മുട്ട ചീമുട്ടയാക്കി വിടി ബല്‍റാം കെസി അബുവിനെ തിരിച്ചെറിഞ്ഞു!!
കോഴിക്കോട്: കെസി അബുവിന്റെ മുട്ട പരമാര്‍ശത്തിന് മറുപടിയുമായി വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുട്ടയില്‍ നിന്ന് വിരിയും മുന്‍പ് സൗഭാഗ്യം ലഭിച്ചയാളാണ് വിടി ബല്‍റാം എന്നായിരുന്നു അബു പറഞ്ഞത്. എന്നാല്‍ മുട്ടയില്‍ നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാല്‍ വിരിയുക എന്നത് തന്നെയാണ് ചെയ്യേണ്ടത് എന്നും അല്ലെങ്കില്‍ കാത്തിരുന്ന് കാത്തിരുന്ന് ചീമുട്ടയായിപ്പോവും എന്നും ബല്‍റാം പറഞ്ഞു.
കോണ്‍ഗ്രസിലെ പഴയ തലമുറ മാറി നില്‍ക്കാത്തത് കൊണ്ടാണ് പുതിയ തലമുറയ്ക്ക് അവസരം നഷ്ടപ്പെടുന്നത് എന്ന് തിരുവനന്തപുരത്ത് വച്ചു നടന്ന കെ എസ് യു കൂട്ടായ്മയില്‍ ബലറാം പറഞ്ഞിരുന്നു. ഇതിന്റെ പ്രതികരണമായിട്ടായിരുന്നു കെ സി അബുവിന്റെ മുട്ട പരമാര്‍ശം. കഴിവുള്ള യുവ തലമുറ വളര്‍ന്നു വരാത്തത് കൊണ്ടാണ് പഴയ തലമുറ മാറാത്തത് എന്നും ആനപ്പുറത്തിരിക്കുന്നവന്റെ അഭിപ്രായം മാത്രമാണ് ബല്‍റാമിന്റേതെന്നും കെസി ബാബു പറഞ്ഞു.

ഈ പരമാര്‍ശത്തിന് മറുപടി പറയേണ്ടത് കോഴിക്കോട്ടെ ചെറുപ്പക്കാരായ കോണ്‍ഗ്രസ് നേതാക്കളാണ് എന്ന് വിടി ബല്‍റാം ഫേസ്ബുക്കിലെഴുതി. 'കോഴിക്കോട് ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസ്സിലെ പുതുതലമുറയില്‍ ഇല്ലാത്തതുകൊണ്ടാണോ പാര്‍ട്ടിയെ തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഈ മഹാനായ ജനകീയ നേതാവ് തന്നെ വര്‍ഷങ്ങളായി ജില്ലാ അധ്യക്ഷപദവിയില്‍ തുടരുന്നതെന്ന ചോദ്യം പ്രസക്തമാണ്.
പിന്നെ മുട്ടയില്‍ നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാല്‍ അതുപയോഗിച്ച് വിരിയുക എന്നത് തന്നെയാണ് ചെയ്യേണ്ടത്, അല്ലെങ്കില്‍ കാത്തുകാത്തിരുന്ന് ചീമുട്ട ആയിപ്പോകും. ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം എല്ലാവരും എല്ലായ്‌പ്പോഴും സഹിച്ചുകൊള്ളണമെന്നില്ല. ഗ്രൂപ്പ് ഇന്‍ക്യുബേറ്ററുകളില്‍ അടവെച്ച് വിരിയിക്കപ്പെടുന്നവര്‍ മാത്രം പോര കോണ്‍ഗ്രസ്സില്‍ എന്ന് ഓര്‍ക്കുന്നത് നല്ലതാണ്'- വിടി ബല്‍റാം എഴുതി.












Click it and Unblock the Notifications