• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സിപിഎമ്മിനോട് 6 ചോദ്യങ്ങളുമായി ബല്‍റാം; പ്രധാനപ്പെട്ട ഒരൊറ്റ കേന്ദ്ര വിരുദ്ധ സമരം നിങ്ങള്‍ നടത്തിയോ

പാലക്കാട്: കര്‍ഷകരെ അണിനിരത്തി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിടാനാണ് എല്‍ഡിഎഫ് നീക്കം നടത്തുന്നത്. യുപിഎ സര്‍ക്കാറിന്‍റേത് കര്‍ഷക ദ്രോഹ നയങ്ങളായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട്ടില്‍ ഇടതുമുന്നണി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്.

കര്‍ഷകരുടെ രോഷം വ്യക്തമാക്കാനായി പുല്‍പള്ളിയിലും നിലമ്പൂരിലും വരുന്ന 12 നും 13 നുമാണ് ഇടതുമുന്നണി പ്രതിഷേധങ്ങല്‍ സംഘടിപ്പിക്കുന്നത്. ഉത്തരേന്ത്യയില്‍ കര്‍ഷക ലോങ്മാര്‍ച്ചിന് നേതൃത്വം നല്‍കിയ ദേശീയ നേതാക്കളെ സിപിഎം വയനാട്ടില്‍ എത്തിക്കും.

'യുദ്ധം' ജയിക്കാന്‍ പ്രിയങ്ക; യുപിയില്‍ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ വജ്രായുധം

അതേസമയം വയനാട്ടിൽ കിസാൻ മാർച്ച് സംഘടിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം രാഷ്ട്രീയ അശ്ലീലമെന്നാണ് വിടി ബൽറാം എംഎൽഎ ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നരേന്ദ്ര മോദി വരുന്ന ദിവസം

നരേന്ദ്ര മോദി വരുന്ന ദിവസം

എന്തൊരു രാഷ്ട്രീയ അശ്ലീലമാണ് ഈ സിപിഎമ്മിന്റേത് ! നരേന്ദ്ര മോദി കേരളത്തിൽ പ്രചരണത്തിനെത്തുന്ന ദിവസം തന്നെ സിപിഎം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കർഷക മാർച്ച് സംഘടിപ്പിക്കുമത്രേ!!

സിപിഎമ്മിന്റെ സമരം

സിപിഎമ്മിന്റെ സമരം

കാർഷിക വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന് അഞ്ച് വർഷം കൊണ്ട് ഇന്ത്യൻ കാർഷികരംഗം തകർത്ത് തരിപ്പണമാക്കിയ, ആയിരക്കണക്കിന് കർഷകരെ ആത്മഹത്യയിലേക്ക് നയിച്ച നരേന്ദ്ര മോദിയെ രക്ഷപ്പെടുത്താനല്ലേ സിപിഎമ്മിന്റെ ഈ വയനാട്ടിൽ മാത്രമുള്ള കർഷകസമരം? മോദി മത്സരിക്കുന്ന വാരാണസിയിൽ സിപിഎമ്മിന് സമരമുണ്ടോ?

സമരത്തിനുണ്ടോ?

സമരത്തിനുണ്ടോ?

കേരളത്തിൽത്തന്നെ ബിജെപി ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ പാലക്കാട്ടോ സിപിഎമ്മിന് കർഷക സമരം പോയിട്ട് ഏതെങ്കിലും തരത്തിലുള്ള സമരമുണ്ടോ? വയനാട്ടിലേതിനേക്കാൾ കർഷക ആത്മഹത്യകൾ സമീപകാലത്ത് നടന്ന ഇടുക്കിയിൽ സിപിഎം സമരത്തിനുണ്ടോ?

മറ്റു സംസ്ഥാനങ്ങളില്‍

മറ്റു സംസ്ഥാനങ്ങളില്‍

സംഘടനാപരമായി സിപിഎം അങ്ങേയറ്റം ദുർബ്ബലമായ സംസ്ഥാനങ്ങളിൽ വരെ അവിടത്തെ പ്രാദേശിക ഘടകങ്ങൾ കർഷകരെ സംഘടിപ്പിച്ച് ശക്തമായ മോദീ വിരുദ്ധ സമരങ്ങൾ സംഘടിപ്പിച്ച കാലത്തൊക്കെ ഉറക്കം നടിച്ചവരാണ് പാർട്ടിക്ക് ഇന്ത്യയിൽ ഏറ്റവും ശക്തിയുള്ള കേരളത്തിലെ സിപിഎമ്മുകാർ.

