ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്രത്തിന്‍റെ ഇന്റലിജൻസ് പരാജയമാണോ എന്ന ചർച്ച ഉയര്‍ന്നുവരും; ബല്‍റാം
കൊച്ചി: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തിന്‍റെ ഞെട്ടലില്‍ നിന്ന് രാജ്യം ഇതുവരെ മുക്തരായിട്ടില്ല. പാക് ഭീകര സംഘടനായ ജയ്ഷെ മുഹമ്മദ് നടത്തിയ അക്രമണത്തില്‍ 45 സൈനികരാണ് വീരമൃത്യു വരിച്ചത്. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിക്കൊണ്ടിരിക്കുന്നത്.
അതേസമയം തന്നെ സൈന്യത്തിന് നേരെ നടന്ന അക്രമണത്തില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന ആക്ഷേപവും ശക്തമാണ്. 2500 ലേറെ സൈനികള്‍ സഞ്ചരിച്ച വാഹനവ്യൂഹനത്തിന് നേര്‍ക്ക് ബോംബ് നിറച്ച കാര്‍ ഓടിച്ച് കയറ്റി ഭീകരര്‍ ആക്രമണം നടത്തിയത് വലിയ സുരക്ഷാ വീഴ്ച്ചയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിടി ബല്‍റാം
ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഈ സമയത്ത് ശരിയല്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. പ്രളയത്തിന്‍റെ സമയത്ത് രാഷ്ട്രീയ പറയരുതെന്ന് സിപിഎമ്മുകാര്‍ പറഞ്ഞതിന് തുല്യമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടെ ചോദ്യമെന്നാണ് വിടി ബല്‍റാം എംഎല്‍എ വ്യക്തമാക്കുന്നത്.

സുരക്ഷാ വീഴച്ച
സുരക്ഷാ വീഴച്ചകളിലേക്ക് തന്നെയാണ് വിടി ബല്‍റാം എംഎല്‍എയും സംശയങ്ങള്‍ ഉന്നയിക്കുന്നത്. ഈ സമയത്ത് രാഷ്ട്രീയ പറയുന്നില്ലെങ്കിലും ഇന്നല്ലെങ്കില്‍ നാളെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരാമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രളയത്തിന്റെ സമയത്ത്
പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം.

രാഷ്ട്രീയം പറയുന്നില്ല
ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ തീരുമാനം. അതിന് കാരണം ഈ സമൂഹത്തോടും രാജ്യത്തോടുമുള്ള സ്നേഹവും കടപ്പാടുമാണ്. കർത്തവ്യ നിർവ്വഹണത്തിനിടയിൽ വീരമൃത്യു വരിച്ച നാൽപ്പതോളം ഇന്ത്യൻ ജവാന്മാർക്കും അവരുടെ ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഇപ്പോൾ നമ്മളെല്ലാം.

പിന്തുണ നൽകുന്നു.
അവരുടെ ത്യാഗം പാഴായിപ്പോകാതെ, ഭീകരവാദികൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തിന്റെ സർക്കാരിനും പിന്തുണ നൽകുന്നു.

ഇന്റലിജൻസ് പരാജയമാണോ
പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ വീഴ്ചകളും ചർച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണോ എന്ന ചർച്ച ഒരു ജനാധിപത്യത്തിൽ സ്വാഭാവികമായി ഉയർന്നുവരും. പക്ഷേ അത് ഇന്നല്ല, നാളെ എന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രനും
കശ്മീര്‍ ഭീകരാക്രമണത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായതായി കെപിസിസി പ്രസിഡന്‍റും മുന്‍കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. ഭീകരര്‍ സ്ഫോടക വസ്തു സംഭരിച്ചത് അറിയാന്‍ കഴിയാതിരുന്നത് ഇന്‍റലിജന്‍സ് വീഴ്ച്ചയാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

വന്‍ പാളിച്ച
2500 ജവാന്മാരെ ഒന്നിച്ചു കൊണ്ടുപോയത് വന്‍ പാളിച്ചയാണ്. ഭീകരാക്രമണത്തിന്‍റെ പേരില്‍ തിരഞ്ഞെടുപ്പ് നീട്ടാന്‍ അനുവദിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം, പുല്‍വാമ ആക്രമണത്തില്‍ രാഷ്ട്രീയ വിമര്‍ശനത്തില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്.

സര്‍ക്കാറിനൊപ്പമുണ്ട്
ഭീകരാക്രമണത്തിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി സര്‍ക്കാറിനൊപ്പമുണ്ട്. രാജ്യത്തെ തകര്‍ക്കാനുള്ള ശ്രമം ചെറുത്തും തോല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ക്ക് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി
നാല്‍പ്പതിലേറെ സൈനികര്‍ രക്തസാക്ഷികളായ സംഭവത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസില്ല. ഈഘട്ടത്തില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. വിദ്വേഷ ശക്തികള്‍ക്ക് രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കാനിവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

സാഹചര്യം
ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജോവാലയുടെ ട്വീറ്റ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പ്
വിടി ബല്‍റാം












Click it and Unblock the Notifications