• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രീ... കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനൊക്കെ ഇവിടെല്ലാവർക്കുമറിയാമെന്ന് ബൽറാം!

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലര്‍ കൊവിഡുമായി ബന്ധപ്പെട്ട വിവര ശേഖരം നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ഇന്നത്തെ പത്രസമ്മേളനത്തില്‍ ഈ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുകയായിരുന്നു. അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഐടി വകുപ്പിനോട് ചോദിക്കണം എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

മറുപടി പറയാൻ സൗകര്യമില്ല എന്ന ധാർഷ്ഠ്യമാണോ പിണറായി വിജയന് എന്ന് വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ദാ... ഈ മറുപടിയിലുണ്ട് ഇദ്ദേഹത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സൂക്ഷ്മതയും കൃത്യതയുമൊക്കെ! സംസ്ഥാന മുഖ്യമന്ത്രിയായ ഇദ്ദേഹം നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഐടി വകുപ്പ്. കഴിഞ്ഞ നാലഞ്ച് ദിവസമായി സംസ്ഥാന പ്രതിപക്ഷ നേതാവും മാധ്യമ പ്രവർത്തകരും ഐടി വിദഗ്ദരും ആക്റ്റിവിസ്റ്റുകളുമടക്കം നിരവധിയാളുകൾ ഗുരുതരമായ സംശയമുയർത്തിയ ഒരു ദുരൂഹ നീക്കം ഐടി വകുപ്പിൻ്റെ ഭാഗത്തു നിന്നുണ്ടായിട്ട് ആ വകുപ്പിൻ്റെ ചുമതലക്കാരന് അതൊന്ന് കൃത്യതയോടെ പഠിക്കാനോ ചോദ്യങ്ങൾക്ക് മറുപടി പറയാനോ കഴിയുന്നില്ല. അതോ മറുപടി പറയാൻ സൗകര്യമില്ല എന്ന ധാർഷ്ഠ്യമോ?

ബഹു. മുഖ്യമന്ത്രീ, കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനും ഉറുമ്പിന് ബിസ്ക്കറ്റ് പൊടിച്ചിട്ടുകൊടുക്കാനുമൊക്കെ ഇവിടെ എല്ലാവർക്കുമറിയാം. അക്കാര്യങ്ങളിലൊക്കെയുള്ള ചെലവില്ലാത്ത സാരോപദേശങ്ങളല്ല കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്, ഭരണഘടനാപരമായി നിങ്ങളെ ഈ സ്റ്റേറ്റ് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങൾക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണ്.

മുപ്പത് വർഷം കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതുകൊണ്ട് മാത്രം നമ്പർ വണ്ണായ നാടാണ് എന്നതൊക്കെ വല്ല വാഷിംഗ്ടൺ പോസ്റ്റിനോടും പോയി തള്ളിയാൽ മതി. മുപ്പതല്ല മുന്നൂറ് വർഷം കഴിഞ്ഞാലും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരും. കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാൻ നിങ്ങൾക്കാവില്ല''.

'രാഹുൽ ഗാന്ധിയോട് യോജിക്കുന്നു', ബിജെപിയെ അമ്പരപ്പിച്ച് തേജസ്വി സൂര്യ, ട്വീറ്റിൽ ട്വിസ്റ്റ്!

കൊവിഡ്19: 'മഹല്ല് അടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണം', എംഎൽഎ വിവാദത്തിൽ!

സുപ്രീം കോടതിയിൽ കമൽനാഥിന് തിരിച്ചടി, മധ്യപ്രദേശിൽ ഗവർണറുടെ നിലപാട് ശരിയെന്ന് കോടതി!

ലോകം സാമ്പത്തിക പ്രതിസന്ധിയിൽ, എച്ച്ഡിഎഫ്‌സിയിൽ 17.5 കോടി ഓഹരികൾ വാങ്ങി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന!

English summary
VT Balram MLA slams Pinarayi Vijayan in Sprinklr controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X