കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; കോളേജ് യൂണിയനെതിരെ വിടി ബൽറാം!

Google Oneindia Malayalam News

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച അനിൽ രാധാകൃഷ്ണ മോനേനെതിരെയും കോളേജ് അധികൃതർക്കെതിരെയും രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസിന്റെ യുവ എംഎൽഎ വിടി ബൽറാമും രംഗത്തെത്തി. കോളേജ് യൂണിയൻ ഭാരവാഹികൾക്കെതിരെയാണ് ബൽറാം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിടി ബൽറാം പ്രതികരണം നടത്തിയിരിക്കുന്നത്. അനിൽ രാധാകൃഷ്ണ മേനോനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷധമാണ് അരങ്ങേറുന്നത്. നിരവധി പ്രമുഖർ പ്രതികരണവുംമായി രംഗത്തെത്തി. ബിനീഷ് ബാസ്റ്റിൻ സംഭവ സമയത്ത് സ്റ്റേജിൽ‌ പറഞ്ഞ വാക്കുകൾ കുറിച്ചാണ് വിടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. വിടി ബൽറാമിന്റെ പ്രതികരണം ഇങ്ങനെ...

മതമല്ല, മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം

മതമല്ല, മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം

"ഞാൻ മേനോനല്ല. ദേശീയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. 'മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്" എന്ന ബിനീഷ് ബാസ്റ്റിന്റെ വാക്കുകൾ കുറിച്ചുകൊണ്ടാണ് വിടി ബൽ‌റാം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ചില അമർന്നിരിക്കലുകളും ചരിത്രത്തിൽ രേഖപ്പെടുത്തും

ചില അമർന്നിരിക്കലുകളും ചരിത്രത്തിൽ രേഖപ്പെടുത്തും


ചില നിവർന്നു നിൽക്കലുകളേപ്പോലെത്തന്നെ ചില അമർന്നിരിക്കലുകളും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ യുവനടൻ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതിൽ സംശയമില്ല. തന്റെ സമുദായത്തിൽ നിന്ന് പത്ത് ബിഎക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യൻകാളിയുടെ പതിറ്റാണ്ടുകൾക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വർഷം തോറും പട്ടികജാതി/വർഗ വിഭാഗങ്ങളിൽ നിന്ന് 70 എംബിബിഎസ് ഡോക്ടർമാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജെന്നും വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കോളേജ് യൂണിയൻ ഭാരവാഹികൾ നിരാശപ്പെടുത്തി

കോളേജ് യൂണിയൻ ഭാരവാഹികൾ നിരാശപ്പെടുത്തി


എന്നാൽ ഇക്കഴിഞ്ഞ പതിറ്റാണ്ടുകൾ കൊണ്ട് കേരളം നടന്നുതീർത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതൽജന്മങ്ങൾ ഇപ്പോഴും അപരിഷ്കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നിൽക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓർമ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവർണ്ണ ജീർണ്ണതകൾക്ക് മുമ്പിൽ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയൻ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാർത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത് എന്ന് ചോദിച്ചാണ് വിടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

രാഷ്ട്രീയ വൽക്കരിക്കരുത്

രാഷ്ട്രീയ വൽക്കരിക്കരുത്

എന്നാൽ സംഭവത്തെ രാഷ്ട്രീയ വൽക്കരക്കരുതെന്ന കമന്റുകളിും വിടി ബൽറാമിന്റെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. മലയാളികൾ ഒന്നടങ്കം പ്രതികരിക്കേണ്ട വിഷയമാണ് ബിനീഷ് ബാസ്റ്റിന്റേത് ...ദയവ്‌ ചെയ്ത് അതിന് രാഷ്ട്രീയ മുഖം നൽകരുത് ...
അങ്ങനെ നൽകിയാൽ അനിൽ രാധാകൃഷ്ണൻ എന്ന മാടമ്പിയെ പിന്തുണയ്ക്കാനും വിഷയത്തെ ന്യായീകരിക്കാനും ആളുകളുണ്ടാകും എന്നതരത്തിലാണ് വിടി ബൽ‌റാമിന്റെ പോസ്റ്റിന് താഴെ കമന്റുകൾ വരുന്നത്.

പ്രിൻസിപ്പലിന്റെയും മേനോന്റെയും നിർബന്ധം

പ്രിൻസിപ്പലിന്റെയും മേനോന്റെയും നിർബന്ധം


പ്രിൻസിപ്പലിന്റെയും മേനോന്റെയും മാത്രം നിർബന്ധത്തിലാണത് സംഭവിച്ചത്... വിദ്യാർത്ഥികളല്ല... അവർ വെറും കാഴ്ചക്കാരായി എന്ന പ്രതികരണവും പോസ്റ്റിന് താഴെ വരുന്നുണ്ട്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചതാണ് പ്രതചിഷേധനത്തിന് കാരണമായത്.

സംവിധായകന്റെ ഭീഷണി

സംവിധായകന്റെ ഭീഷണി


കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാല്‍ മതിയെന്ന് ബിനീഷിനെ അറിയിക്കുകയായിരുന്നു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തിയും ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തത്. കാരണം തിരക്കിയപ്പോഴാണ് മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ സംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് അറിയിച്ചത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞതായി കോളേജ് ഭാരവാഹികള്‍ ബിനീഷിനെ അറിയിക്കുകയായിരുന്നു.

സ്റ്റേജിൽ നിലത്തിരുന്ന് പ്രതിഷേധം

ഇതോടെയാണ് പ്രതിഷേധവുമായി സംവിധായകൻ പ്രസംഗിക്കുന്ന വേദിയിൽ പ്രതിഷേധവുമായി എത്തിയത്. നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിനോട് ഇറങ്ങി വരാനും പോലീസിനെ വിളിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്ർസിപ്പല്ർ പറയുകയും ചെയ്തിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ച സംഘാടകരോട് എനിക്ക് ഒരു മുപ്പത് സെക്കന്‍റ് സംസാരിക്കണം എന്ന് ബിനീഷ് ആവശ്യപ്പെടുകയും സംസാരിക്കുകയുമായിരുന്നു. എനിക്ക് വിദ്യാഭ്യാസമില്ല, അതോണ്ട് ഞാന്‍ എഴുതിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അദ്ദേഹം നിറകണ്ണുകളോടെ കയ്യില്ർ കൊണ്ടുവന്ന കുറിപ്പ് വായിക്കിുകയായിരുന്നു.

English summary
VT Balram's facebook post against Palakkad Medical College students union
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X