കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി ബല്‍റാം ഇന്ത്യയിലെ മികച്ച 50 എംഎല്‍എമാരില്‍ ഒരാള്‍; തിരഞ്ഞെടുത്തത് ഫെയിം ഇന്ത്യാ ഏഷ്യാപോസ്റ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് യുവ എംഎല്‍എമാരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തികളില്‍ ഒരാളാണ് വിടി ബല്‍റാം എംഎല്‍എ. സാമൂഹ്യ മാധ്യമങ്ങളിലെ തന്‍റെ ഇടപെടലുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും സര്‍ക്കാറിനെതിരെ തന്‍റെ പതിവ് രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഒരു മാറ്റവും വരുത്താത്ത നേതാവ് കൂടിയാണ് വിടി ബല്‍റാം. ഇപ്പോഴിതാ അദ്ദേഹത്തെ തേടി സുപ്രധാനമായൊരു നേട്ടം കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ ഇടംപിടിച്ച കേരളത്തില്‍ നിന്നുള്ള ഏക അംഗമായിരിക്കുകയാണ് വിടി ബല്‍റാം.

ഫെയിം ഇന്ത്യാ ഏഷ്യാപോസ്റ്റ്

ഫെയിം ഇന്ത്യാ ഏഷ്യാപോസ്റ്റ്


രാജ്യത്തെ മികച്ച എംഎല്‍എമാരെ കണ്ടെത്താന്‍ ഫെയിം ഇന്ത്യാ ഏഷ്യാപോസ്റ്റ് നടത്തിയ സര്‍വ്വേയിലൂടെയാണ് കേരളത്തില്‍ നിന്ന് വിടി ബല്‍റാമും ഇടം പിടിച്ചത്. 3958 എംഎല്‍എമാരെ പരിഗണിച്ച സര്‍വ്വേയിലെ ബാസിഗര്‍ വിഭാഗത്തിലാണ് തൃത്തല എംഎല്‍എ ഇടംപിടിച്ചത്.

50 എംഎല്‍എമാരുടെ പട്ടിക

50 എംഎല്‍എമാരുടെ പട്ടിക

ജനപ്രീതി, പ്രവര്‍ത്തന ശൈലി, പ്രതിബദ്ധത, പൊതു ഇടപഴകല്‍, പൊതുതാല്‍പ്പര്യം, പ്രതിച്ഛായ, നിയമസഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍, ചര്‍ച്ച, നിയമസഭയിലെ സാന്നിധ്യം, എംഎല്‍എ ഫണ്ട് വിനിയോഗിക്കല്‍ തുടങ്ങിയവ കാര്യങ്ങള്‍ പരിഗണിച്ചാണ് ഫെയിം ഇന്ത്യാ ഏഷ്യാപോസ്റ്റ് മികച്ച 50 എംഎല്‍എമാരുടെ പട്ടിക തയ്യാറാക്കിയത്

അന്തിമഘട്ടത്തിലേക്ക്

അന്തിമഘട്ടത്തിലേക്ക്

നിയമസഭയ്ക്ക് അകത്തും പുറത്തും അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍, സംവാദങ്ങളിലെ പങ്കാളിത്തം, പൊതു താല്‍പ്പര്യം, സാമൂഹ്യ മാധ്യമം, പൊതുജനാഭിപ്രായം, മാധ്യമ റിപ്പോര്‍ട്ടുകള്‍ , നിയോജകമണ്ഡലത്തിലേക്കുള്ള സംഭാവനകള്‍ തുടങ്ങിയവ വിശകലനം ചെയ്ത് 150 എംഎല്‍എമാരെയായിരുന്നു അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍

മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ ഒഴികേയുള്ളവരെയാണ് സര്‍വെ പരിഗണിച്ചത്. പട്ടികയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 5 എംഎല്‍എമാരും മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരും ഇടം പിടിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നും ഇടംപിടിച്ചവരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയും പെടുന്നു. കാര്യക്ഷമത ഗണത്തിലാണ് ഇദ്ദേഹത്തെ പരിഗണിച്ചത്.

റായ്ബറേലിയില്‍ നിന്നും

റായ്ബറേലിയില്‍ നിന്നും

റായ്ബറേലിയില്‍ നിന്നും കോണ്‍ഗ്രസ് അംഗം അതിഥി സിങും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ശക്തി ഗണത്തിലാണ് അതിഥി സ്ഥാനം പിടിച്ചത്. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും അച്ചടക്ക നടപടി നേരിടേണ്ടി വന്ന നേതാവാണ് അതിഥി. എഫിഷ്യന്‍റ് മാനേജ് വിഭാഗത്തില്‍ പരിഗണിക്കപ്പെട്ടത് ഹിമാചല്‍ പ്രദേശത്തില്‍ നിന്നുമുള്ള പ്രകാശ് റാണെ.

കളക്ടര്‍മാരുടെ പട്ടിക

കളക്ടര്‍മാരുടെ പട്ടിക

രാജ്യത്തെ മികച്ച 50 കളക്ടര്‍മാരുടെ പട്ടികയും ഫെയിം ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. പട്ടികയില്‍ കേരളത്തില്‍ നിന്നും ആരും ഇടംപിടിച്ചിട്ടില്ല. പാട്ന കളക്ടറായ കുമാര്‍ രവിയെയാണ് എക്സലന്‍റ് ഉദ്യോഗസ്ഥനായി സര്‍വ്വെ തിരഞ്ഞെടുത്തത്. റാഞ്ചി, സുരേന്ദ്രര്‍ നഗര്‍, സൗത്ത് സിക്കിം, കര്‍ണാള്‍, കരീംനഗര്‍ തുടങ്ങിയ ജില്ലകളിലെ കളക്ടര്‍മാരും പട്ടികയില്‍ ഇടംപിടിച്ചു.

ബല്‍റാമിന് അഭിനന്ദനങ്ങള്‍

ബല്‍റാമിന് അഭിനന്ദനങ്ങള്‍

അതേസമയം, മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ ഇടം പിടിച്ചതിന് പിന്നാലെ വിടി ബല്‍റാമിന് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നു. ഇടത് സ്വാധീനമുള്ള പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ രണ്ട് തവണയായി വിജയിച്ചു വരുന്ന എംഎല്‍എയാണ് വിടി ബല്‍റാം.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

2011 ല്‍ സിപിഎമ്മിലെ പി മമ്മിക്കുട്ടിയെ 3197 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു തൃത്താല മണ്ഡലത്തില്‍ വിടി ബല്‍റാം കോണ്‍ഗ്രസ് പതാക പാറിച്ചത്. 2016 ല്‍ എത്തിയപ്പോള്‍ ബല്‍റാം ഭൂരിപക്ഷം പതിനായിരത്തിന് മുകളിലേക്ക് ഉയര്‍ത്തി. സിപിഎമ്മിലെ സുബൈദ ഐസക്കിനെതിരെ 10,547 വോട്ടുകള്‍ക്കായിരുന്നു ബല്‍റാമിന്‍റെ വിജയം. 2021 ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബല്‍റാമല്ലാതെ മറ്റൊരു ഓപ്ഷന്‍ തൃത്താലയില്‍ കോണ്‍ഗ്രസിനില്ല.

 യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍ യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍

English summary
vt balram mla listed fame india asia post's top 50 mlas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X