കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ എകെജിയ്ക്ക് മുന്നില്‍ തോറ്റ് വിടി ബല്‍റാം; എകെജി എന്ന വിപ്ലവകാരിയെ അംഗീകരിക്കുന്നുവെന്ന്

Google Oneindia Malayalam News

തൃത്താല: പാവങ്ങളുടെ പടത്തലവന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എകെ ഗോപാലന്‍ എന്ന എകെജെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരാലും ആദരിക്കപ്പെടുന്ന വ്യക്തിയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ ജവഹര്‍ലാല്‍ നെഹ്‌റു പോലും സശ്രദ്ധം കേട്ടിരുന്നതാണ് എകെജിയുടെ വാക്കുകള്‍. അങ്ങനെയുള്ള എകെജിയെ ആണ് വിടി ബല്‍റാം മൂന്ന് വര്‍ഷം മുമ്പ് ബാലപീഡകന്‍ എന്ന് വിശേഷിപ്പിച്ചത്.

തൃത്താലയില്‍ സന്ദീപ് വാര്യരല്ല, ശങ്കു ടി ദാസ്; സാന്ദീപ് വാര്യരെ ഷൊര്‍ണൂരിലേക്ക് മാറ്റിതൃത്താലയില്‍ സന്ദീപ് വാര്യരല്ല, ശങ്കു ടി ദാസ്; സാന്ദീപ് വാര്യരെ ഷൊര്‍ണൂരിലേക്ക് മാറ്റി

ഞെട്ടിച്ച് ലതിക സുഭാഷ്... പരസ്യമായി തലമുണ്ഡനം ചെയ്തു, രാജിവച്ചു... പ്രതിഷേധം പുകയുന്നുഞെട്ടിച്ച് ലതിക സുഭാഷ്... പരസ്യമായി തലമുണ്ഡനം ചെയ്തു, രാജിവച്ചു... പ്രതിഷേധം പുകയുന്നു

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ഈ വിഷയത്തില്‍ ബല്‍റാമിനെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും, അത് തിരുത്താന്‍ ബല്‍റാം തയ്യാറായിരുന്നില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പിലും തൃത്താലയിലെ പ്രധാന ചര്‍ച്ചാവിഷയം എകെജി തന്നെയാണ്. ഒടുവില്‍ എകെജിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബല്‍റാം. എകെജി പരാമർശം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം എന്നാണ് സൂചന. വിശദാംശങ്ങളും വിലയിരുത്തലുകളും...

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

എകെജിയെ അംഗീകരിക്കുന്നു

എകെജിയെ അംഗീകരിക്കുന്നു

എകെജി എന്ന വിപ്ലവകാരിയെ അംഗീകരിക്കുന്നു എന്നാണ് വിടി ബല്‍റാം ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചത്. എകെജിയുടെ രാഷ്ട്രീയത്തേയും അംഗീകരിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ വിവാദം തുടങ്ങി ഇത്രനാളും വിടി ബല്‍റാം പറഞ്ഞുകൊണ്ടിരുന്നത് ഇതൊന്നും ആയിരുന്നില്ല.

സിപിഎം വിമര്‍ശനം

സിപിഎം വിമര്‍ശനം

എകെജിയുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് ഇന്ന് ഏഴ് മനുഷ്യരെ ഏറ്റുമുട്ടലിലൂടെ കൊന്നുകളഞ്ഞത് എന്ന് ബല്‍റാം പറയുന്നു. അതാണ് രാഷ്ട്രീയമെന്നും ബല്‍റാം പറയുന്നുണ്ട്. എകെജിയെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് സിപിഎമ്മിനെ ആക്രമിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.

പറഞ്ഞ വാക്കുകള്‍ മറക്കുമോ

പറഞ്ഞ വാക്കുകള്‍ മറക്കുമോ

ഒരു ഫേസ്ബുക്ക് ചര്‍ച്ചയിലെ കമന്റിലൂടെ ആയിരുന്നു വിവാദം തുടങ്ങിയത്. 'എന്നാലിന് ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വിശദാംങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരിക്കും' എന്നതായിരുന്നു ആ കമന്റ്.

ന്യായീകരിച്ച് വഷളാക്കി

ന്യായീകരിച്ച് വഷളാക്കി

ആ കമന്റ് തന്നെ വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അതിനെ തള്ളിപ്പറയുകയും ചെയ്തു. ബല്‍റാം മാപ്പുപറയണം എന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ഹാഷ്ടാഗ് കാമ്പയിനും ഉയര്‍ന്നു. എന്നാല്‍ വിവാദം വീണ്ടും ആളിക്കത്തിക്കുന്ന നിലപാടാണ് വിടി ബല്‍റാം സ്വീകരിച്ചത്.

