ഇത് വിശ്വാസ പ്രഖ്യാപനമാണെന്ന് തിരിച്ചറിയുന്നു, കെപിസിസി വൈസ് പ്രസിഡണ്ടായതിന് പിന്നാലെ ബൽറാം
പാലക്കാട്: കെപിസിസി വൈസ് പ്രസിഡണ്ടായി നിയോഗിക്കപ്പെട്ടതിൽ പ്രതികരണവുമായി വിടി ബൽറാം. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് എന്നും അതൊരു വിശ്വാസ പ്രഖ്യാപനമാണെന്ന് തിരിച്ചറിയുന്നുണ്ടെന്നും ബൽറാം പ്രതികരിച്ചു. ബൽറാം അടക്കം നാല് കെപിസിസി വൈസ് പ്രസിഡണ്ടുമാരെയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വിജെ പൌലോസ്, വിപി സജീന്ദ്രൻ, എൻ ശക്തൻ എന്നിവരാണ് മറ്റുളളവർ.
വിടി ബൽറാമിന്റെ പ്രതികരണം: '' വലിയൊരു ഉത്തരവാദിത്തമാണ് കോൺഗ്രസ് പാർട്ടി ഞാനടക്കമുള്ള പുതിയ കെപിസിസി ഭാരവാഹികളെ ഏൽപ്പിച്ചിട്ടുള്ളത്. അതൊരു വലിയ വിശ്വാസപ്രഖ്യാപനം കൂടിയാണെന്നത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. സംസ്ഥാനമെമ്പാടുമുള്ള സഹപ്രവർത്തകരുടെ സഹകരണത്തോടെ ആ പ്രതീക്ഷകളെ യാഥാർത്ഥ്യത്തിലേക്ക് നയിക്കുക എന്നതാണ് ഇനി നമുക്ക് മുന്നിലുള്ള ദൗത്യം. നമ്മുടെ പ്രവർത്തന വിജയം ഈ പ്രസ്ഥാനത്തിന് മാത്രമല്ല, നാടിന്റെ മതേതര ജനാധിപത്യത്തിനും കരുത്തുപകരും.
ചെറിയ പതർച്ചകളിലും വലിയ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന, മുന്നോട്ടുള്ള പ്രയാണത്തിന് പിന്തുണയും ഊർജ്ജവും പകരുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ഈ മഹത്തായ ദേശീയ പ്രസ്ഥാനത്തോടുള്ള കടപ്പാട് എങ്ങനെയാണ് വാക്കുകളിൽ ഒതുക്കാനാവുക! പ്രവൃത്തിപഥത്തിൽ ഏവരുടേയും പിന്തുണ ഇനിയുമുണ്ടാവണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു''.

വിപി സജീന്ദ്രന്റെ പ്രതികരണം: '' പ്രിയപ്പെട്ടവരേ, കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡൻ്റ് എന്ന പദവി എന്നെ കൂടുതൽ ചുമതലാബോധം ഉള്ളവനാക്കുകയാണ്. 2001 ൽ കെ.പി.സി.സി. സെക്രട്ടറിയായപ്പോഴും പിന്നീട് എ.ഐ.സി.സി. അംഗമായപ്പോഴും സ്വതന്ത്ര ചുമതലകൾ ഏൽപ്പിച്ചപ്പോഴുമെല്ലാം ഏറ്റവും സത്യസന്ധതയോടെയും ഉത്സാഹത്തോടെയും സംഘടനാ രംഗത്ത് പ്രവർത്തിക്കാനായി എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്
കഴിഞ്ഞ കാലങ്ങളിൽ പാർട്ടി ഏൽപ്പിച്ച ചുമതലകളെല്ലാം തികഞ്ഞ അർപ്പണ ബോധത്തോടെയും ആത്മാർത്ഥതയോടെയും ചെയ്യാൻ സാധിച്ചതിനുള്ള അംഗീകാരമായി ഈ പദവിയെ ഞാൻ കരുതുന്നു. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷി എന്ന നിലയിൽ കോൺഗ്രസ് ഏറ്റവും ക്രിയാത്മകമായി പ്രവർത്തിക്കേണ്ട സമയമാണിത് എന്ന ബോധ്യമുണ്ട്. കെ.പി.സി.സി. അധ്യക്ഷൻ ശ്രീ.കെ.സുധാകരൻ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റവും വിശ്വസ്തതയോടെയും ആത്മാർത്ഥതയോടെയും ചെയ്യും എന്നതാണ് എൻ്റെ ഉറപ്പ്. എന്നിൽ വിശ്വാസമർപ്പിച്ച പ്രിയപ്പെട്ട നേതാക്കളും സഹപ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്നവരുമാണ് എൻ്റെ ഊർജം. ഒപ്പമുണ്ടാകണം.
സ്നേഹം..നന്ദി!!












Click it and Unblock the Notifications