Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓൺലി ടോപ് ക്ലാസ്'; ഡിവൈഎഫ്ഐ 'ആമസോൺ' സമരത്തിനെ പരിഹസിച്ച് വിടി ബൽ‌റാം!

ആമസോൺ കാടുകളിലെ തീപ്പിടുത്തം നിന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപിച്ച് ദില്ലിയിലെ ബ്രസീൽ എംബസിക്ക് മുന്നിൽ ഡിവൈഎഫ്ഐ നേതാക്കൾ പ്രതിഷേധിച്ചിരുന്നു. എംബസിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന ഫോട്ടോ ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് മുഹമ്മദ് റിയാസ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന് പരിഹസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ലാറ്റിനമേരിക്കൻ‌ രാജ്യങ്ങളായ ബ്രസിൽ, പെറു, കൊളംബിയ എന്നിവിടങ്ങളിലായി പടർന്നു കി
ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ കാടുകൾ. ലോകത്തിൽ മുഴുവൻ ഓക്സിജന്‌ എത്തിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നതും ഈ കാടുകളാണ്. എന്നാൽ‌ ഏതാനും നാളുകളായി ഈ കാടുകൾ അഗ്നിയുടെ പിടിയിലാണ്.

VT Balram

ഡിവൈഎഫ്ഐയുടെ സമരത്തിനെ പരിഹസിച്ച് കോൺഗ്രസ് യുവ എംഎൽഎ വിടി ബൽറാമും രംഗത്തെത്തി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പരിഹസാവുമായി രംഗത്തെത്തിയത്. സമരം ചെയ്യാൻ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോൺ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് വഴി പറയുന്നു.

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ല. ഒൺലി ടോപ് ക്ലാസ്, ട്രൂലി ഇന്റർനാഷണൽ. എന്ന് പറഞ്ഞാണ് വിടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+