സുനി ഫാന്‍സ്

കൊടി സുനി ഫാന്‍സ്

പുതുതലമുറ കോണ്‍ഗ്രസ്സുകാര്‍ പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളിലൂന്നി എടുക്കുന്ന ശരിയായ നിലപാടുകള്‍ക്ക് കിട്ടുന്ന പൊതുജനസ്വീകാര്യതയുടെ പങ്ക് എന്റെ പാര്‍ട്ടിക്ക് ലഭിക്കരുതെന്ന ഗൂഢലക്ഷ്യം മാത്രമാണു 'ബല്‍റാം ശരി, എന്നാല്‍ കോണ്‍ഗ്രസ് മോശം' എന്ന പൊതുബോധനിര്‍മ്മിതിയിലൂടെ സി പി എമ്മുകാര്‍ നടപ്പാക്കിവന്നിരുന്നത്. ആ ഔദാര്യം അവര്‍ പിന്‍വലിക്കുന്നതില്‍ സന്തോഷമേയുള്ളൂ. കൊടി സുനി ഫാന്‍സിന്റെ പിന്തുണ ഇല്ലാതാവുക എന്നത് ഏതൊരാള്‍ക്കും ആശ്വാസകരവും അഭിമാനകരവുമാണു.

സതീശന്‍ കഞ്ഞിക്കുഴി/അയ്മനം സിദ്ധാര്‍ത്ഥന്‍ താരതമ്യങ്ങള്‍

സതീശന്‍ കഞ്ഞിക്കുഴി/അയ്മനം സിദ്ധാര്‍ത്ഥന്‍ താരതമ്യങ്ങള്‍

തങ്ങള്‍ മാത്രം കേമന്മാര്‍, ബാക്കിയെല്ലാവരും ഉഡായിപ്പുകാര്‍ എന്ന് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി സി പി എമ്മുകാര്‍ നടത്തുന്ന സതീശന്‍ കഞ്ഞിക്കുഴി/അയ്മനം സിദ്ധാര്‍ത്ഥന്‍ താരതമ്യങ്ങള്‍ പുച്ഛം മാത്രമാണര്‍ഹിക്കുന്നത് എങ്കിലും അതിനേപ്പോലും വല്ലാതങ്ങ് ഭയക്കുന്നൊന്നുമില്ല. കാരണം ഞങ്ങളൊക്കെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നേരിട്ടിടപെട്ട് പ്രവര്‍ത്തിക്കുന്നവരാണു.

English summary
VT Balram MLA criticize CPM suporters in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X