കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിലെ യുവത്വത്തിന് പിണറായിയെന്ന് കേൾക്കുമ്പോൾ മുട്ടുവിറയ്ക്കും: പരിഹാസവുമായി വിടി ബൽറാം

പിണറായി വിജയൻ എന്നു കേട്ടാൽ എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും മുട്ടിടിക്കുമെന്ന് ബൽറാം പരിഹസിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന പ്രശ്നം ഇത്രമേൽ പ്രതിസന്ധിയിലായിട്ടും പ്രതികരിക്കാത്ത ഇടത് യുവജന സംഘടനകളെ പരിഹസിച്ച് വിടി ബൽറാം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലിട്ട കുറിപ്പിലാണ് ബൽറാം യുവജന സംഘടനകളെ പരിഹസിക്കുന്നത്. പിണറായി വിജയൻ എന്നു കേട്ടാൽ എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും മുട്ടിടിക്കുമെന്ന് ബൽറാം പരിഹസിക്കുന്നു.

vt balram

സ്വാശ്രയ സമരത്തിൽ മുൻപ്‌ പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമ്മേളനം കഴിയും വരെ നിരാഹാരമനുഷ്ഠിച്ച സമയത്ത്‌ "ഒരു ബ്രേക്ക്‌ഫാസ്റ്റ്‌ മാത്രമുപേക്ഷിച്ച്‌ സമരം നടത്തിയവർ" എന്ന് വലിയവായിൽ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്‌എഫ്‌ഐ നേതാക്കൾ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടൻചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താൻ കടന്നുവരുമോ? എന്ന് ബൽറാം ചോദിക്കുന്നു.

സ്വാശ്രയ പ്രശ്നം നിയമസഭയിൽ പ്രതിപക്ഷം ശക്തമായ ആയുധമാക്കിയിരുന്നു. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സുപ്രീംകോടതി ഫീസ് വർധിപ്പിച്ചതോടെ പല വിദ്യാർഥികൾക്കും കോഴ്സ് ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.

English summary
vt balram's face book post against dyfi and sfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X