കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഭവം ചര്‍ച്ചയാക്കിയതില്‍ സൈബര്‍ കമ്മികളോട് നന്ദിയെന്ന് ബല്‍റാം, രണ്ടര വര്‍ഷമായിട്ട് എന്ത് ചെയ്തു

Google Oneindia Malayalam News

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്റെ പുനഃര്‍നിര്‍മ്മാണത്തിന് കോടികളാണ് സംസ്ഥനത്തിന് കണ്ടെത്തേണ്ടിയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ക്ക് പരിമിതികളുള്ളതിനാല്‍ സ്വന്തം നിലക്ക് പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് വ്യാപകമായി സംഭാവന സ്വീകരിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി.

ഇതിന്റെ ഭാഗമായാണ് സാലറി ചലഞ്ച് എന്ന സംഭാവനാ രീതി ആവിഷ്‌കരിച്ചത്. എന്നാല്‍ സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ സര്‍ക്കാര്‍ പിഴിയുന്നു എന്ന ആരോപണം വ്യാപകമായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച വിടി ബല്‍റാമിനെതിരെ സര്‍ക്കാര്‍ അനുകൂലികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം.

സാലറി ചലഞ്ച്

സാലറി ചലഞ്ച്

സാലറി ചലഞ്ച് സര്‍ക്കാര്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം ആദ്യമേ ഉയര്‍ത്തിയിരുന്നു. നിര്‍ബന്ധിത പിരിവ് കൊള്ളയാണെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. സാലറി ചലഞ്ചിന്റെ പേരില്‍ പിടിച്ചുപറി പാടില്ല എന്ന നിലപാടായിരുന്നു വിടി ബല്‍റാം എംഎല്‍എയും സ്വീകരിച്ചത്.

വിടി ബല്‍റാമിന് വിമര്‍ശനം

വിടി ബല്‍റാമിന് വിമര്‍ശനം

ഈ നിലപാടിന്റെ പേരില്‍ സര്‍ക്കാര്‍ അനുകൂലികളില്‍ നിന്ന് വിടി ബല്‍റാമിന് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. പങ്കാളിത്ത പെന്‍ഷന്റെ പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തിനെതിരായി 2013 ല്‍ ഫെയ്‌സ്ബുക്കിലെഴുതിയ എംഎല്‍എയുടെ കുറിപ്പ് വീണ്ടും കുത്തിപ്പൊക്കിയായിരുന്നു വിടി ബല്‍റാമിനെതിരായുള്ള വിമര്‍ശനം.

പഴയ കുറിപ്പ്

പഴയ കുറിപ്പ്

സാലറി ചലഞ്ചിനോട് ചേര്‍ത്ത് തന്റെ പഴയ കുറിപ്പ് ചര്‍ച്ചയായതോടെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എംഎല്‍എ. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

വർഷങ്ങൾക്ക് മുൻപത്തെ പോസ്റ്റ്

വർഷങ്ങൾക്ക് മുൻപത്തെ പോസ്റ്റ്

സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്ത പെൻഷനേക്കുറിച്ചുള്ള എന്റെ വർഷങ്ങൾക്ക് മുൻപത്തെ ഈ പോസ്റ്റ് വീണ്ടും ഷെയർ ചെയ്യുന്നു. ഇപ്പോഴത്തെ സാലറി ചാലഞ്ച് എന്ന സർക്കാർ പിടിച്ചുപറിയെ എതിർക്കുന്ന പശ്ചാത്തലത്തിൽ എന്റെ അന്നത്തെ നിലപാടിൽ എന്തോ വലിയ വൈരുദ്ധ്യമുണ്ടെന്ന മട്ടിലുള്ള സൈബർ കമ്മികളുടെ പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണിത്.

ശമ്പളവും പെൻഷനുമൊക്കെ

ശമ്പളവും പെൻഷനുമൊക്കെ

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനുമൊക്കെ നമ്മുടെ റവന്യൂച്ചെലവിന്റെ വലിയൊരു ഭാഗമായി നിലനിൽക്കുന്നുണ്ടെന്നും അത് ദീർഘകാലാടിസ്ഥാനത്തിൽ കുറച്ചു കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നുമുള്ള കാര്യത്തിൽ ആർക്കും സംശയം വേണ്ട.അതിനായാണ് യുഡിഎഫ് സർക്കാർ പങ്കാളിത്ത പെൻഷൻ സംവിധാനം കൊണ്ടുവന്നത്.

സൈബർ കമ്മികളോട് നന്ദിയുണ്ട്

സൈബർ കമ്മികളോട് നന്ദിയുണ്ട്

എന്നാൽ അന്ന് അതിനെ ശക്തമായ സമരങ്ങളിലൂടെ നേരിട്ട ഇടതുപക്ഷ സർവ്വീസ് സംഘടനകൾക്കും സിപിഎമ്മിനും ഇപ്പോഴെന്താണ് അക്കാര്യത്തിൽ നിലപാട്? അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ തരത്തിലുള്ള പെൻഷൻ തിരിച്ച് കൊണ്ടുവരുമെന്നുള്ള വാഗ്ദാനം തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ സിപിഎം അധികാരത്തിലെത്തി രണ്ടര വർഷമായിട്ടും ആ വാഗ്ദാന പാലനത്തിനായി എന്താണ് ചെയ്തത് എന്ന ഒരു ചർച്ച വീണ്ടും ഉയർത്തിക്കൊണ്ടു വരാൻ സാഹചര്യമൊരുക്കിയതിൽ സൈബർ കമ്മികളോട് നന്ദിയുണ്ട്.

നിയമാനുസൃത നടപടികളാണ് സ്വീകരിക്കേണ്ടത്

നിയമാനുസൃത നടപടികളാണ് സ്വീകരിക്കേണ്ടത്

സാലറി ചലഞ്ചിനേക്കുറിച്ചുള്ള എന്റെ പോസ്റ്റിലും കൃത്യമായി പറഞ്ഞിരുന്നു, സർക്കാർ ഉദ്യോഗസ്ഥർ അർഹിക്കുന്നതിലധികം ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുന്നുണ്ട് എന്ന് സർക്കാറിന് അഭിപ്രായമുള്ള പക്ഷം അത് കുറക്കാനുള്ള നിയമാനുസൃത നടപടികളാണ് സ്വീകരിക്കേണ്ടത്.

ഒരിക്കൽക്കൂടി ചർച്ചയാവട്ടെ

ഒരിക്കൽക്കൂടി ചർച്ചയാവട്ടെ

അതല്ലാതെ ഒരു കൈ കൊണ്ട് ശമ്പളം കൊടുത്ത് മറുകൈ കൊണ്ട് സംഭാവന എന്ന പേരിൽ അതേ ശമ്പളം നിർബ്ബന്ധിച്ച് തിരിച്ചുപിടിക്കുന്ന കുറുക്കുവഴിയല്ല വേണ്ടത്. തൊഴിലാളി സംരക്ഷകരെന്ന നാട്യവും ഈ പിടിച്ചുപറിയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് കാപട്യമാണ്.

എതായാലും രണ്ട് വിഷയങ്ങളും ഒരിക്കൽക്കൂടി ചർച്ചയാവട്ടെ.

ഫെയ്സ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

പഴയ ഫെയ്സ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

English summary
vt balram's facebook post on Salary Challenge issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X