ഒരൊറ്റ കേന്ദ്ര വിരുദ്ധ സമരം

ഒരൊറ്റ കേന്ദ്ര വിരുദ്ധ സമരം

മുൻപ് യുപിഎ സർക്കാരിനെതിരെ ആഴ്ചക്കാഴ്ചക്ക് കേന്ദ്ര വിരുദ്ധ സമരം നടത്തിയിരുന്ന സിപിഎമ്മിന് ഈ അഞ്ച് വർഷം ഓർമ്മയിൽ തങ്ങി നിൽക്കാവുന്ന ഒരൊറ്റ കേന്ദ്ര വിരുദ്ധ സമരം പോലും കേരളത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല, ചില വഴിപാട് സംയുക്ത പൊതുപണിമുടക്കുകൾ അല്ലാതെ. കഴിവില്ലാത്തതുകൊണ്ടല്ല, താത്പര്യമില്ലാത്തത് കൊണ്ടാണെന്ന് വ്യക്തം.

ബുദ്ധിജീവികൾക്ക് താത്പര്യം

ബുദ്ധിജീവികൾക്ക് താത്പര്യം

മഹാരാഷ്ട്രയിലേയും മറ്റും കർഷകർ നടത്തിയ സമരങ്ങളുടെ ഫോട്ടോകൾ കേരളത്തിൽ പോസ്റ്ററിലും ഫേസ്ബുക്കിലുമൊക്കെ ഉപയോഗിക്കാൻ ആർക്കാണ് അവകാശം എന്നതിനേക്കുറിച്ച് തർക്കിക്കാനായിരുന്നു സിപിഎം ബുദ്ധിജീവികൾക്ക് താത്പര്യം.

ഏഴ് ചോദ്യങ്ങള്‍

ഏഴ് ചോദ്യങ്ങള്‍

ഏഴ് ചോദ്യങ്ങളാണ് സിപിഎമ്മിനോട് ഉന്നയിക്കാനുള്ളത്:

1)ഇന്നേവരെ നടത്താത്ത കർഷക സമരം ഈ തെരഞ്ഞെടുപ്പ് വേളയിൽ മാത്രം നടത്തുന്നത് എന്തുകൊണ്ടാണ്? ഇത് കർഷകരെ രാഷ്ട്രീയക്കരുവാക്കി അവഹേളിക്കാൻ വേണ്ടി മാത്രമുള്ളതല്ലേ?

രാഹുൽ ഗാന്ധിയുടെ പാർട്ടി

രാഹുൽ ഗാന്ധിയുടെ പാർട്ടി

2)ഈ കർഷകസമരത്തിന് ഇടുക്കി, കുട്ടനാട്, പാലക്കാട് പോലുള്ള സ്ഥലങ്ങൾ ഒഴിവാക്കി വയനാട് മാത്രം തെരഞ്ഞെടുക്കാൻ കാരണമെന്താണ്?

3)രാഹുൽ ഗാന്ധിയുടെ പാർട്ടി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പഞ്ചാബിലുമൊക്കെ ചെയ്തത് പോലെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേരള സർക്കാർ തയ്യാറാകാത്തതെന്തേ?

എന്തുകൊണ്ട്

എന്തുകൊണ്ട്

4)തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം മാത്രം കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന കപടനാടകം നടത്തിയതും പഴി ഉദ്യോഗസ്ഥരുടെ തലയിൽ ഇടുന്നതും എന്തിനാണ്? ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കടാശ്വാസം പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണ്?

യോജിക്കുന്നുണ്ടോ?

യോജിക്കുന്നുണ്ടോ?

5)കർഷകർക്കായി എല്ലാ വർഷവും പ്രത്യേക ബജറ്റ് തന്നെ അവതരിപ്പിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ പ്രഖ്യാപനത്തോട് യോജിക്കുന്നുണ്ടോ?

സിപിഎം ഉറപ്പുപറയുമോ?

സിപിഎം ഉറപ്പുപറയുമോ?

6)ഇത്രമാത്രം കർഷകദ്രോഹം നടത്തുന്ന രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും തെരഞ്ഞെടുപ്പിന് ശേഷം മറ്റ് എന്ത് കാരണമുണ്ടെങ്കിലും സർക്കാരുണ്ടാക്കാൻ പിന്തുണക്കില്ലെന്ന് സിപിഎം ഉറപ്പുപറയുമോ?

വിശദീകരിക്കാമോ?

വിശദീകരിക്കാമോ?

7)കേരളത്തിനേക്കാൾ കർഷകർ ദുരിതമനുഭവിക്കുന്ന പല സംസ്ഥാനങ്ങളിലും സിപിഎം രാഹുൽഗാന്ധിയുടെ പാർട്ടിയെ പിന്തുണക്കുന്നതിന്റെ സാംഗത്യം വിശദീകരിക്കാമോ?

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
vt balram questions cpm farmers issue wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more