Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മികൾക്ക് വേണ്ടത് അവര്‍ ബ്രായ്ക്കറ്റിൽ ഇട്ടു; അത് വല്ല കോന്നിയിലും പോയി പറഞ്ഞാൽ മതിയെന്ന് ബല്‍റാം

തിരുവനന്തപരും: മാധ്യപ്രവര്‍ത്തകന്‍ അരുണ്‍ കുമാറുമായുള്ള ഫേസ്ബുക്ക് ചര്‍ച്ചക്കിടയില്‍ വിടി ബല്‍റാം എംഎല്‍എ നടത്തിയ ഒരു പരാമര്‍ശം ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്പ്രിങ്ക്ലര്‍ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ '8 മണിക്കൂര്‍ കൊണ്ട് നിയമ ധനവകുപ്പ് പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അരുണും അംഗീകരിക്കുന്നു. പിന്നെ എന്തുകൊണ്ട് അത് ചെയ്തില്ല? അത്രത്തോളം ഒരു പാന്‍ഡമിക് എമര്‍ജന്‍സി ഇതുവരെ കേരളത്തില്‍ ഉണ്ടായോ' എന്നായിരുന്നു വിടി ബല്‍റാമിന്‍റെ കമന്‍റ്.

ഇതില്‍ നിന്ന് 'അത്രത്തോളം ഒരു പാന്‍ഡമിക് എമര്‍ജന്‍സി ഇതുവരെ കേരളത്തില്‍ ഉണ്ടായോ' എന്ന ഭാഗം എടുത്തായിരുന്നു വിടി ബല്‍റാമിനെതിരേയുള്ള വിമര്‍ശനം. എന്നാല്‍ കമ്മികൾക്ക് ആവശ്യമുള്ളത് അവർ ചുവപ്പ് ബ്രായ്ക്കറ്റിൽ ഇട്ടിട്ടുണ്ട്. കാരണം സർക്കാരിനെ വിമർശിക്കുന്നവരെ മുഴുവൻ അവർക്ക് സംസ്ഥാന ദ്രോഹികളാക്കണമല്ലോ എന്നാണ് വിഷയത്തില്‍ ബല്‍റാം പ്രതികരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

ആവശ്യമുള്ളത്

ആവശ്യമുള്ളത്

ഒരു മാധ്യമ പ്രവർത്തകനുമായിട്ടുള്ള എൻ്റെ ഫേസ്ബുക്ക് ചർച്ചക്കിടയിലെ ഒരു കമൻ്റ് മാത്രമെടുത്ത് ഈ സ്ക്രീൻ ഷോട്ടും കൊണ്ടാണ് ഇപ്പോൾ ചിലർ ഇറങ്ങിയിരിക്കുന്നത്. കമ്മികൾക്ക് ആവശ്യമുള്ളത് അവർ ചുവപ്പ് ബ്രായ്ക്കറ്റിൽ ഇട്ടിട്ടുണ്ട്. കാരണം സർക്കാരിനെ വിമർശിക്കുന്നവരെ മുഴുവൻ അവർക്ക് സംസ്ഥാന ദ്രോഹികളാക്കണമല്ലോ.

മുൻപുള്ള ഭാഗം

മുൻപുള്ള ഭാഗം

എന്നാൽ എനിക്ക് ആവർത്തിക്കാനുള്ളത് ആ ബ്രായ്ക്കറ്റിന് മുൻപുള്ള ഭാഗമാണ്. അതായത് ചർച്ചക്കിടയിൽ ആ മാധ്യമ പ്രവർത്തകൻ തന്നെ അംഗീകരിച്ച പോലെ വെറും എട്ട് മണിക്കൂറുണ്ടെങ്കിൽ ഈ സ്പ്രിങ്ക്ലർ കരാർ നിയമ, ധനവകുപ്പുകൾ കണ്ട് അഭിപ്രായം പറയാമായിരുന്നു. എന്നിട്ടും അവരെയാരെയും അത് കാണിച്ചില്ല എന്ന് ഐ ടി സെക്രട്ടറിയും നിയമമന്ത്രി എ കെ ബാലനുമടക്കം സമ്മതിക്കുന്നു.

എൻ്റെ ചോദ്യം

എൻ്റെ ചോദ്യം

ഇതിനു മാത്രം തിരക്ക് ഈ ദിവസങ്ങളിൽ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നോ എന്നതാണ് എൻ്റെ ചോദ്യം.
ഇതേ ചോദ്യമാണ് അന്താരാഷ്ട്ര രംഗത്തെ പോളിസി വിദഗ്ദനായ ജോൺ സാമുവലും ജെഎസ് അടൂരും മുൻ ചീഫ് സെക്രട്ടറി ജിജി തോംസണുമടക്കമുള്ളവർ രണ്ട് ദിവസമായി ചോദിച്ച് കൊണ്ടിരിക്കുന്നത്.

എരിവും പുളിയും നൽകണമെങ്കിൽ

എരിവും പുളിയും നൽകണമെങ്കിൽ

എന്നാൽ അവരേക്കാൾ കൂടുതൽ കമ്മി സൈബർ പോരാളികൾക്ക് എരിവും പുളിയും നൽകണമെങ്കിൽ അതിന് നല്ലത് എൻ്റെ സ്ക്രീൻ ഷോട്ട് തന്നെയാണെന്ന് വാഷിങ്ടൺ പോസ്റ്റിലെ തളളിലൂടെ സ്വയം പോസ്റ്റായ മാധ്യമ പ്രവർത്തകക്കും അറിയാം. ഏപ്രിൽ രണ്ടിനാണ് സ്പ്രിങ്ക്ലറിൻ്റെ കാര്യം സർക്കാരിന് മുൻപിൽ വരുന്നത് എന്ന് കേൾക്കുന്നു.

രഹസ്യ ചർച്ചകൾ

രഹസ്യ ചർച്ചകൾ

രഹസ്യ ചർച്ചകൾ അതിനമെത്രയോ മുൻപ് തുടങ്ങിയിട്ടുണ്ട്. ഏതായാലും കരാർ അന്തിമമായി വരുന്നത് ഏപ്രിൽ 14 നാണ്. ഈ രണ്ടാഴ്ചയോളം കാലത്ത് ഒരു എട്ടോ പത്തോ മണിക്കൂർ എടുത്ത് കരാറിൻ്റെ നിയമപരമായ നിലനിൽപ്പും ഹിഡൻ സാമ്പത്തികച്ചെലവുകളും പ്രാഥമികമായെങ്കിലും പരിശോധിക്കാൻ കഴിയാത്ത അത്രത്തോളം ഒരു പാൻഡമിക് എമർജൻസി കേരളത്തിൽ ആ ദിവസങ്ങളിൽ ഉണ്ടായിരുന്നോ എന്ന ചോദ്യം എത്ര സൈബർ ബുള്ളിയിങ്ങിനിടയിലും ഉയർന്നു വരിക തന്നെ ചെയ്യും.

കോന്നിയിലും പോയി

കോന്നിയിലും പോയി

കൊറോണ വന്നതിനു ശേഷം ആരും എട്ട് മണിക്കൂറല്ല ഒരു മണിക്കൂർ പോലും ഉറങ്ങിയിട്ടില്ല സേർ... ഉറങ്ങിയിട്ടില്ല എന്നതൊക്കെ വല്ല കോന്നിയിലും പോയി പറഞ്ഞാൽ മതി. ഇമോഷണൽ ബ്ലാക് മെയിലിംഗും കയ്യിൽത്തന്നെ വച്ചേക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+