കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000 കവിഞ്ഞതറിഞ്ഞ് കോണ്‍ഗ്രസുകാര്‍ സന്തോഷിക്കുകയാണെന്ന് ബിനീഷ്, ചുട്ടമറുപടി കൊടുത്ത് ബല്‍റാം..!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 1000 കഴിഞ്ഞറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സന്തോഷിക്കുകയാണെന്ന തരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച ബിനീഷ് കോടിയേരിക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഫേസ്ബുക്കില്‍ പോസ്റ്റില്‍ തന്നെയാണ് ബല്‍റാമും മറുപടി നല്‍കിയിരിക്കുന്നത്. സ്വന്തം ഉള്ളിലെ വികൃത ചിന്തകള്‍ മറ്റുള്ളവര്‍ക്ക് മേല്‍ ആരോപിച്ച് രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാര്‍ത്ഥ മാനസികരോഗികളാണ് ഇത്തരക്കാരെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാന്‍ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകള്‍ക്ക് ഉണ്ടാവുന്നതെന്നും വിടി ബല്‍റാം ചോദിച്ചു.

bineesh

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 1000 കടന്നതില്‍ കോണ്‍ഗ്രസുകാര്‍ സന്തോഷിക്കുന്നു എന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കൂടിയായ ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചത്. മരണത്തിന്റെ വ്യാപാരികള്‍ എന്ന ഹാഷ്്ടാഗോടുകൂടിയാണ് ബിനീഷ് ഫേസ്ബുക്ക പോസ്റ്റ് പങ്കുവച്ചത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ബിനീഷ് പങ്കുവച്ച കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വിടി ബല്‍റാം മറപടി കൊടുത്തത്.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആയിരവും കടന്ന് കൊവിഡ്. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.87 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 272 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ 1,59,777 പേര്‍ വിവിധ ജില്ലകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. 9031 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇന്ന് 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 8818 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇത് വരെ 86959 പേരെ പ്രമൈറി കേണ്‍ടാക്റ്റ് ആയി കണ്ടെത്തി.

 പിടിവിട്ട് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് രോഗം! 785 പേർക്ക് സമ്പർക്കത്തിലൂടെ പിടിവിട്ട് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് രോഗം! 785 പേർക്ക് സമ്പർക്കത്തിലൂടെ

 വയോധികനെ സഹായിച്ച് വൈറലായി: സുപ്രിയയെ കാത്തിരുന്നത് വലിയ സമ്മാനം, ആദ്യമെത്തിയത് ക്ഷണം!! വയോധികനെ സഹായിച്ച് വൈറലായി: സുപ്രിയയെ കാത്തിരുന്നത് വലിയ സമ്മാനം, ആദ്യമെത്തിയത് ക്ഷണം!!

English summary
VT Balram MLA Slams Bineesh Kodiyeri On Covid Rate In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X