മകനെ സർക്കാർ സ്കൂളിൽ ചേർത്ത് വിടി ബൽറാമിന്റെ വക ഫേസ്ബുക്ക് ലൈവ് പ്രവേശനോത്സവം.. വിടി മരണ മാസാണല്ലോ!!
ജൂണ്‍ മാസം തുടങ്ങിയതോടെ സ്കൂള്‍ പ്രവേശനോത്സവമാണ് എവിടെയും ചർച്ചാവിഷയം. മൂന്നരലക്ഷത്തോളം കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം തേടി ഇന്ന് ആദ്യമായി സ്കൂളിലേക്കെത്തുന്നത്. സംസ്ഥാനത്തെ ചെറുതും വലുതുമായ സ്കൂളികളെല്ലാം തുടക്കക്കാരെ മധുരം നൽകി സ്വീകരിക്കുന്ന തിരക്കിലാണ്. സ്കൂൾ പ്രവേശനത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകൾ വ്യക്തമായി അവതരിപ്പിക്കാറുളള വി ടി ബൽറാം എം എൽ എയാണ് സ്കൂൾ പ്രവേശനോത്സവത്തിലും താരമായിരിക്കുന്നത്. അരീക്കാട് സർക്കാർ എൽ പി സ്ക്കൂളിലെ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം മകൻ അദ്വൈത് മാനവിനെ ഇതേ സ്കൂളിൽ ചേർത്താണ് ബൽറാം കയടി നേടിയത്. ബൽറാമിന്റെ വീടിന് തൊട്ടടുത്തുള്ള സ്കൂളാണ് അരീക്കാട് സർക്കാർ എൽ പി സ്കൂൾ.

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മക്കളെ പൊതുവിദ്യാലയങ്ങളിൽ അയച്ച് മാതൃകയാകണമെന്നും ബൽറാം അഭ്യർഥിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണ് വി ടി ബൽറാമിന്റെ ഈ ഫേസ്ബുക്ക് ലൈവ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്തു. ജനപ്രതിനിധികള്‍ ഇങ്ങനെയായിരിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നതോടൊപ്പം അദ്വൈത് മാനവിനും ഇന്ന് ആദ്യമായി സ്കൂളിലെത്തുന്ന മറ്റ് കുട്ടികൾക്കും ആശംസ അറിയിക്കുകയാണ് സോഷ്യൽ മീഡിയ.
-
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications