കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുവിന്റെ കൊലപാതകത്തില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തണം: വിടി ബല്‍റാം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവം മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും ഭക്ഷണ സാധനം മോഷ്ടിച്ചതിന്റെ പേരില്‍ മര്‍ദ്ദനമേറ്റു മരിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്നും വിടി ബലറാം എംഎല്‍എ.

മധുവിനെ തല്ലിക്കൊന്ന 16 പ്രതികളെയും കോടതിയിൽ ഹാജരാക്കി! ജനരോഷം ഭയന്ന് തെളിവെടുപ്പില്ല...
കോടികള്‍ തട്ടിപ്പു നടത്തുന്നവര്‍ മാന്യന്മാരായി വിലസുന്ന നാടാണ് നമ്മുടേത്.
ശുഹൈബ് മൃഗീയമായി കൊല ചെയ്യപ്പെട്ട് ഒന്നും പ്രതികരിക്കാതിരുന്ന സാംസ്‌കാരിക നായകരില്‍ ചിലരെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത് സ്വഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

tanur

താനൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം വിടി ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കാവി മുഖം വ്യക്തമാകുന്ന ചുവപ്പന്‍ ഫാസിസം എന്ന തലവാചകത്തില്‍ താനൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വിടി ബല്‍റാം.
നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യാസിര്‍ പൊട്ടച്ചോല, ഷെബിര്‍ എടപ്പാള്‍ ഒ.രാജന്‍, പിവാസുദേവന്‍, വൈ.പി ലത്തീഫ്, അഡ്വ. കെ.ടി ബാലകൃഷ്ണന്‍, ഫൈസല്‍ താനൂര്‍, കെ.ലാമിഹ്‌റഹ്മാന്‍, ഫാത്തിമ ബീവി, പി.ടി.നാസര്‍ പ്രസംഗിച്ചു.
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധങ്ങളാണു ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണ-പ്രതിപക്ഷ ഒന്നടങ്കം സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്.

ആദിവാസികളെ അപമാനിച്ച് പോസ്റ്റുകൾ; പ്രതിഷേധങ്ങൾക്കൊടുവിൽ ഫാൻ ഫൈറ്റ് ക്ലബ് പൂട്ടി!ആദിവാസികളെ അപമാനിച്ച് പോസ്റ്റുകൾ; പ്രതിഷേധങ്ങൾക്കൊടുവിൽ ഫാൻ ഫൈറ്റ് ക്ലബ് പൂട്ടി!

മധുവിന്റെ മരണത്തിൽ വർഗീയത കലർത്തി വീരേന്ദർ സെവാഗ്.. തല്ലിക്കൊന്നവർ മുസ്ലീം പേരുകാർ!മധുവിന്റെ മരണത്തിൽ വർഗീയത കലർത്തി വീരേന്ദർ സെവാഗ്.. തല്ലിക്കൊന്നവർ മുസ്ലീം പേരുകാർ!

English summary
vt balram on madhus death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X