കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ? എ വിജയരാഘവനെ ട്രോളിക്കൊന്ന് വിടി ബൽറാം എംഎൽഎ!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന് വീണ്ടും തലവേദനയായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘന്‍. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിജയരാഘവന്‍ നടത്തിയ പ്രസ്താവനയാണ് സിപിഎമ്മിനെ നാണം കെടുത്തിയിരിക്കുന്നത്. ഉത്തരമെഴുതിയ കടലാസ് മാത്രമേ ഉത്തരക്കടലാസ് ആകുകയുളളൂ എന്നും അല്ലെങ്കില്‍ അത് വെറും മുറിക്കടലാസ് മാത്രമാണ് എന്നുമാണ് വിജയരാഘവന്റെ പ്രസ്താവന.

''പോടാ പുല്ലെ'' എന്ന് മനസ്സിൽ വിളിച്ച് കൂളായി കാർ വാങ്ങും, രമ്യ ഹരിദാസിന് പണ്ഡിറ്റിന്റെ പിന്തുണ''പോടാ പുല്ലെ'' എന്ന് മനസ്സിൽ വിളിച്ച് കൂളായി കാർ വാങ്ങും, രമ്യ ഹരിദാസിന് പണ്ഡിറ്റിന്റെ പിന്തുണ

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എ വിജയരാഘവന്റെ ഈ പ്രസ്താവന. സിപിഎമ്മിന് എതിരെ വാര്‍ത്ത നല്‍കുന്നതിന് വേണ്ടിയാണ് ഇതൊക്കെ ഈ രീതിയില്‍ അവതരിപ്പിക്കുന്നത് എന്നും വിജയരാഘവന്‍ ആരോപിച്ചു. വിജയരാഘവന്റെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ ട്രോളുന്നുണ്ട്.

vt

തൃത്താലയിലെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്കില്‍ എ വിജയരാഘവനെ പരിഹസിച്ച് കുറിപ്പിട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്‌: '' ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ? ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ? അച്ഛൻ കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നു? ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിൽക്കും, ഫുൾ സ്റ്റോപ്പിൽ ഫുള്ള് വന്ന് നിൽക്കുമോ? സീബ്രാലൈനിൽ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ? ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ? ജസ്റ്റ് കമ്മി കൺവീനർ തിങ്സ്'' എന്നാണ് പോസ്റ്റ്.

നേരത്തെ ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് എതിരെ എ വിജയരാഘവന്‍ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് സംസാരിച്ചത്. രമ്യ ഹരിദാസ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വിവാദ പ്രസ്താവന നടത്തിയത്.

English summary
VT Balram MLA trolls LDF Cpnvener A Vijayaraghavan in facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X