Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയില്‍ കൂര്‍ക്കം വലിച്ചുറങ്ങി കുന്നപ്പള്ളിയെ പിന്തുണച്ച് ഉറങ്ങാത്ത വിടി ബല്‍റാം...

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ ചുരുണ്ട് കൂടി കിടന്നുറങ്ങിയ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയെ ട്രോളര്‍മാരും സിപിഎം അനുയായികളുമെല്ലാം കണക്കിന് പരിസഹിക്കുകയാണ്. എന്നാല്‍ കുന്നമ്പള്ളിയുടെ ഉറക്കം അത്ര പരിഹസിക്കാനൊന്നുമില്ലെന്നാണ് വിടി എംഎല്‍എ പറയുന്നത്. എല്‍ദോസ് കുന്നപ്പള്ളിയെ പിന്തുണച്ച് വിടി ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു.

വിവിധ പരിപാടികള്‍ കഴിഞ്ഞ് ദീര്‍ഘയാത്രയുമൊക്കെ ചെയ്താണ് പല എംഎല്‍എമാരും സഭയിലെത്തുന്നത്. അങ്ങനെയുള്ളപ്പോള്‍ ഒന്ന് മയങ്ങി പോയാല്‍ കുറ്റം പറയാനാകില്ലെന്നാണ് വിടിയുടെ വാദം. മാത്രമല്ല എല്‍ദോയെ പിന്തുണക്കാനായി സിപിഎം എംഎല്‍എമാര്‍ ഉറങ്ങുന്ന ചിത്രവും വിടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Niyama Sabha

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോള്‍ എല്‍ദോസ് കുന്നപ്പള്ളി സഭയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ചിത്രം മെട്രോ വാര്‍ത്ത പത്രത്തിലാണ് അച്ചടിച്ചു വന്നത്. ചിത്രത്തില്‍ കുന്നപ്പള്ളിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന വിടി ബല്‍റാമുണ്ടായിരുന്നു. ഈ ചിത്രം സൈബര്‍ സഖാക്കളും ട്രോളര്‍മാരും ആഘോഷമാക്കിയതോടെയാണ് വിടി കുന്നപ്പള്ളിയെ പിന്തുണച്ച് രംഗത്ത് വന്നത്.

കുന്നപ്പള്ളിയുടെ ഉറക്കത്തെ പറ്റി വിടി ബല്‍റാമിന്റെ കമന്റ് ഇങ്ങനെയാണ്...

' നിയമസഭ തുടങ്ങിയ ദിവസമായിരുന്നു ഇന്നലെ. തലേദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പല പരിപാടികള്‍ക്കും ശേഷം രാത്രി ട്രെയിനിലോ കാറിലോ ഒക്കെയാണ് എംഎല്‍എമാര്‍ തിരുവനന്തപുരത്തെത്താറുള്ളത്. രാവിലെ എട്ടരക്ക് സഭ തുടങ്ങുകയും ചെയ്യും. അതുകൊണ്ട് ക്ഷീണം കാരണം ഇടക്കൊന്ന് കണ്ണടക്കുന്നതൊക്കെ മനുഷ്യസഹജമാണ്.

എന്റെ അടുത്ത സീറ്റിലിരുന്ന എല്‍ദോസ് കുന്നപ്പിള്ളി രാവിലെ വന്നപ്പോള്‍ തൊട്ട് നല്ല തലവേദനയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇന്നലെയാണെങ്കില്‍ രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ദീര്‍ഘമായ പ്രസംഗമായിരുന്നു ഗവര്‍ണ്ണറുടേത്. ഇരുന്ന് കേള്‍ക്കുക എന്നതല്ലാതെ ആ സമയത്ത് സഭാംഗങ്ങള്‍ക്ക് വേറെയൊന്നും ചെയ്യാനില്ല. അതിനിടയില്‍ ഇടക്കൊന്ന് കണ്ണടഞ്ഞതിന്റെ പേരില്‍ ഒരാളെ ഇത്ര ആക്ഷേപിക്കാനൊന്നുമില്ല".

ഉറങ്ങിയത് കുന്നപ്പള്ളിയായത് നന്നായി, ഞാനോ മറ്റോ ആയിരുന്നെങ്കില്‍ പിന്നെ കാലാകാലത്തിന് സംഘികള്‍ക്കും സംഘാക്കള്‍ക്കും ആഘോഷിക്കാന്‍ അത് മതിയാവുമായിരുന്നു. നമ്മള്‍ അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴൊക്കെ താഴെവന്ന് ഈ ഫോട്ടോ ഒട്ടിച്ചുവക്കാമായിരുന്നു എന്നും വിടി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+