കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റശ്വാസത്തില്‍ രൂക്ഷ പരിഹാസവുമായി വിടി ബല്‍റാം; കിം ജോങ് ഉന്നിന്റെ ചിത്രവും, തടവും പിഴയും...

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പോലീസ് ആക്ടിലെ ഭേദഗതി ദേശീയ തലത്തില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം മുതല്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഭേദഗതിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. സൈബര്‍ അവഹേളനങ്ങളും സ്വകാര്യതാ കടന്നാക്രമണവും ചെറുക്കാനെന്ന പേരില്‍ കൊണ്ടുവന്ന പോലീസ് ആക്ട് ഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചിട്ടില്ല. ഓര്‍ഡിനന്‍സ് ആയാണ് നടപ്പാക്കിയിരിക്കുന്നത്. ഗവര്‍ണറുടെ അനുമതി കൂടി ലഭിച്ചതിന് പിന്നാലെ വിജ്ഞാപനം ഇറങ്ങുകയും ചെയ്തു. അതിവേഗമാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്നത്. ചട്ടങ്ങല്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിശദീകരണം.

p

സൈബര്‍ കുറ്റകൃത്യം തടനാനെന്ന പേരില്‍ കൊണ്ടുവന്ന ഭേദഗതി മൊത്തം മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരല്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഈ സാഹചര്യത്തില്‍ പുതിയ ഭേദഗതിക്കെതിരെ രൂക്ഷമായ പരിഹാസവുമായി രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും തൃത്താല എംഎല്‍എയുമായ വിടി ബല്‍റാം. കമ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയയിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രത്തോടൊപ്പമുള്ള ഫേസ്ബുക്ക് കുറിപ്പാണ് ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ഒരു വാചകം മാത്രമാണുള്ളത്. നീളമേറിയ ഈ വാചകമാകട്ടെ, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പരിഹാസവുമാണ്. കുറിപ്പ് ഇങ്ങനെ....

എന്റെ അയ്യന്‍, എന്റെ അയ്യന്‍... നെഞ്ചത്ത് കൈവച്ച് സുരേഷ് ഗോപി; ആരെയും വെറുതെവിടില്ലഎന്റെ അയ്യന്‍, എന്റെ അയ്യന്‍... നെഞ്ചത്ത് കൈവച്ച് സുരേഷ് ഗോപി; ആരെയും വെറുതെവിടില്ല

"Anyone who produces content, publishes or propagates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both."

പോലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിൻ്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?

അബ്ദുള്ളക്കുട്ടി അല്‍ഭുത കുട്ടി തന്നെ; ലീഗിന് സാധിക്കാത്തത് ബിജെപിക്ക് കഴിഞ്ഞു, അതിവേഗ വളര്‍ച്ചഅബ്ദുള്ളക്കുട്ടി അല്‍ഭുത കുട്ടി തന്നെ; ലീഗിന് സാധിക്കാത്തത് ബിജെപിക്ക് കഴിഞ്ഞു, അതിവേഗ വളര്‍ച്ച

English summary
VT Balram MLA Criticized against New Police Act Amendment and Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X