കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പ്രതിക്രിയാവാതകം മാത്രമേ പാവം പോളിറ്റ് ബ്യൂറോ സഖാവും പറഞ്ഞിട്ടുള്ളു; പരിഹസിച്ച് വിടി ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിംക്ലറുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്. കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങളും കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വിടി ബല്‍റാം രംഗത്ത്.

vt balram

ശങ്കരന്‍ നമ്പൂതിരിപ്പാട് മുതല്‍ ശങ്കരാടി വരെയുള്ള എല്ലാ കുമാരപിള്ള സാറുമാരും കഴിഞ്ഞ പത്തമ്പത് വര്‍ഷമായി ഘനഗംഭീരമായി മലയാളികളോട് പറഞ്ഞു വന്ന ആ പ്രതിക്രിയാവാതകം മാത്രമേ ഇപ്പോള്‍ പാവം പോളിറ്റ് ബ്യൂറോ സഖാവും പറഞ്ഞിട്ടുള്ളുവെന്ന് വിടി ബല്‍റാം ഏതായാലും തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരായ ഈ പുതിയ പോരാട്ടം കോവിഡിനെ സൃഷ്ടിച്ച ചങ്കിലെ ചൈനക്കെതിരെയാണോ അതോ കോവിഡിനെ മറയാക്കി അമേരിക്കന്‍ കമ്പനിയുമായി തട്ടിക്കൂട്ട് കരാറുണ്ടാക്കിയ ചങ്കനെതിരെയാണോ എന്ന് കണ്ടു തന്നെ അറിയണമെന്ന് ബല്‍റാം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിടി ബല്‍റാമിന്റെ . കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ശങ്കരന്‍ നമ്പൂതിരിപ്പാട് മുതല്‍ ശങ്കരാടി വരെയുള്ള എല്ലാ കുമാരപിള്ള സാറുമാരും കഴിഞ്ഞ പത്തമ്പത് വര്‍ഷമായി ഘനഗംഭീരമായി മലയാളികളോട് പറഞ്ഞു വന്ന ആ പ്രതിക്രിയാവാതകം മാത്രമേ ഇപ്പോള്‍ പാവം പോളിറ്റ് ബ്യൂറോ സഖാവും പറഞ്ഞിട്ടുള്ളൂ.

അതൊക്കെ മുട്ടന്‍ കോമഡിയായി തിരിച്ചറിയാന്‍ മലയാളികളില്‍ പലര്‍ക്കും ഇപ്പോള്‍ കഴിയുന്നുണ്ട് എന്നതുകൊണ്ടാണ് ഈ ട്രോളുകളൊക്കെ ഉണ്ടാവുന്നത്.

ഏതായാലും തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരായ ഈ പുതിയ പോരാട്ടം കോവിഡിനെ സൃഷ്ടിച്ച ചങ്കിലെ ചൈനക്കെതിരെയാണോ അതോ കോവിഡിനെ മറയാക്കി അമേരിക്കന്‍ കമ്പനിയുമായി തട്ടിക്കൂട്ട് കരാറുണ്ടാക്കിയ ചങ്കനെതിരെയാണോ എന്ന് കണ്ടു തന്നെ അറിയണം.

English summary
VT Balram MLA to ridicule CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X