• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി', സിപിഎമ്മിനെതിരെ ബൽറാം

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിക്കുന്ന എം ശിവശങ്കര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡി കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയിസില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒരു മൊബൈല്‍ ഫോണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കി എന്ന ആരോപണം വന്‍ വിവാദമായിരുന്നു. ശിവശങ്കറാണ് ഒരു ഫോണ്‍ ഉപയോഗിക്കുന്നത് എന്ന വിവരം പുറത്ത് വന്നതോടെ സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം.

പിസി ജോർജിനും പിസി തോമസിനും മുന്നിൽ വൻ കടമ്പ, പാർട്ടിയായി യുഡിഎഫിൽ വരേണ്ടെന്ന് കോൺഗ്രസ്, കണ്ടീഷൻ

വിടി ബൽറാമിന്റെ പ്രതികരണം പൂർണരൂപം: ''എന്തുമാത്രം ഹീനമായ പ്രചരണ മെഷിനറിയാണ് ഈ സിപിഎമ്മിൻ്റേത്! സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി ചെയ്യുക എന്നതാണവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നു. ലൈഫ്മിഷൻ അഴിമതിക്കേസിൽ പ്രതി സന്തോഷ് ഈപ്പനിൽ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന, ലൈഫ്മിഷൻ്റെ ചുമതല നിർവ്വഹിച്ചിരുന്ന ശിവശങ്കറിൻ്റെ കയ്യിൽ ആയിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു.

വില 99,000 രൂപ മാത്രം! മറ്റൊരു ഫോൺ കോടിയേരി ബാലകൃഷ്ണൻ്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന സിപിഎം സംഘടനാ നേതാവാണ് കൈപ്പറ്റിയതെന്നും നേരത്തേ തെളിഞ്ഞതാണ്. എന്നിട്ടാണ് ഇതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സിപിഎമ്മുകാർ ഹീനമായി അധിക്ഷേപിച്ചിരുന്നത്.

cmsvideo
  Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

  തിരഞ്ഞെടുപ്പിൽ പുത്തൻ നീക്കങ്ങൾ, കേരളം പിടിക്കാൻ ഉറച്ച് കോൺഗ്രസ്, 4 തവണക്കാർക്ക് സീറ്റ് നൽകില്ല

  രണ്ട് ദിവസം ആവോളം വ്യക്തിഹത്യ ക്യാപ്സ്യൂളുകൾ വിതരണം ചെയ്തതിന് ശേഷം "ആ ആരോപണം ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നില്ല" എന്ന് തീരുമാനിച്ച് ആ "മാന്യത"യുടെ പേരിൽക്കൂടി കയ്യടി നേടാനും സിപിഎം ചർച്ചാത്തൊഴിലാളികൾ ശ്രമിച്ചു. യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിൻ്റെ രേഖാമൂലമുള്ള ആവശ്യത്തിന് പറ്റില്ല എന്നായിരുന്നു കേരള പോലീസിൻ്റെ മറുപടി. അന്വേഷിച്ചു ചെന്നാൽ ഇനിയുള്ള 1,14,000 രൂപ വിലയുള്ള ഐഫോൺ ആരുടെ കയ്യിലാണെന്നത് കൂടി പുറത്തുവരുമോ എന്ന ഭയമാണോ പിണറായി വിജയൻ്റെ കീഴിലുള്ള കേരളാ പോലീസിന്?''

  English summary
  VT Balram MLA reacts to the reports of M Sivasankar owns one of the I Phones Santhosh Eapen given
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X