കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്ഐ സഖാക്കൾ; സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ ആരുമില്ലേ: വിടി ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂർ നീണ്ടതിന് പിന്നാലെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഇന്നലെ രാവിലെ 9.30 നു തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്നു രാവിലെ 11 മണിയ്ക്കായിരുന്നു. ഇഡിയുടെ ഭാഗത്ത് നിന്നും മാനസികവും ശാരീരികവുമായ പീഡനം നേരിട്ടെന്നാണ് ബിനീഷിന്‍റെ ഭാര്യ റെനീറ്റ പരാതിപ്പെടുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ സിപിഎമ്മിനേയും ഡിവൈഎഫ്ഐയേയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിടി ബല്‍ഹാം എംഎല്‍എ. ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ? എന്നാണ് വിടി ബല്‍റാം പരിഹാസ രൂപേണ ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

vt balram

പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിൻ്റെ വ്യാപാരികൾ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്.
ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്ഐ സഖാക്കൾ എന്നതാണ്?

ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?

Recommended Video

cmsvideo
Youth Congress Demands To Removal Of Bineesh Kodiyeri From KCA | Oneindia Malayalam

English summary
VT Balram mocks DYFI regarding police raid at Bineesh Kodiyeri's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X