കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരനെ പിന്തുണച്ചതിന് വിമർശനം; 'നന്ദിയുണ്ട്' ശാരദക്കുട്ടിക്ക് മറുപടിയുമായി വിടി ബല്‍റാം

Google Oneindia Malayalam News

Recommended Video

cmsvideo
ശാരദക്കുട്ടി പണി ചോദിച്ച് വാങ്ങി | Oneindia Malayalam

പാലക്കാട്: വടകരയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള ആർഎംപി നേതാവ് കെകെ രമയെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദകുട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സഖാവ് കെകെ രമ കെകരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്‍റേതുമെന്നായിരുന്നു ശാരദകുട്ടിയുടെ വിമർശനം.

കെകെ രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നതെന്നും ശാരദകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ശാരദകുട്ടിയുടെ ഈ വിമർശനത്തിനത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകാണ് കോണ്‍ഗ്രസ് എംഎല്‍എയായ വിടി ബൽറാം..

നന്ദി പറയുന്നു

നന്ദി പറയുന്നു

പിണറായി വിജയന്‍റെ പോലീസ് കഴിഞ്ഞ ആയിരം ദിവസത്തിനുള്ളിൽ മൂന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരെ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്നുകളഞ്ഞത് വീണ്ടും ചർച്ചയാക്കിയതില്‍ cകയാണ് വേണ്ടതെന്നാണ് ബല്‍റാം വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വിജയന്റെ പോലീസ്

വിജയന്റെ പോലീസ്

ഞാൻ ശാരദക്കുട്ടി ടീച്ചറെ പിന്തുണക്കുകയാണ്. സത്യത്തിൽ അവർക്ക് നന്ദിയാണ് പറയേണ്ടത്.
പിണറായി വിജയന്റെ പോലീസ് കഴിഞ്ഞ ആയിരം ദിവസത്തിനുള്ളിൽ മൂന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുകളഞ്ഞത് വീണ്ടും ചർച്ചയായി ഉയർത്തിക്കൊണ്ടു വന്നതിന്.

കെ കരുണാകരന്റെ ഡിഐസി

കെ കരുണാകരന്റെ ഡിഐസി

കെ കരുണാകരന്റെ ഡിഐസി പാർട്ടിയെ ഇടതുമുന്നണിയിലെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അന്ന് കാണിച്ച പ്രത്യേക താത്പര്യത്തെ ഓർമ്മപ്പെടുത്തിയതിന്.

രാഘവന്റെ മകനെ

രാഘവന്റെ മകനെ

അഞ്ച് ഡിവൈഎഫ്ഐക്കാരുടെ രക്തസാക്ഷിത്ത്വത്തിന് വഴിവച്ച എംവി രാഘവന്റെ മകനെ പിണറായി വിജയൻ അഴീക്കോട് സിപിഎം സ്ഥാനാർത്ഥിയായി കിണറ്റിലിറക്കിയത് വീണ്ടും ചർച്ചയാക്കിയതിന്.

ക്രൂരമായ ഇരട്ടത്താപ്പ്

ക്രൂരമായ ഇരട്ടത്താപ്പ്

നവോത്ഥാനവും സ്ത്രീപക്ഷവും പറയുന്നവർ ഒരു രാഷ്ട്രീയ രക്തസാക്ഷിയുടെ വിധവയെ നികൃഷ്ടമായി അവഹേളിക്കുന്ന ക്രൂരമായ ഇരട്ടത്താപ്പ് സാംസ്ക്കാരിക കേരളത്തിന് നേരിൽ ബോധ്യപ്പെടാൻ അവസരമൊരുക്കിയതിന്.

ഇനിയും സംസാരിക്കട്ടെ

ഇനിയും സംസാരിക്കട്ടെ

സർവ്വോപരി, കേരളത്തിലെ "സാംസ്ക്കാരിക നായകർ" ഇത്രക്കൊക്കെയേ ഉള്ളൂ എന്ന് സ്വയം വെളിവാക്കിത്തന്നതിന്. അതുകൊണ്ട്,ശാരദക്കുട്ടിമാർ ഇനിയും സംസാരിക്കട്ടെ.

അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം

അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം

നിലപാടുകൾ തുറന്ന് പറയട്ടെ, അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം തന്നെയാണ് നമ്മൾ നിൽക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

കെകെ രമയും

കെകെ രമയും

ശാരദകുട്ടിക്ക് മറുപടിയുമായി കെകെ രമയും നേരത്തെ രംഗത്ത് എത്തിയിരുന്നു. ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനത്തിനു മനസിലാകുന്നുണ്ട്. വളഞ്ഞുമൂക്കുപിടിക്കാതെ പി. ജയരാജനെ പിന്തുണയ്ക്കുന്നുവെന്നു പറയാന്‍ തയാറാവണമെന്നായിരുന്നു കെകെ രമയുടെ മറുപടി.

വിടി ബല്‍റാം

ഫേസ്ബുക്ക് പോസ്റ്റ്

ശാരദകുട്ടി

ഫേസ്ബുക്ക് പോസ്റ്റ്

<strong>'വടകര ഉള്‍പ്പടെ 5 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ'; മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞ് കോടിയേരി</strong>'വടകര ഉള്‍പ്പടെ 5 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ'; മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞ് കോടിയേരി

English summary
vt balram's facebook post aginst saradakutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X