• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് തരൂര്‍ പറഞ്ഞോ?' ആ വാക്കുകളില്‍ തനിക്ക് മനസ്സിലായത് ഇതാണ്: ബല്‍റാം

ദില്ലി: കശ്മീര്‍, രാമക്ഷേത്ര വിഷയങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശശി തരൂരിനെ വീണ്ടും വിവാദങ്ങളില്‍ കൊണ്ടുചാടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഇരുവിഷയങ്ങളിലുമുള്ള തന്‍റെ നിലപാട് ശശി തരൂര്‍ വ്യക്തമാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നായിരുന്നു കശ്മീര്‍ വിഷയത്തിലെ തരൂരിന്‍റെ നിലപാട്.

മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരുത്താത രീതിയില്‍ അയോധ്യയില്‍ രാമക്ഷേത്രം ആകാവുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തരൂരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും അടുത്തിടെയുണ്ടായ ബിജെപി അനുഭാവ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയും ചെയ്തു. ഇതോടെയാണ് ഈ വിഷയങ്ങളില്‍ പ്രതികരണവുമായി വിടി ബല്‍റാം രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ

രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ

"അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ" എന്ന നിലക്കുള്ള ഹെഡിംങ്ങുകൾ പല ഓൺലൈൻ മാധ്യമങ്ങളിലും നിറയുകയാണ്. തുടർന്ന് പതിവ് ഊഹാപോഹങ്ങളും. ഈ വിഷയത്തിൽ തരൂരിന്റെ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്സ്പ്രസിന്റെ ലിങ്ക് നേരിട്ട് പോയി പരിശോധിച്ച് അദ്ദേഹത്തിന്റെ യഥാർത്ഥ വാക്കുകൾ ഇവിടെ പകർത്തുന്നു. കൂടെ അതിന് എനിക്ക് മനസ്സിലായ മലയാളവും.

പറഞ്ഞത്

പറഞ്ഞത്

On the Ram temple, Tharoor said: "I have always been of the view that the faiths of millions have to be respected. In other words, if indeed the evidence suggests that there was a temple on the spot and popular lore suggests it was a Ram temple... given that there is so much depth of belief, there would have been a case for having some sort of proper temple there, ideally, without destroying another community's place of worship. The question of how to arrive at such a mutually acceptable solution was unfortunately, disrupted by the violence and destroyed the mosque itself. And that I think was a real blot on India's conscience. Now the matter is before the courts, I will leave it there."

മനസ്സിലായത്

മനസ്സിലായത്

രാമക്ഷേത്ര വിഷയത്തിൽ തരൂർ പറഞ്ഞു: "ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണ് എന്നാണ് എന്റെ എക്കാലത്തേയും കാഴ്ചപ്പാട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ആ സ്ഥലത്ത് യഥാർത്ഥത്തിൽ പണ്ടൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചാൽ, അതൊരു രാമക്ഷേത്രമായിരുന്നു എന്ന ജനപ്രിയഗാഥയിൽ കഴമ്പുണ്ടെങ്കിൽ അത്രമേൽ ആഴത്തിലുള്ള ഒരു വിശ്വാസം നിലനിൽക്കുന്ന സാഹചര്യത്തിൽ, മറ്റൊരു സമുദായത്തിന്റെ ആരാധനാലയത്തെ നശിപ്പിക്കാതെതന്നെ ഏതെങ്കിലും തരത്തിലുള്ള ഒരു ഉചിതമായ ക്ഷേത്രം അവിടെ ഉണ്ടാവേണ്ടതുണ്ടെന്ന വാദത്തിൽ കഴമ്പുണ്ട്.

cmsvideo
  കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന് തരൂര്‍ | #ShashiTharoor | Oneindia Malayalam
  കോടതിക്ക് മുന്നിലാണ്

  കോടതിക്ക് മുന്നിലാണ്

  ഇരുകൂട്ടർക്കും യോജിക്കാവുന്ന ഒരു പരിഹാരം എങ്ങനെയുണ്ടാക്കാമെന്ന വിഷയം, ദൗർഭാഗ്യവശാൽ ഇതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളാൽ അട്ടിമറിക്കപ്പെടുകയും അത് പള്ളി തന്നെ തകർക്കപ്പെടുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ മനസ്സാക്ഷിക്ക് മേൽ അതൊരു തീരാക്കളങ്കമാണെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ഈ വിഷയം കോടതിക്ക് മുന്നിലാണ്, ഞാനത് അവർക്ക് വിടുകയാണ്."

  തന്‍റെ അഭിപ്രായം

  തന്‍റെ അഭിപ്രായം

  വിഷയത്തിലുള്ള എന്റെ അഭിപ്രായങ്ങൾ മുഴുവൻ ഇവിടെ വിശദീകരിക്കുന്നില്ല. ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയതിന് ശേഷം തകർക്കപ്പെട്ട ആരാധനാലയമാണ് അവിടെ ആദ്യം പുനർനിർമ്മിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഏതായാലും ഇക്കാര്യത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കുക എന്നതാണ് ഇനി പ്രായോഗികമായി ചെയ്യാനുള്ളത്.

  ഫേസ്ബുക്ക് പോസ്റ്റ്

  വിടി ബല്‍റാം

  മുസ്ലിംങ്ങളുടെ നിത്യശത്രുവല്ല ബിജെപി; മികച്ച ഭരണം നടത്തുകയാണെങ്കില്‍ സ്വാഗതം ചെയ്യും‌: സമസ്ത നേതാവ്

  'നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്

  Girishma, [05.09.19 14:16]

  English summary
  vt balram on Sasi Tharoor words
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X