കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തം കമ്മികൾ ചെല്ല്'; എംഎ മണിയുടെ 'ലൈറ്റും ഫാനും' ട്രോളിന് വിടി ബൽറാമിന്റെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്. ബംഗാളിലെ ഒരു സിപിഎം എംഎല്‍എ ബിജെപിയിലേക്ക് ചുവടുമാറിയതിനെ പരിഹസിച്ച് ബല്‍റാം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ടോം വടക്കൻ മറുകണ്ടം ചാടിയതോടെ സോഷ്യൽ‌ മീഡിയയിൽ ബൽറാമിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.

ഇതിനിടെയാണ് ടോം വടക്കനെയും കോൺഗ്രസിനെയും ട്രോളി വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത് എത്തിയത്. അവസാനം പോകുന്നയാൾ പാർട്ടി ഓഫീസ് പൂട്ടി ലൈറ്റും ഫാനും ഓഫാക്കണമെന്ന് ട്രോളിയ മന്ത്രി എംഎം മണിക്ക് മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് വിടി ബൽറാം.

പത്തനംതിട്ട സീറ്റിനെച്ചൊല്ലി ബിജെപിയിൽ തർക്കം; വിട്ടുവീഴ്ചയില്ലാതെ സുരേന്ദ്രനും ശ്രീധരൻ പിള്ളയുംപത്തനംതിട്ട സീറ്റിനെച്ചൊല്ലി ബിജെപിയിൽ തർക്കം; വിട്ടുവീഴ്ചയില്ലാതെ സുരേന്ദ്രനും ശ്രീധരൻ പിള്ളയും

അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നൽകിയാണ് ടോം വടക്കൻ ബിജെപി പാളയത്തിൽ എത്തിയത്. 3 ദിവസം മുൻപ് വരെ ചാനൽ ചർച്ചകളിൽ കോൺഗ്രസിനായി വാദിച്ച ടോം വടക്കൻ ബിജെപിയിലെത്തിയതോടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. പുൽവാമ ആക്രമണത്തിൽ കോൺഗ്രസിന്റെ നിലപാട് തന്നെ ദുഖിപ്പിച്ചതിനാലാണ് ബിജെപിയിൽ എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. വക്താവ് എന്ന നിലയിൽ പറഞ്ഞത് കോൺഗ്രസിൻറെ അഭിപ്രായങ്ങളാണെന്നും തന്റെ നിലപാടുകൾ അതായിരുന്നില്ലെന്നും ടോം വടക്കൻ കൂട്ടിച്ചേർത്തു.

 കോൺഗ്രസിന് പരിഹാസം

കോൺഗ്രസിന് പരിഹാസം

ടോം വടക്കൻ കളം മാറ്റിയതോടെ സോഷ്യൽ മീഡിയയിൽ കോൺഗ്രസിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. തൃത്താല എംഎൽഎ വിടി ബൽറാമിനാണ് ഏറ്റവും അധികം പരിഹാസം കേൾക്കേണ്ടി വന്നത്. കോൺഗ്രസിന്റെ ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാർട്ടി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ കനത്ത വിമര്‍ശനം നടക്കുന്നു എന്നായിരുന്നു വിടി ബല്‍റാം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ബംഗാളിൽ സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽ ബിജെപിയിലെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ടോം വടക്കനെ പോലൊരു മുതിർന്ന നേതാവ് പാർട്ടി വിട്ടതോടെ ബൽറാമിന്റെ മുൻ നിലപാടിനെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തി.

കോൺഗ്രസിനെ ട്രോളി എംഎം മണി

കോൺഗ്രസിനെ ട്രോളി എംഎം മണി

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെ ട്രോളിക്കൊണ്ടാണ് എംഎം മണിയുടെ പോസ്റ്റ്. അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന
പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :...കാരണം
നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും "വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് " എന്നായിരുന്നു എംഎം മണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ്

എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മറുപടിയുമായി ബൽറം

മറുപടിയുമായി ബൽറം

അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ലെന്ന് എംഎം മണിക്ക് മറുപടിയായി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

കമ്മികൾ ചെല്ല്

കമ്മികൾ ചെല്ല്

അതുകൊണ്ട് അന്തം കമ്മികൾ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണും. അഭിമാനമാണ് കോൺഗ്രസ് അധികാരത്തിൽ വരണം കോൺഗ്രസ് എന്നെഴുതിയാണ് വിടി ബൽറാം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 ടോം വടക്കനും വിമർശനം

ടോം വടക്കനും വിമർശനം

കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ടോം വടക്കനെയും വിടി ബൽറാം വിമർശിച്ചിരുന്നു. വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്, എന്നാൽ കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ടെന്നായിരുന്നു ബൽറാമിന്റെ പ്രതികരണം.

English summary
vt balram replied to mm mano troll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X