കുരിശ് കാണുമ്പോള്‍ മുട്ട് വിറക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി..അവിടെ വര്‍ഗീയത കളിക്കുന്ന സിപിഎം!!!

  • By: Kishor
Subscribe to Oneindia Malayalam

കുരിശു കാണുമ്പോള്‍ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടത് - ചോദ്യം വി ടി ബല്‍റാം എം എല്‍ എയുടേതാണ്. മൂന്നാറില്‍ ഭൂമി കയ്യേറ്റക്കാര്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ നടപടിയെ ചോദ്യം ചെയ്ത പിണറായി വിജയനെതിരെയാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. വി ടിയുടെ പോസ്റ്റിലെ ചര്‍ച്ചകള്‍ ഇങ്ങനെ..

കുരിശ് പൊളിക്കലിനെ സ്വാഗതം ചെയ്യുന്നു

കുരിശ് പൊളിക്കലിനെ സ്വാഗതം ചെയ്യുന്നു

സമൂഹത്തിന്റെ ഒരു പരിച്ഛേദമായി മാറിയിട്ടുണ്ട് ഇന്ന് സോഷ്യല്‍ മീഡിയ. ഇവിടെ അഭിപ്രായം പറയുന്ന തൊണ്ണൂറ് ശതമാനത്തിലേറെ ക്രിസ്തീയ വിശ്വാസികളും മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കുരിശ് പൊളിക്കലിനെ സ്വാഗതം ചെയ്യുന്നതായിട്ടാണ് കാണുന്നത്.

 സിപിഎം വര്‍ഗീയ വികാരം ഇളക്കിവിടുന്നു

സിപിഎം വര്‍ഗീയ വികാരം ഇളക്കിവിടുന്നു

അവര്‍ക്കാര്‍ക്കുമില്ലാത്ത വര്‍ഗീയ വികാരം ഇളക്കിവിടാന്‍ സിപിഎം എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ഇപ്പോഴിതാ സംസ്ഥാന മുഖ്യമന്ത്രി തന്നെയും പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. കുരിശ് പൊളിക്കുന്നതിലൂടെ കളി മാറുമെന്നും അതോടെ എല്ലാം നിര്‍ത്തിവെച്ച് വന്‍കിട കയ്യേറ്റക്കാരെ രക്ഷിച്ചെടുക്കാമെന്നുമായിരുന്നോ സര്‍ക്കാരിന്റെ ഉള്ളിലിരുപ്പ് എന്ന സംശയം ഉയരുന്നുണ്ട്.

മുദ്രാവാക്യം വിളിക്കുന്ന മുഖ്യമന്ത്രി

മുദ്രാവാക്യം വിളിക്കുന്ന മുഖ്യമന്ത്രി

വികമായി ഉയര്‍ന്നുവരാത്തതിനാലാണോ ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട് കയ്യേറ്റക്കാര്‍ക്ക് ഉപയോഗിക്കാവുന്ന മുദ്രാവാക്യങ്ങള്‍ അങ്ങോട്ട് പറഞ്ഞുകൊടുക്കുന്നത്? 'കുരിശ് പൊളിക്കുന്ന സര്‍ക്കാരാണോ ഇത്? 'എന്നത് ഈ നാട്ടിലെ സാധാരണക്കാരുടെയോ പ്രതിപക്ഷത്തിന്റേയോ ഒന്നും ചോദ്യമല്ല.

മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്

മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്

അത് പൊതുമുതല്‍ കയ്യേറുന്നതിന് വിശ്വാസത്തെ മറയാക്കുന്ന സാമൂഹ്യദ്രോഹികളുടെ മാത്രം ചോദ്യമാണ്. ആ ചോദ്യത്തിന് മുന്നില്‍ പതറാതെ, പതറിയതായി അഭിനയിക്കാതെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുന്ന റവന്യൂ വകുപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് സംസ്ഥാന മുഖ്യമന്ത്രി മുന്നോട്ടുവരേണ്ടത്. - വി ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

പിണറായി വിജയനെയാണ് പൊളിക്കേണ്ടത്

പിണറായി വിജയനെയാണ് പൊളിക്കേണ്ടത്

പൊളിച്ചു മാറ്റേണ്ടത് കയ്യേറ്റക്കാരെ സംരക്ഷിച്ചു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന വിജയന്‍ എന്ന കുരിശിനെയാണ്. കുരിശു പൊളിച്ചുമാറ്റിയതില്‍ കര്‍ത്താവിനും, വിശ്വാസികള്‍ക്കും കുഴപ്പമില്ലെങ്കില്‍ മതമില്ലാത്ത പാര്‍ട്ടിക്കും നിങ്ങള്‍ക്കും എന്തിനാണിത്ര അതൃപ്തി? ഇത് കയ്യേറ്റക്കാരെ തൃപ്തിപ്പെടുത്താനല്ലേ സഹാവേ?

English summary
VT Balram MLA Facebook post on Munnar issue.
Please Wait while comments are loading...