കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൽറാമിന്റെ കാറിന്റെ കണ്ണാടി പോലീസുകാരന്റെ കൈയ്യിലിടിച്ച് പൊട്ടി; സിപിഎം അക്രമമെന്ന് വ്യാജപ്രചാരണം

  • By Desk
Google Oneindia Malayalam News

തൃത്താല: വിടി ബല്‍റാം എംഎല്‍എയുടെ കാറിന് നേര്‍ക്ക് സിപിഎം ആക്രമണം എന്ന് പ്രചാരണം. മനോരമ ന്യൂസ് അടക്കമുള്ള മുഖ്യധാര മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ സത്യാവസ്ഥ മറ്റൊന്നാണെന്നാണ് ആരോപണം.

തൃത്താല മണ്ഡലത്തിലെ കൂടല്ലൂരിനടുത്ത് വച്ച് വിടി ബല്‍റാമിന്റെ കാറിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്നും ബല്‍റാമിന്റെ കാറിന്റെ സൈഡ് ഗ്ലാസ്സ് തകര്‍ന്നു എന്നും ആണ് മനോരമ ന്യൂസിലെ വാര്‍ത്ത. സംഭവത്തില്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്ന് എംഎല്‍എ ആരോപിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നടന്നത് മറ്റൊന്നാണെന്നാണ് വീഡിയോ തെളിവുകള്‍ സൂചിപ്പിക്കുന്നത്. എംഎല്‍എയുടെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ ഒരു പോലീസുകാരന്റെ കൈയ്യില്‍ ഇടിച്ചാണ് പൊട്ടിയത്.

ബല്‍റാമിനെതിരെ

ബല്‍റാമിനെതിരെ

എകെജിയ്‌ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബല്‍റാമിന്റെ പൊതുപരിപാടികളില്‍ എല്ലാം തന്നെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. അത് ഇപ്പോഴും അവസാനിച്ചിട്ടില്ല.

ഇതിനിടെയാണ് ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീര സഹകരണ സംഘത്തിന്റെ സഹായധനം വിതരണം ചെയ്യാന്‍ വിടി ബല്‍റാം എത്തിയത്. ഇവിടേയും ബല്‍റാമിനെതിരെ പ്രതിഷേധിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ വിടി ബല്‍റാമിന്റെ കാര്‍ ആക്രമിച്ചു എന്നാണ് ആരോപണം.

പോലീസുകാരനെ ഇടിച്ചു

പോലീസുകാരനെ ഇടിച്ചു

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ് എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. അതിന് തെളിവായി അവര്‍ ഒരു വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.

പൈലറ്റ് ആയി ഒരു പോലീസ് വാഹനവും അതിന് പിന്നില്‍ ബല്‍റാമിന്റെ വാഹനവും അതി വേഗത്തില്‍ ആണ് കടന്നു പോയത്. റോഡരികില്‍ കരിങ്കൊടിയുമായി സിപിഎം പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു.

ഇവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ പ്രതിഷേധക്കാരെ റോഡില്‍ നിന്ന് മറച്ചാണ് നിന്നിരുന്നത്. അമിത വേഗത്തില്‍ വന്ന എംഎല്‍എയുടെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ ഒരു പോലീസുകാരന്റെ കൈയ്യില്‍ ഇടിച്ചാണ് പൊട്ടി വീണത് എന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇത്രയും നടന്നിട്ടും എംഎല്‍എയുടെ വാഹനം നിര്‍ത്തിയില്ല എന്നത് വേറെ കാര്യം.

വ്യാപക വ്യാജ പ്രചാരണം

വ്യാപക വ്യാജ പ്രചാരണം

സംഭവം നടന്ന ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും തുടങ്ങി. എംഎല്‍എയുടെ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു എന്ന രീതിയില്‍ ആണ് പ്രചാരണം. എന്നാല്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ, പൊട്ടിവീണ റിയര്‍ വ്യൂ മിററിന്റേതാണ്.

എന്നാല്‍ അതൊന്നും വ്യാജ പ്രചാരകര്‍ക്ക് ഒരു വിഷയമേ അല്ല. ബല്‍റാമിന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

എംഎല്‍എ ആണെങ്കില്‍ ഇതിനൊപ്പം കൂടുകയും ചെയ്തിട്ടുണ്ട്. പോലീസുകാര്‍ നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ തന്റെ വാഹനം തട്ടി പരിക്കേറ്റ പോലീസുകാരനെ കുറിച്ച് ഒന്നും പറയുന്നും ഇല്ല.

വീഡിയോ ആണ് തെളിവ്.... കാണൂ

ബല്‍റാമിന്റേയും സഹപ്രവര്‍ത്തകരുടേയും ആരോപണങ്ങളെ മുഴുവന്‍ തള്ളിക്കളയുന്നതാണ് സിപിഎം അനുഭാവികള്‍ പുറത്ത് വിട്ട വീഡിയോ. സംഭവത്തില്‍ ബല്‍റാമിന്റെ പ്രതികരണം ആരായുന്നതിനായി വണ്‍ഇന്ത്യ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ഫോണില്‍ ലഭ്യമായില്ല. തൃത്താല പോലീസില്‍ നിന്നുള്ള വിവരങ്ങളും ലഭിച്ചില്ല.

എന്തായാലും ഇതാണ് ആ വീഡിയോ. ഇത് കണ്ടാല്‍ സത്യം എന്താണെന്ന് തിരിച്ചറിയാം.

കർണാടകത്തിൽ മോദി സ്വപ്‌നങ്ങൾ തകരുന്നു; 'വിലകൂടിയ' എസ്എം കൃഷ്ണ കോൺഗ്രസ്സിലേക്ക്? ബിജെപിയുടെ ചതി?കർണാടകത്തിൽ മോദി സ്വപ്‌നങ്ങൾ തകരുന്നു; 'വിലകൂടിയ' എസ്എം കൃഷ്ണ കോൺഗ്രസ്സിലേക്ക്? ബിജെപിയുടെ ചതി?

പന്തളം സിംഹം, പന്തളം രാജാവ്... പന്തളം ശ്രീജിത്ത്ജിയ്ക്ക് ട്രോൾ പ്രണാമം!!! ശത്രുക്കളോട് പോലും...പന്തളം സിംഹം, പന്തളം രാജാവ്... പന്തളം ശ്രീജിത്ത്ജിയ്ക്ക് ട്രോൾ പ്രണാമം!!! ശത്രുക്കളോട് പോലും...

English summary
VT Balram's car attacked by CPM workers- Fake news spreading.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X