പോത്തിനെ മാത്രമല്ല, പശുവിനേയും തിന്നാനുള്ള സ്വാതന്ത്ര്യം വേണം: വിടി ബല്‍റാം
തിരുവനന്തപുരം: ബീഫ് വിവാദത്തില്‍ വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. പോത്തിനെ മാത്രമല്ല, പശുവിനേയും തിന്നാനുള്ള സ്വാതന്ത്ര്യം താത്പര്യമുളള ഏതൊരു ഇന്ത്യാക്കാരനും ഉണ്ടാകണം എന്നാണ് ബല്‍റാം പറയുന്നത്. അതുപോലെ തന്നെ താത്പര്യമില്ലാത്തവര്‍ക്ക് വേണ്ടെന്ന് വയ്ക്കാനുള്ള സ്വാതന്ത്ര്യവും വേണം.
കേരള ഹൗസിലെ ബീഫ് വിവാദവുമായി ബന്ധപ്പെടാണ് ബല്‍റാമിന്റെ പോസ്റ്റ്. പശുവിറച്ചി മാത്രമല്ലേ നിരോധിച്ചിട്ടുള്ളൂ, പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്നത് നിഷ്പക്ഷമതികളെന്ന് അവകാശപ്പെടുന്നവരുടെ ഒത്തുതീര്‍പ്പ് ഫോര്‍മുലയാണെന്ന് ബല്‍റാം വിമര്‍ശിയ്ക്കുന്നു.

സ്വാതന്ത്ര്യം
പോത്തിനെ മാത്രമല്ല, പശുവിനേയും തിന്നാനുള്ള സ്വാതന്ത്ര്യം താത്പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും ഉണ്ടാകണം, താത്പര്യമില്ലാത്തവര്‍ക്ക് വേണ്ടെന്ന് വയ്ക്കാനും- ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.

ഫാസിസ്റ്റ് യുക്തി
ഫാസിസ്റ്റ് യുക്തി മനുഷ്യന്റെ സ്വാഭാവിക യുക്തിയ്ക്ക് മേല്‍ പിടിമുറുക്കുന്നത് പതിയെപ്പതിയെ ആണ്. പശുവിറച്ചി മാത്രമല്ലേ നിരോധിച്ചിട്ടുള്ളൂ, പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ഇതിന് ഉദാഹരണമായി ബല്‍റാം ചൂണ്ടിക്കാണിയ്ക്കുന്നു.

പരുവപ്പെടല്‍
എന്ത് കഴിയ്ക്കണം എന്ന് തീരുമാനിയ്ക്കാന്‍ നിങ്ങളാരാണെന്ന് ചോദിയ്‌ക്കേണ്ടതിന് പകരം ചിലരുടെ വിശ്വാസത്തിന്റെ കാര്യമല്ല, അതങ്ങ് അംഗീകരിയ്ക്കുന്നതല്ലേ നല്ലത് എന്ന് ചോദിയ്ക്കുന്നത് ഒരു തരം പരുവപ്പെടലാണ്. ഇതോടെ ഭരണഘടനാധിഷ്ടിതമായ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് ചോര്‍ന്ന് പോകുന്നതെന്ന് ബല്‍റാം പറയുന്നു.

ഗോവധനിരോധനം വിശ്വാസത്തിന്റെ ഭാഗമെങ്കില്‍
വിശ്വാസപരമായ കാരണങ്ങളാണ് ചിലയിടങ്ങളില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് എങ്കില്‍ അത് അടിയന്തരമായി എടുത്തുകളയണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ബല്‍റാം വ്യക്തമാക്കുന്നു.

ബീഫും പോര്‍ക്കും
താന്‍ ബീഫും പോര്‍ക്കും മട്ടനും എല്ലാം നല്ലവണ്ണം കഴിച്ചിരുന്ന ആളാണെന്നും കഴിഞ്ഞ 18 വര്‍ഷമായി സ്വന്തം ഇഷ്ടപ്രകാരം അതെല്ലാം ഉപേക്ഷിച്ചിരിയ്ക്കുകയാണെന്നും ബല്‍റാം പറയുന്നുണ്ട്.
|
ബല്‍റാമിന്‍റെ പോസ്റ്റ്
ഇതാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications