Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘികളെ വിട്ടു, ഇനി യുദ്ധം വിടി ബല്‍റാമും ഡിവൈഎഫ്‌ഐക്കാരും തമ്മില്‍?

കേരളത്തിലെ യുവ എം എല്‍ എമാരില്‍ ഒരാളായ വി ടി ബല്‍റാമിന് സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ യുദ്ധം ഒഴിഞ്ഞ നേരമില്ല. ഒന്നുകില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അല്ലെങ്കില്‍ സി പി എം സൈബര്‍ ക്വട്ടേഷന്‍ ടീം. ഇവര്‍ രണ്ടുമാണ് ബല്‍റാം എം എല്‍ എയുടെ പ്രഖ്യാപിത ശത്രുക്കള്‍. നരേന്ദ്ര മോദിയെയും അമിത് ഷാ (എംഎല്‍എയുടെ ഭാഷയില്‍ അമിട്ട് ഷാജി) പേടിപ്പിച്ച് ശരിയാക്കിയ ശേഷം സി പി എം സൈബര്‍ ക്വട്ടേഷന്‍ ടീമിനെയും ഡിവൈഎഫ്‌ഐക്കാരെയാണ് ബല്‍റാം ലക്ഷ്യം വെച്ചിരിക്കുന്നത്.

ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരായ യുദ്ധത്തില്‍ വി ടി ബല്‍റാമിന് സഹായം നല്‍കിയത് ഇടതുപക്ഷ അനുഭാവികളാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ അങ്കം വെട്ടി സുരേന്ദ്രനെ തോല്‍പിച്ച ആവേശത്തില്‍ വി ടി ബല്‍റാമിന് അല്‍പമൊന്ന് പിഴച്ചുപോയി. സംഘപരിവാറിനെ വിമര്‍ശിച്ചാല്‍ സി പി എം സൈബര്‍ ക്വട്ടേഷന്‍ ടീം വിമര്‍ശിക്കുന്നു എന്ന തരത്തിലിട്ട പോസ്റ്റാണ് വി ടി ബല്‍റാമിനെ തിരിച്ചുകടിച്ചത്. സംഗതികളുടെ പോക്ക് ഇങ്ങനെ.

സിനാരിയോ മൂന്ന് വര്‍ക്കൗട്ടാകുന്നു

സിനാരിയോ മൂന്ന് വര്‍ക്കൗട്ടാകുന്നു

തൃത്താലയില്‍ സി പി എം - ബി ജെ പി കൂട്ടുകെട്ട് ഉണ്ടാക്കി തന്നെ തോല്‍പിക്കാന്‍ ആലോചനയുണ്ടെന്ന തരത്തില്‍ വി ടി ബല്‍റാം കെ സുരേന്ദ്രനുമായുള്ള യുദ്ധത്തിനിടയില്‍ വെച്ചുകാച്ചിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സംഘപരിവാറിനെ വിമര്‍ശിച്ചാല്‍ സി പി എം സൈബര്‍ ക്വട്ടേഷന്‍ ടീം വിമര്‍ശിക്കുന്നു എന്ന് അടുത്ത പോസ്റ്റില്‍ പറഞ്ഞത്. സംഘപരിവാറിനെ തങ്ങള്‍ പ്രൊട്ടക്ട് ചെയ്യുന്നു എന്ന് കേട്ടാല്‍ സഖാക്കള്‍ വെറുതെ ഇരിക്കുമോ...

ലൈക്കുകളും കുറഞ്ഞു പണിയും കിട്ടി

ലൈക്കുകളും കുറഞ്ഞു പണിയും കിട്ടി

സംഘപരിവാറിനെ വിമര്‍ശിച്ച് ഒരു പോസ്റ്റിട്ടാല്‍ വി ടി ബല്‍റാമിന് പത്തും പതിനയ്യായിരവും ചിലപ്പോള്‍ ഇരുപതിനായിരം വരെ ലൈക്കുകള്‍ കിട്ടുന്നതാണ് എന്നാല്‍ വിമര്‍ശനം സി പി എമ്മിന് നേരെയായതോടെ പണി പാളി. ഏഴായിരത്തോളം ലൈക്കുകളേ സോഷ്യല്‍ മീഡിയയിലെ ജനപ്രിയനായ വി ടിക്ക് ഇത്തവണ കിട്ടിയുള്ളൂ.

ലൈക്ക് കുറഞ്ഞതോ കാര്യം

ലൈക്ക് കുറഞ്ഞതോ കാര്യം

പോസ്റ്റിന് ലൈക്ക് കുറഞ്ഞത് മാത്രമാണെങ്കില്‍ പോട്ടെ എന്ന് വെക്കാമായിരുന്നു. എന്നാല്‍ അവിടെ കൊണ്ട് നിന്നില്ല കാര്യങ്ങള്‍. അതുവരെ ഒപ്പം നിന്ന സഖാക്കള്‍ തിരിഞ്ഞുനില്‍ക്കുകയും കൂട്ടംകൂടി വി ടിയെ വിമര്‍ശിക്കാനും തുടങ്ങി. ലോ കോളേജില്‍ പഠിക്കുന്ന കാലത്തെ ബല്‍റാമിന്റെ സംഘപരിവാര്‍ ബാന്ധവം വരെയെത്തി കാര്യങ്ങള്‍.

