Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മുകാർ മുഴുവൻ ബിജെപി അനുകൂലികൾ; രൂക്ഷ വിമർശനവുമായി വിടി ബൽറാം...

പാലക്കാട്: തന്നെ കോൺഗ്രസ് അനുകൂലിയെന്ന് വിശേഷിപ്പിച്ചാൽ മറുപക്ഷത്തെ ബിജെപി അനുകൂലികളെന്ന് വിളിക്കേണ്ടി വരുമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്കു പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് തൃത്താല എംഎൽഎ വിടി ബൽറാം. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റി പിടിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ വിസമ്മതിച്ചുള്ള വാർത്തയുടെയും സീതാറാം യെച്ചൂരിയുടെ പ്രസ്താവന വന്ന വാർത്തയുടയെും സ്ക്രീൻ ഷോട്ട് ഇട്ടാണ് ബൽ‌റാമിന്റെ വിമർശനം.

കേരളത്തിലെ സിപിഎമ്മുകാർ മുഴുവൻ ബിജെപി അനുകൂലികളാണെന്ന് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്ത്‌ ബിജെപി ഭരണമുള്ള ഏക നഗരസഭയായ പാലക്കാട്‌ അവരെ സഹായിക്കുന്ന നിലപാടേ തങ്ങൾക്ക്‌ തുടർന്നും എടുക്കാൻ കഴിയൂ എന്ന് ആവർത്തിച്ചുകൊണ്ട്‌ അതിനെ അടിവരയിടുന്ന കേരള സിപിഎമ്മും. എന്ന് പറഞ്ഞാണ് വിടി ബൽറാം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാലക്കാട് കോൺഗ്രസുമായി കൂട്ടില്ല

പാലക്കാട് കോൺഗ്രസുമായി കൂട്ടില്ല

കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റി പിടിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ വിസമ്മതിച്ചുള്ള വാർത്ത പുറത്ത് വന്നനിരുന്നു. ബിജെപി വലിയ വിപത്താണെങ്കിലും അതിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടു കൂടേണ്ടതില്ല എന്ന നിലപാട് പാര്‍ട്ടി കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയാണ് സിപിഎം ഇങ്ങനൊരു നിലപാട് എടുത്തിരുന്നത്.

ബിജെപിക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ല

ബിജെപിക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ല

പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. പക്ഷെ, മുനിസിപ്പാലിറ്റി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കില്ല. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ ബിജെപി ചെയര്‍പേഴ്‌സണനെ പുറത്താക്കാനായിരുന്നു കോണ്‍ഗ്രസ് സിപിഐഎമ്മിനെ സമീപിച്ചിരുന്നത്.

അടവുനയം അടിയായി

അടവുനയം അടിയായി

ഭൂരിപക്ഷമില്ലാത്ത ബിജെപിയെ അട്ടിമറിക്കാന്‍ സിപിഎമ്മുമായി സഖ്യം രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. മുനിസിപ്പാലിറ്റിയുടെ അധ്യക്ഷസ്ഥാനത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ സിപിഎം പിന്തുണയോടെ വിജയിപ്പിക്കാം. ബിജെപിക്ക് മുനിസിപ്പാലിറ്റി ഭരിക്കാന്‍ ആവശ്യമായ ഭൂരപക്ഷം പോലുമില്ലെന്നും ഇതു സംബന്ധിച്ച നീക്കത്തിന് നേതൃത്വം നല്‍കിയ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞിരുന്നു. എന്നാൽ നിലവിലെ അടവു നയം സിപിഎമ്മിന് അടിയായി.

ബിജെപി അനുകൂലികൾ

ബിജെപി അനുകൂലികൾ

സീതാറാം യെച്ചൂരിയുടെ പ്രസ്താവന കൂടി വന്നതോടെ സിപിഎം എല്ലാം ബിജെപി അനുകൂലികളാണെന്ന് ആരോപിക്കുകയാണ്. കോൺഗ്രസുമായി സഖ്യമാവാമെന്ന് നിർദേശിച്ചതിന്റെ പേരിൽ തന്നെ കോൺഗ്രസ് അനുകൂലിയെന്നും വിളിച്ചാൽ, മറുപക്ഷത്തെ ബിജെപി അനുകൂലികളെന്ന് വിളിക്കേണ്ടി വരുമെന്നാണ് കോടിയേരി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

പ്രസ്താവന വിവാദമായി

രണ്ട് വാർത്തകളുടെയും സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്താണ് സിപിഎമ്മുകാരെല്ലാം ബിജെപി അനുകൂലികളാണെന്ന് ജനറൽ സെക്രട്ടറി പോലും പറ‍ഞ്ഞെന്ന ആരോപണം വിടി ബൽറാം ആരോപിക്കുന്നത്. യെച്ചൂരിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വിവാദമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+