Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണിക്കും കെടി ജലീലീനും പിന്നെ സൈബര്‍ സഖാക്കള്‍ക്കും.. കിടിലന്‍ മറുപടിയുമായി വിടി

മോദി തരംഗത്തില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെങ്കിലും കേരളത്തില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടി നടത്തിയത്. ആകെയുള്ള 20 സീറ്റില്‍ 19 ഉം യുഡിഎഫാണ് നേടിയത്. ഒരു സീറ്റിലേക്ക് മാത്രം ഒതുങ്ങി പോയത് ഇടതുപക്ഷത്തിനേറ്റ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. അതേസമയം കേരളത്തില്‍ പരാജയപ്പെട്ട ഇടതുപക്ഷത്തിനെ കോണ്‍ഗ്രസ് ട്രോളുമ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തെ ട്രോളി തിരിച്ചടിക്കുകയാണ് സൈബര്‍ സഖാക്കള്‍.

ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ വിടി ബല്‍റാം. തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഇടതുപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വിടി ഉയര്‍ത്തിയത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

 സിപിഎമ്മിനെ പരാജയപ്പെടുത്താന്‍

സിപിഎമ്മിനെ പരാജയപ്പെടുത്താന്‍

കേരളത്തിലെ സിപിഎമ്മിന്റെ പരാജയത്തിൽ യുഡിഎഫുകാർ സന്തോഷിക്കുന്നത് സ്വാഭാവികമാണ്. കാരണം, ബിജെപി കാര്യമായ ശക്തിയല്ലാത്ത കേരളത്തിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ വേണ്ടിത്തന്നെയാണ് യുഡിഎഫിന്റെ 20 സ്ഥാനാർത്ഥികളും മത്സരിച്ചത്.

 പിണറായി സര്‍ക്കാരിനെതിരെ

പിണറായി സര്‍ക്കാരിനെതിരെ

മോദി സർക്കാരിനെതിരെ എന്നത് പോലെ പിണറായി വിജയൻ സർക്കാരിനെതിരെയും ശക്തമായ എതിർപ്പാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ഉയർത്തിയത്. സ്വന്തം അധ്വാനത്തിന് റിസൾട്ടുണ്ടാവുമ്പോൾ ഏവർക്കും സംതൃപ്തിയും സന്തോഷവും ഉണ്ടാകും.

 യുഡിഎഫുകാര്‍ മുതിരുന്നില്ല

യുഡിഎഫുകാര്‍ മുതിരുന്നില്ല

എന്നിട്ട് പോലും സിപിഎമ്മിന്റെ സമ്പൂർണ്ണ തകർച്ചയെ അതിരുവിട്ട് ആഘോഷിക്കാൻ യുഡിഎഫുകാരായ പലരും കടന്നുവരുന്നില്ല എന്നതാണ് ഇത്തവണ പൊതുവിൽ കാണുന്നത്. തോറ്റിട്ടും നിർത്താത്ത ന്യായീകരണരോദനങ്ങൾക്കും മതന്യൂനപക്ഷങ്ങളോടുള്ള ആക്ഷേപങ്ങൾക്കുമൊക്കെയുള്ള മറുപടി നേരിട്ടും ട്രോളായും ചിലരൊക്കെ പറയുന്നു എന്നേയുള്ളൂ.

 മൂഡ് തോന്നുന്നില്ല

മൂഡ് തോന്നുന്നില്ല

പലരുടേയും വിടുവായത്തങ്ങൾക്ക് 23ന് ശേഷം മറുപടി നൽകാമെന്ന് കരുതി മാറ്റിവച്ചിരുന്ന എനിക്ക് പോലും ഇപ്പോൾ അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് അവരുടെ തോൽവി.

 രാഹുലിന്‍റെ തോല്‍വി

രാഹുലിന്‍റെ തോല്‍വി

എന്നാൽ പകരമായി സിപിഎം ആഹ്ലാദിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തോൽവിയിലാണ്, അതായത് അവിടങ്ങളിലെ ബിജെപിയുടെ വിജയത്തിലാണ്. രാഹുൽ ഗാന്ധിയുടെ അമേഠിയിലെ തോൽവിയാണ് ഇവർ ഏറെ ആഘോഷമാക്കുന്നത്.

 സഹതാപമാണ്

സഹതാപമാണ്

പോരാളി ഷാജി നിലവാരത്തിലുള്ള സൈബർ സഖാക്കൾ മാത്രമല്ല, എംഎം മണിയും കെടി ജലീലുമടക്കമുള്ള സിപിഎമ്മിന്റെ മന്ത്രിമാർ വരെ ഈ ആഘോഷക്കമ്മിറ്റിക്ക് നേതൃത്വം നൽകുകയാണെന്ന് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്.

 അര്‍മ്മാദിക്കുന്നത്

അര്‍മ്മാദിക്കുന്നത്

ഇന്ത്യയിൽ ഇടതുപക്ഷത്തിന് ആകെക്കിട്ടിയ അഞ്ച് സീറ്റുകളിൽ നാലിലും ഇതേ രാഹുൽ ഗാന്ധിയുടെ കൂടി വിയർപ്പുണ്ടായിരുന്നു എന്നത് മറന്നുകൊണ്ടാണ് ഇവരൊക്കെ അർമ്മാദിക്കുന്നത്.

Recommended Video

cmsvideo
    ഇടതിന്റെ പാളിപ്പോയ പരീക്ഷണങ്ങൾ | Oneindia Malayalam
     ഉപകരിക്കും

    ഉപകരിക്കും

    ആയിക്കോളൂ, ഇനിയും എത്രയാന്ന് വച്ചാൽ ആയിക്കോളൂ. കേരളത്തിലെ ജനങ്ങൾക്ക് നിങ്ങളെയൊക്കെ കൂടുതൽ തിരിച്ചറിയാൻ അത് ഉപകരിക്കും. ആൾ ദ ബെസ്റ്റ്.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+