പണി പാലുംവെള്ളത്തില്‍

പണി പാലുംവെള്ളത്തില്‍

സിപിഎമ്മും സന്ഘികളും കൈകോര്‍ക്കുന്ന സിനാറിയോ അടിച്ചുവിടുന്ന വി ടി ബല്‍റാമിന് പണ്ടത്തെ സഹപാഠികള്‍ തന്നെയാണ് പണി കൊടുത്തത്. അടിയെന്ന് കേട്ടാല്‍ ഓടിത്തള്ളുന്ന, ഖദറിട്ട് നടക്കുന്ന, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത അങ്ങനെയങ്ങനെ ശരാശരി കെ എസ് യു നേതാവിന്റെ എല്ലാ സ്വഭാവ വിശേഷങ്ങളുമുള്ള ആളായിരുന്നു പൂര്‍വ്വാശ്രമത്തില്‍ വി ടി ബല്‍റാം എന്നാണ് ചന്നം പിന്നം പോസ്റ്റുകള്‍ വന്നത്.

2005 മുതലുള്ള ചരിത്രം

2005 മുതലുള്ള ചരിത്രം

2005 ല്‍ ബല്‍റാം ലോ കോളേജില്‍ വിദ്യാര്‍ഥിയായി വരുന്ന കാലം മുതലുള്ള കഥകളാണ് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പ്രചരിക്കുന്നത്. എല്ലാ കെ.എസ്.യു നേതാക്കളെയും പോലെ മുഖ്യധാര രാഷ്ട്രീയക്കാരന്റെ വേഷ ഭൂഷാധികള്‍, കൃത്രിമ ചിരിയും പെരുമാറ്റവും ഇതായിരുന്നത്രെ ബല്‍രാമിന്റെ ജനറല്‍ അപ്പിയറന്‍സ്. അടിപിടികളില്‍ പൊടിയിട്ടാല്‍ പോലും കണ്ടു പിടിക്കാന്‍ കഴിയാതിരുന്ന പ്രതിഭാസം എന്നാണ് ബല്‍റാമിനെ ഇവര്‍ വിശേഷിപ്പിക്കുന്നത്.

പണി സ്വന്തം ആളുകള്‍ക്കിട്ടും

പണി സ്വന്തം ആളുകള്‍ക്കിട്ടും

ആശുപത്രിയിലായ സ്വന്തം സംഘടനാ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ അദ്ദേഹം ഒരിക്കലും മടികാണിച്ചിരുന്നില്ല, മാധ്യമ ഫോടോഗ്രാഫര്‍മാര്‍ കൂടെയുണ്ടാവണമെന്ന നിര്‍ബന്ധമൊഴിച്ച്. ഇതൊക്കെ ഒരു സ്റ്റീരിയൊ ടൈപ്പ് കെ.എസ്.യുക്കാരന്റെ വിവരണം അല്ലേയെന്നു ഇത് വായിക്കുന്നവര്‍ക്ക് തോന്നി തുടങ്ങിയിരിക്കും. പക്ഷെ വ്യത്യസ്തനാമൊരു ബല്‍രാമിനെ അന്ന് അത്രക്കധികമാരും തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു - എന്നാണ് ഒരു കമന്റ്

എന്താണ് ബല്‍റാം ചെയ്തത്

എന്താണ് ബല്‍റാം ചെയ്തത്

തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയിട്ടുള്ള ഇടപെടലുകള്‍ മാത്രമാണ് ബല്‍റാം ലോ കോളേജില്‍ നടത്തിയിട്ടുള്ളത് എന്നാണ് അക്കാലത്ത് അവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന പലരും തറപ്പിച്ചു പറയുന്നു. ഇപ്പോള്‍ നാഴികക്ക് നാല്പതു വട്ടം മോഡി വിരുദ്ധത പറയുന്നയാള്‍ ഒരിക്കല്‍ കുട്ടി സംഘികളുടെ അടുക്കള അടിച്ചു വാരാന്‍ പോയ കഥ ഓര്‍മിപ്പിക്കുന്നവരുമുണ്ട്.

ബല്‍റാം പ്രതികരിക്കുന്നു

ബല്‍റാം പ്രതികരിക്കുന്നു

ഒരു വല്ല്യ ലോ കോളേജ്... അതിലിങ്ങനെ മോഹന്‍ലാല്, സോറി വി.ടി.ബല്‍റാമ് വരുവാ.. ചുറ്റും എ.ബി.വി.പിക്കാര്‍ മെഴുകുതിരി കത്തിച്ചുവെച്ചേക്കുവാ..
എന്നെ അറിയില്ല്യോ, ഞാന്‍ ചെഗുവേര, വല്ല്യ ഡി വൈ എഫ് ഐക്കാരനാ, പക്ഷേ അത് പുറത്തുപറയൂല, സഹപാഠിയാന്ന് മാത്രേ പറയൂ - ഇതാണ് വി ടി ബല്‍റാമിന്റെ ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ്. വിമര്‍ശനങ്ങള്‍ പലതും വി ടി ബല്‍റാമിന് കൊള്ളുന്നുണ്ട് എന്ന് പറയാതെ പറയുന്നുണ്ട് ഈ പോസ്റ്റ്.

ജൂനിയര്‍ ഉമ്മന്‍ചാണ്ടി

ജൂനിയര്‍ ഉമ്മന്‍ചാണ്ടി

ഏത് പ്രതിസന്ധികളില്‍ നിന്നും സമര്‍ഥമായി ഊരാനും കാര്യം സാധിക്കാനും അറിയുന്ന ജൂനിയര്‍ ഉമ്മന്‍ചാണ്ടിയാണ് വി ടി ബല്‍റാം എന്നൊരു സ്ഥാനവും ഫേസ്ബുക്കിലുള്ളവര്‍ വി ടി ക്ക് കല്‍പിച്ചുകൊടുത്തിട്ടുണ്ട്. ഉമ്മഞ്ചാണ്ടിയൊക്കെ എന്ത് എന്ന് പറയുന്നവരും കുറവല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+