ബിജെപിയുടെ അഞ്ച് പ്രത്യേകതകളുമായി ബല്‍റാമിന്റെ കുറിപ്പ്, ആറാമത്തേത് നിങ്ങള്‍ക്ക് പൂരിപ്പിക്കാം!
തിരുവനന്തപുരം: ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് ചോദിച്ച സിബിഎസ്ഇയുടെ ചോദ്യപേപ്പര്‍ വന്‍ വിവാദമായിരുന്നു. പത്താംക്ലാസ് പരീക്ഷയുടെ സോഷ്യല്‍ സയന്‍സ് പരീക്ഷയുടെ ചോദ്യപേപ്പറിലായിരുന്നു ഇങ്ങനയൊരു ചോദ്യമുണ്ടായത്. അഞ്ച് മാര്‍ക്കിന്റെ ഈ ചോദ്യം നിര്‍ബന്ധമായും ഉത്തരമെഴുതേണ്ടവിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് സിബിഎസ് ഇയുടെ വിശദീകരണം.

ഇപ്പോഴിതാ ഈ ചോദ്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും തൃത്താല എംഎല്‍എയുമായ വിടി ബല്‍റാം. ഈ ചോദ്യത്തിന് അഞ്ച് ഉത്തരങ്ങളുമായി ഫേസ്ബുക്ക് കുറിപ്പിലാണ് ബല്‍റാമിന്റെ പരിഹാസം. ആറാമത്തെ ഉത്തരം നിങ്ങള്‍ക്ക് പൂരിപ്പിക്കാമെന്നും അതിന് അഡീഷണല്‍ മാര്‍ക്ക് കിട്ടുമെന്നും കോപ്പിയടി അനുവദനീയമാണെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു.
ആദ്യത്തെ ഉത്തരമായി ബല്‍റാം പറയുന്നത്, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവര്‍ക്കര്‍ സൃഷ്ടിച്ച 'ഹിന്ദുത്വം' എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാര്‍ട്ടിയാണ് ബിജെപി എന്നതാണ്. നേരിട്ടും അനുബന്ധ സംഘടനകള്‍ വഴിയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടിയാണെന്നും അതിന്റെ പേരില്‍ നിരവധി തവണ നിരോധിക്കപ്പെട്ട, ആര്‍എസ്എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപമാണ് ബിജെപിയെന്നും ബല്‍റാം ഓര്‍മ്മിപ്പിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിക്കുന്ന പാര്‍ട്ടി. ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അടക്കമുള്ള നിരവധി കൊടും വര്‍ഗീയ വാദികളെ പാര്‍ലമെന്റംഗങ്ങളാക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ബല്‍റാം ഉത്തരത്തിലൂടെ സൂചപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഭാരതീയ ജനതാ പാര്‍ട്ടിയുടെ അഞ്ച് സവിശേഷതകള്‍ പറയുക (സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യപേപ്പര്‍. 5 മാര്‍ക്ക്)
എന്റെ ഉത്തരം:
1) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവര്‍ക്കര്‍ സൃഷ്ടിച്ച 'ഹിന്ദുത്വം' എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാര്‍ട്ടി.
2) നേരിട്ടും അനുബന്ധ സംഘടനകള്‍ വഴിയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളില്‍ പങ്കെടുത്ത, അതിന്റെ പേരില്‍ നിരവധി തവണ നിരോധിക്കപ്പെട്ട, ആര്‍എസ്എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപം.
3) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിക്കുന്ന പാര്‍ട്ടി.
4) ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അടക്കമുള്ള നിരവധി കൊടും വര്‍ഗീയ വാദികളെ പാര്‍ലമെന്റംഗങ്ങളാക്കുന്ന പാര്‍ട്ടി.
5) ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി.
6).......... (നിങ്ങള്‍ക്ക് പൂരിപ്പിക്കാം. അഡീഷണല്‍ മാര്‍ക്ക് കിട്ടും)
NB: കോപ്പിയടി അനുവദനീയമാണ്
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications