• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോഡി മോഡൽ ദീപം തെളിയിക്കൽ,നാടാകെ ബാർ തുറക്കൽ, എന്താണ് ലഹരി വിരുദ്ധതയിലേക്കുള്ള ആക്ഷൻ പ്ലാൻ?'

Google Oneindia Malayalam News

തിരുവനന്തപുരം: എന്താണ് ലഹരി വിരുദ്ധതയിലേക്കുള്ള സർക്കാരിന്റെ ആക്ഷൻ പ്ലാൻ എന്ന് മുൻ എംഎൽഎ വിടി ബൽറാം. ലഹരി മാഫിയ തങ്ങളെ എതിർക്കുന്നവരെ കൊന്നു തള്ളുന്നതിലേക്ക് വരെ എത്തിച്ചേർന്നിരിക്കുന്ന ഈ ഘട്ടത്തിൽ ലഹരിയുമായി ബന്ധപ്പെട്ട് സത്യത്തിൽ എന്താണ് ഇപ്പോഴത്തെ സർക്കാരിന്റെ നയമെന്നും വിടി ബൽറാം ചോദിച്ചു.

'മോഡി മോഡൽ ദീപം തെളിയിക്കൽ, രണ്ട് കോടി ഗോളടിക്കൽ, നാടാകെ ബാർ തുറക്കൽ, ജവാൻ റം ഉൽപ്പാദനം കൂട്ടൽ, മലബാർ ബ്രാണ്ടി നിർമ്മിക്കൽ, മദ്യത്തിന് വില കൂട്ടൽ, ഉപദേശങ്ങൾ, പ്രബോധനങ്ങൾ, പരസ്യങ്ങൾ, പിആർ വർക്കുകൾ
ലഹരി മാഫിയ തങ്ങളെ എതിർക്കുന്നവരെ കൊന്നു തള്ളുന്നതിലേക്ക് വരെ എത്തിച്ചേർന്നിരിക്കുന്ന ഈ ഘട്ടത്തിൽ ലഹരിയുമായി ബന്ധപ്പെട്ട് സത്യത്തിൽ എന്താണ് ഇപ്പോഴത്തെ സർക്കാരിന്റെ നയം? എന്താണ് ലഹരി വിരുദ്ധതയിലേക്കുള്ള ആക്ഷൻ പ്ലാൻ?

സർക്കാരിന്റെ ഓരോ ഇടപെടലിന്റേയും ഗുണവും ദോഷവും എത്രത്തോളം?
ആർക്കെങ്കിലും കൃത്യമായി ഒന്ന് പറഞ്ഞുതരാൻ കഴിയുമോ?', ഫേസ്ബുക്കിൽ വിടി ബൽറാം കുറിച്ചു.

അതേസമയം മുതിർന്നക്ക് എന്നത് പോലെ കുട്ടികൾക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുതിർന്നവർക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാൽ കുട്ടികളുടെ ഭാവി കൂടി മുന്നിൽ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ നൽകണം. കൂടുതൽ വിദ്യാർത്ഥികളിലേക്ക് ലഹരി വിമുക്ത പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് ശ്രമിക്കണം. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. ലഹരിവിമുക്ത കേരളം പ്രചാരണ കർമ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ സ്ഥാപന തലത്തിലും വകുപ്പ് മേധാവികളുടെ തലത്തിലും നടത്തണം. ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാനുള്ള ഫോൺ നമ്പർ, മേൽവിലാസം എന്നിവ പ്രദർശിപ്പിച്ചെന്നും ഉറപ്പാക്കണം. സ്‌കൂളുകളിലടുത്തുള്ള കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തണം.

ഫുട്ബോളിലൂടെ മയക്കു മരുന്നിനെതിരെയുള്ള സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കണം. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. ആശയ വിനിമയത്തിനുള്ള ഇടം ഒരുക്കണം. വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കണം. വിദ്യാലയങ്ങൾ, എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി വിദ്യാലയ സന്ദർശനവും ചർച്ചകളും നടത്തണം. പി.ടി.എകളെ കൂടി ഇതിൽ ഉൾപ്പെടുത്തണം.

കോളേജുകളിൽ കരിയർ ഡെവലപ്മെന്റ് പരിപാടികൾ, ജീവനക്കാരെ ഉൾപ്പെടുത്തി ജാഗ്രത സദസുകൾ, സ്ട്രെസ് മാനേജ്‌മെന്റ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കണം. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി സ്ട്രെസ് മാനേജ്‌മെന്റ് ക്ലാസുകൾ നടത്തണം. ഇതിനായി ആയുഷ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

ട്രൈബൽ, അതിഥി തൊഴിലാളി, തീരദേശ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ, അവബോധ പരിപാടികൾ എന്നിവ നടത്തണം. സ്റ്റുഡന്റ്സ് ഹോസ്റ്റലുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, ഡോർമെട്രികൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. മെഡിക്കൽ സ്റ്റോറുകൾ, ആയുർവേദ ഔഷധ ശാലകൾ, മരുന്ന് നിർമ്മാണ യൂണിറ്റുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തണം. മിത്ര 181 കൂടുതൽ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

'ദിൽഷ ചെയ്ത നല്ല കാര്യം അത്.. ലോകത്തുള്ള എല്ലാ നാറികളും അവൾക്ക് നല്ലവൻമാരാണ്'; സൂരജ്'ദിൽഷ ചെയ്ത നല്ല കാര്യം അത്.. ലോകത്തുള്ള എല്ലാ നാറികളും അവൾക്ക് നല്ലവൻമാരാണ്'; സൂരജ്

'ദിൽഷ പാവവും നിഷ്കളങ്ക ആയതിനാലുള്ള പ്രശ്നമാണ്'; 'ദിൽഷ ചതിച്ചോ' വീഡിയോയുമായി സൂരജ്'ദിൽഷ പാവവും നിഷ്കളങ്ക ആയതിനാലുള്ള പ്രശ്നമാണ്'; 'ദിൽഷ ചതിച്ചോ' വീഡിയോയുമായി സൂരജ്

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഹൈകോടതി ഉത്തരവ് പോലീസ് അട്ടിമറിച്ചു; വിവി രാജേഷ്വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഹൈകോടതി ഉത്തരവ് പോലീസ് അട്ടിമറിച്ചു; വിവി രാജേഷ്

English summary
VT Balram Questions Governments Stand About Drug Issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X