ആത്മകഥയില്‍ ഇല്ലാത്ത വരികള്‍

ആത്മകഥയില്‍ ഇല്ലാത്ത വരികള്‍

എകെജിയുടെ ആത്മകഥയിലെ വരികള്‍ എന്ന പേരില്‍ മറ്റാരോ മാറ്റിയെഴുതിയ വരികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു വിടി ബല്‍റാമിന്റെ വിശദീകരണ കുറിപ്പ്. ഇതോടെ വിവാദം വീണ്ടും രൂക്ഷമായി. സിപിഎം പ്രവര്‍ത്തകര്‍ ബല്‍റാമിനെ തെരുവില്‍ നേരിടുന്ന സ്ഥിതിയും ഉണ്ടായി.

സമ്പൂര്‍ണ ബഹിഷ്‌കരണം

സമ്പൂര്‍ണ ബഹിഷ്‌കരണം

വിടി ബല്‍റാമിനെ തൃത്താലയില്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം. മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികള്‍ ഉള്‍പ്പെടെ എല്ലാം ബഹിഷ്‌കരിച്ചു. ആ ബഹിഷ്‌കരണം ഇപ്പോഴും അവസാനിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിലും അത് തന്നെ

തിരഞ്ഞെടുപ്പിലും അത് തന്നെ

നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം മുഖ്യ പ്രചാരണ വിഷയമാക്കുന്നത് വിടി ബല്‍റാമിന്റെ എകെജി അധിക്ഷേപം ആണ്. ആ വിഷയത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് നടത്തിയ പ്രതികരണങ്ങളുടെ വീഡിയോകളും പ്രചരിക്കുന്നുണ്ട്.

തിരിച്ചടി ഭയന്ന്

തിരിച്ചടി ഭയന്ന്

എകെജിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ വിടി ബല്‍റാം ഇതുവരെ തയ്യാറായിരുന്നില്ല. അവരുടെ ചില വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍, അവര്‍ക്ക് പൊള്ളും എന്നായിരുന്നു ഒരിക്കല്‍ ബല്‍റാം പ്രസംഗിച്ചത്. എന്നാല്‍, ഇത്തവണ എംബി രാജേഷ് മത്സരിക്കാനെത്തുമ്പോള്‍ എകെജി വിവാദം മയപ്പെടുത്താനുള്ള ശ്രമത്തിലാണ് വിടി ബല്‍റാം.

കെആര്‍ മീരയെ കുറിച്ചും

കെആര്‍ മീരയെ കുറിച്ചും


കേരളം ആദരിക്കുന്ന എഴുത്തുകാരി കെആര്‍ മീരയെ കുറിച്ച് ബല്‍റാം നടത്തിയ ഫേസ്ബുക്ക് പരാമര്‍ശവും ഏറെ വിവാദമായിരുന്നു. അതും ഇത്തവണ പ്രചാരണ വിഷയമാക്കുന്നുണ്ട് സിപിഎം.

ഫേസ്ബുക്ക് ആര്‍മി

ഫേസ്ബുക്ക് ആര്‍മി

സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കില്‍ വലിയ പിന്തുണയുള്ള കോണ്‍ഗ്രസ് യുവ നേതാവാണ് വിടി ബല്‍റാം. ബല്‍റാം തുറന്ന് വിടുന്ന വിവാദങ്ങള്‍, പിന്നീട് ഈ അനുയായികള്‍ ഏറ്റെടുക്കുന്നതാണ് കൂടുതല്‍ വിവാദത്തിലേക്ക് നയിക്കാറുള്ളത്. കെആര്‍ മീരയ്ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തെ ബല്‍റാം നിശബ്ദമായി പിന്തുണച്ചു എന്ന ആരോപണവും ശക്തമാണ്. ഫേസ്ബുക്കിലെ ബൽറാം ആർമിയുടെ ആക്രമണത്തിന് കോൺഗ്രസ് നേതാക്കളും പലപ്പോഴും ഇരകളായിട്ടുണ്ട്.

ആശയക്കുഴപ്പം തീര്‍ന്നു; നേമത്ത് കെ മുരളീധരന്‍ തന്നെ... വാഗ്ദാനം ആഭ്യന്തര മന്ത്രി പദം? പോരാടാൻ കോൺഗ്രസ്ആശയക്കുഴപ്പം തീര്‍ന്നു; നേമത്ത് കെ മുരളീധരന്‍ തന്നെ... വാഗ്ദാനം ആഭ്യന്തര മന്ത്രി പദം? പോരാടാൻ കോൺഗ്രസ്

വടകര വന്‍ പ്രതിസന്ധിയിലേക്ക്; മത്സരിക്കാനില്ലെന്ന് കെകെ രമ... യുഡിഎഫ് പിന്തുണ ഇനി ആര്‍ക്ക്? ഇടതിന് പ്രതീക്ഷവടകര വന്‍ പ്രതിസന്ധിയിലേക്ക്; മത്സരിക്കാനില്ലെന്ന് കെകെ രമ... യുഡിഎഫ് പിന്തുണ ഇനി ആര്‍ക്ക്? ഇടതിന് പ്രതീക്ഷ

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

Recommended Video

cmsvideo
Kerala Polls 2021: Congress releases list of 86 candidates | Oneindia Malayalam

English summary
VT Balram praises AKG and his politics, stepping back from previous allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X