'തള്ളന്താനങ്ങൾക്ക്' വിരുന്നൊരുക്കുന്നവർ, അമിട്ട് ഷാജിമാർക്ക് വഴിയൊരുക്കുന്നവർ, വീണ്ടും ബൽറാം
പാലക്കാട്: സിപിഎമ്മിനെ കടുത്ത ഭഷയിൽ വിമർശിച്ച് കോൺഗ്രസ് എംഎൽഎ വിടി ബൽറാം വീണ്ടും രംഗത്ത്. കോൺഗ്രസുമായുള്ള സഹകരണം വേണ്ടെന്ന സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിലപാടിനെതിരെയാണ് വിടി ബൽറാമിന്റെ വിമർശനം. ഓ വല്ല്യ കാര്യായിപ്പോയി എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിലുടനീളം ഇടതുപക്ഷത്തിനെതിരായ വിമര്‍ശനമാണ്.
അല്ലെങ്കിലും തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും അമിട്ട് ഷാജിമാര്‍ക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിടി ബല്‍റാം ഫേസ്ബുക്കിലൂടെ പറയുന്നു. 'കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും' എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവര്‍ത്തികമാക്കിയവര്‍ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്‍ മതിയെന്നും ബല്‍റാം വിമര്‍ശിക്കുന്നുണ്ട്.

ഇടക്കിടക്ക് ആളെ പറ്റിക്കാൻ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണൻ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാൽ മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികൾ കൂടെ നിന്നോളും എന്നും അദ്ദേഹം വിമർശിക്കുന്നു. ഇതുപക്ഷമാണത്രെ, ഇടതുപക്ഷം എന്ന പരിഹാസത്തോടെയാണ് വിടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. തിങ്കളാഴ്ച നടന്ന സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റി യോഗത്തിലാണ് കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടതില്ല എന്ന നിലപാട് കൈകൊണ്ടത്. പ്രകാശ് കാരാട്ടും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രണ്ട് തട്ടിലായിരുന്നെങ്കിലും സീതാറാം യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മറ്റി തള്ളുകയായിരുന്നു.












Click it and Unblock the Notifications